വെൺകണ്ഠൻ വിശറിവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെൺകണ്ഠൻ വിശറിവാലൻ
Not recognized (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
R. albogularis
Binomial name
Rhipidura albogularis
(Lesson, 1831)
കൂട് അനന്തഗിരി കുന്നുകൾ, ആന്ധ്രപദേശ്

കേരളത്തിൽ കാണാവുന്ന ഒരിനം പാറ്റപിടിയൻ കിളിയാണ് വെൺകണ്ഠൻ വിശറിവാലൻ (ഇംഗ്ലീഷ്:White-spotted Fantail, ശാസ്ത്രീയ നാമം:Rhipidura albogularis)[1]. പൂവന്റെ കൂജനംകൊണ്ടാണ് ഇവയെ പ്രധാനമായും തിരിച്ചറിയുന്നത്.

വിതരണം[തിരുത്തുക]

മദ്ധ്യ ഇന്ത്യയിലും തെക്കെ ഇന്ത്യയിലും കാടുകളിലും കുറ്റിക്കാടുകളിലും കൃഷിയിടങ്ങളിലും കാണുന്നു. ചെറിയ കോപ്പ പോലെയുള്ള മരത്തിലുള്ള കൂട്ടിൽ 3 മുട്ടകളിടും.

വിവരണം[തിരുത്തുക]

19 സെ.മീ നീളം. ഇരുണ്ട, അറ്റം വെളുത്ത വിശറിപോലുള്ള വാൽ. കഴുത്തും പുരികവും വെള്ള. മുകൾവശം ചാരനിറം. കണ്ണിനു ചുറ്റും കറുപ്പ്. വെള്ള നിറമുള്ള അടിവശം. വെള്ളപ്പുള്ളികളുള്ള ചാരനിറത്തിലുള്ള നെഞ്ച്.

അനന്തഗിരി കുന്നുകൾ, ആന്ധ്രപദേശ്

ഭക്ഷണം[തിരുത്തുക]

പ്രാണികളാണ് ഇവയുടെ ഭക്ഷണം.

അവലംബം[തിരുത്തുക]

  1. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=വെൺകണ്ഠൻ_വിശറിവാലൻ&oldid=2798823" എന്ന താളിൽനിന്ന് ശേഖരിച്ചത്