വെർനലൈസേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനേകം സ്പീഷീസുകളിൽ കുറശ്ശാണികൾ പൂവിടാൻ വെർനലൈസേഷൻ ആവശ്യമാണ്.

ശൈത്യകാലത്ത് നീണ്ടുനിൽക്കുന്ന തണുപ്പോ അല്ലെങ്കിൽ കൃത്രിമമായ സമാനസാഹചര്യമോ ഉപയോഗിച്ചുകൊണ്ട് ഒരു സസ്യത്തിന്റെ പുഷ്പ്പിക്കുന്ന പ്രക്രിയയെ ഉദ്ദീപിക്കുന്നതിനെയാണ് വെർനലൈസേഷൻ (" വസന്തകാലത്ത് " എന്നർഥമുള്ള വെർനസ് എന്ന ലാറ്റിൻ പദത്തിൽ നിന്നും) എന്നു പറയുന്നത്. വെർനലൈസേഷനുശേഷം, സസ്യങ്ങൾ പുഷ്പിക്കാനുള്ള കഴിവ് നേടുമെങ്കിലും അവ യഥർഥത്തിൽ പൂവിടുന്നതിനുമുമ്പ് അധിക സീസണൽ സൂചനകളോ ആഴ്ചകളുടെ വളർച്ചയോ ആവശ്യമായി വന്നേക്കാം. ഔഷധ സസ്യങ്ങളിൽ പുതിയ മുളകളും ഇലകളും ഉൽ‌പാദിപ്പിക്കാൻ ആവശ്യമായ താഴ്ന്നതാപനില മൂലമുള്ള നിദ്രാവസ്ഥയെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിക്കാറുണ്ട് [1] എന്നാൽ ഈ ഉപയോഗത്തെ നിരുൽസാഹപ്പെടുത്തുകയാണ് പതിവ്. [2]

മിതശീതോഷ്ണ കാലാവസ്ഥയിൽ വളരുന്ന പല ചെടികൾക്കും വെർനലൈസേഷൻ ആവശ്യമാണ്. അവയ്ക്ക് പുഷ്പ്പിക്കുന്നതിനോ പുഷ്പിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനോ ശീതകാലത്തെ താഴ്ന്ന താപനിലയുടെ ആവശ്യകതയുണ്ട്. ശരത്കാലത്തിനു പകരം വസന്തകാലത്തും ശൈത്യകാലത്തും പ്രത്യുൽപാദനവികസനവും വിത്ത് ഉൽപാദനവും നടക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. [3] ആവശ്യമായ തണുപ്പിനെ ചിൽ അവേഴ്സുപയോഗിച്ച് സൂചിപ്പിക്കുന്നു. സാധാരണ വെർനലൈസേഷൻ താപനില 1 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെയാണ് (34 മുതൽ 45 ഡിഗ്രി ഫാരൻഹീറ്റ്). [4]

ഫലവൃക്ഷങ്ങൾ പോലുള്ള അനേകം ചിരസ്ഥായി സ്പീഷീസുകൾക്ക്, ഡോർമൻസിയെ ഉദ്ദീപിക്കുന്നതിനു വേണ്ടി ആദ്യം താഴ്ന്ന താപനിലയുള്ള ഒരു കാലയളവ് ആവശ്യമുണ്ട്; പിന്നീട് ഇക്കാലയളവിനുശേഷം, സസ്യം പുഷ്പ്പിക്കുന്നതിനു മുൻപ് വീണ്ടും ഡോർമൻസിയിൽ നിന്നും പുറത്തുവരുന്നു. അതോടൊപ്പം ബഹുവർഷികളായ ശൈത്യകാല ഏകവർഷികളും ദ്വിവർഷികളും അരാബിഡോപ്സിസിന്റെ[5] ചില എക്കോടൈപ്പുകളും ഗോതമ്പ് പോലെയുള്ള ശീതകാലധാന്യങ്ങളും പൂവിടുന്നതിനു മുൻപ് താഴ്ന്നതാപനിലയുടെ ഒരു നീണ്ട കാലയളവിലൂടെ കടന്നു പോകണം.

അറബിഡോപ്‌സിസ് തലിയാനയിൽ[തിരുത്തുക]

അറബിഡോപ്‌സിസ് തലിയാന റോസെറ്റ് വെർനലൈസേഷനു മുൻപ് ഫ്ലോറൽ സ്പൈക്ക് ഇല്ലാതെ

ഡീവെർനലൈസേഷൻ[തിരുത്തുക]

വെർനലൈസേഷൻ നടത്തിയ ഒരു ചെടിയെ താഴ്ന്നതും ഉയർന്നതുമായ താപനില ഉപയോഗിച്ച് അതിൽ നിന്നും പുറത്തു കടത്താൻ സാധിക്കും. ഇതിനെയാണ് ഡീവെർനലൈസേഷൻ എന്നു പറയുന്നത്. ഉദാഹരണത്തിന്, വാണിജ്യപരമായി ഉള്ളി കൃഷിചെയ്യുന്ന കർഷകർ കുറഞ്ഞ താപനിലയിൽ നടീൽവസ്തുക്കളെ സംഭരിക്കുന്നു, പക്ഷേ നടുന്നതിന് മുമ്പ് അവയെ ഡീവെർനലൈസേഷൻ പ്രക്രിയയ്ക്കു ഭാഗമാക്കുന്നു. കാരണം കൃഷിക്കാർക്ക് ആവശ്യം ചെടിയുടെ ബൾബ് (ഭൂകാണ്ഡം) കൂടുതൽ വലുതാകുക എന്നതാണ് അല്ലാതെ പൂക്കൾ ഉണ്ടാകുക എന്നതല്ല.

അവലംബങ്ങൾ[തിരുത്തുക]

  1. Sokolski, K.; Dovholuk, A.; Dovholuk, L.; Faletra, P. (1997). "Axenic seed culture and micropropagation of Cypripedium reginae". Selbyana. 18 (2): 172–82. JSTOR 41760430.
  2. Chouard, P. (June 1960). "Vernalization and its relations to dormancy". Annual Review of Plant Physiology. Annual Reviews. 11: 191–238. doi:10.1146/annurev.pp.11.060160.001203.
  3. Sung, Sibum; He, Yuehui; Eshoo, Tifani W; Tamada, Yosuke; Johnson, Lianna; Nakahigashi, Kenji; Goto, Koji; Jacobsen, Steve E; Amasino, Richard M (2006). "Epigenetic maintenance of the vernalized state in Arabidopsis thaliana requires LIKE HETEROCHROMATIN PROTEIN 1". Nature Genetics. 38 (6): 706–10. doi:10.1038/ng1795. PMID 16682972.
  4. Taiz, Lincoln; Murphy, Angus (2015). Plant Physiology and Development. Sunderland, Massachusetts (USA): Sinauer Associates. p. 605. ISBN 978-1-60535-255-8.
  5. Michaels, Scott D.; He, Yuehui; Scortecci, Katia C.; Amasino, Richard M. (2003). "Attenuation of FLOWERING LOCUS C activity as a mechanism for the evolution of summer-annual flowering behavior in Arabidopsis". Proceedings of the National Academy of Sciences. 100 (17): 10102–7. Bibcode:2003PNAS..10010102M. doi:10.1073/pnas.1531467100. JSTOR 3147669. PMC 187779. PMID 12904584.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെർനലൈസേഷൻ&oldid=3440016" എന്ന താളിൽനിന്ന് ശേഖരിച്ചത്