വെള്ള ടേൺ
വെള്ള ടേൺ | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Charadriiformes |
Family: | Laridae |
Genus: | Gygis Wagler, 1832 |
Species: | Gygis
|
Binomial name | |
Gygis (Sparrman, 1786)
|
ലോകത്തിലെ മിക്ക ഉഷ്ണമേഖലാസമുദ്രങ്ങളിലും കാണപ്പെടുന്ന, കാഴ്ചയിൽ മനോഹരമായ വെള്ളടേൺ (Gygis alba) ഫെയറി ടേൺ എന്ന പേരിലും അറിയപ്പെടുന്നു. എയ്ഞ്ചൽ ടേൺ എന്നും വൈറ്റ് നോഡി എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഇവ മനുഷ്യന് ഉപദ്രവമൊന്നുമുണ്ടാക്കാറില്ല. ആകൃതികൊണ്ടും ഭംഗികൊണ്ടും ആരെയും ആകർഷിയ്ക്കുന്ന ഇവയ്ക്ക് മറ്റ് കടൽപക്ഷികളായ വാർഡറുകൾ, ഓക്കുകൾ, സ്ക്കിമ്മറുകൾ എന്നിവയോട് വലിയ സാമ്യമൊന്നും കാണാറില്ല. ഇവയുടെ പ്രജനനം മിതോഷ്ണമേഖലയിലും നടക്കാറുണ്ട്. പസഫിക്, ഇന്ത്യൻ, സൗത്ത് അത്ലാന്റിക് എന്നീ തീരങ്ങളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. കടൽപ്പക്ഷിയായിട്ടും വെള്ളത്തിൽ മുങ്ങി ഇവ ഇരപിടിക്കാറില്ല. ജലോപരിതലത്തിൽ വരുന്ന ഇരയെ വായുവിലൂടെ ഊളിയിട്ട് കൊത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഇവയുടെ ജീവിതകാലയളവ് 16-18 വർഷം വരെയാണ്. 19-ാം നൂറ്റാണ്ടിൽ വാണിജ്യാവശ്യത്തിനായി ഇവയെ നിരന്തരം വേട്ടയാടിയിരുന്നു. 2007-ന് ഏപ്രിൽ 2 ന് ഹവായിയൻ ഭാഷയിലെ വൈറ്റ് ടേൺ 'മനു-ഒ-കു 'വിനെ 'ഹോനോലുലു' എന്ന പേർ നല്കികൊണ്ട് ഹവായിയിലെ ദേശീയപക്ഷിയായി പ്രഖ്യാപിച്ചു.[2]
ശാരീരിക സവിശേഷതകൾ[തിരുത്തുക]
വെള്ളടേൺ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ഇവയുടെ ശരീരം മുഴുവനും വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കണ്ണിനുചുറ്റുമുള്ള കറുത്ത വലയങ്ങൾ കണ്ണിന് കൂടുതൽ വലിപ്പം തോന്നിക്കുന്നു. വെളുത്തനിറത്തിലുള്ള വാൽതൂവൽ കീറിയ രീതിയിലാണ് കാണുന്നത്. ഇവയുടെ ചിറകിന്റെ വിസ്താരം 76-87 സെന്റിമീറ്റർ (30–34 ഇഞ്ച്) ആണ്[3]. മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കാൻ പറ്റുന്ന ആകൃതിയോടുകൂടിയ പാദങ്ങൾ ജന്മനാ പൂർണ്ണവളർച്ച നേടിയിരിക്കും. കാലുകൾക്കും പാദങ്ങൾക്കും ചാരനിറമാണെങ്കിലും വിരലുകൾ മഞ്ഞനിറമുള്ള ചർമ്മത്താൽ യോജിപ്പിച്ചിരിക്കുന്നു. ചുണ്ടുകൾക്ക് കറുത്ത് തടിച്ച ആകൃതിയാണുള്ളത്. ചുണ്ടിന്നടിഭാഗത്തായി നീലനിറം കാണപ്പെടുന്നു.
സ്വഭാവ സവിശേഷതകൾ[തിരുത്തുക]
മറ്റു പക്ഷികളെപ്പോലെ വെള്ള ടേണുകൾ കൂടുകെട്ടാറില്ല. മരക്കൊമ്പിലോ മേൽക്കൂരയിലോ ഉള്ള അല്പസ്ഥലം മതി ഇവയ്ക്ക് മുട്ടയിടാൻ. ഒരു പ്രാവശ്യം ഒരു മുട്ട മാത്രമേ ഇടുകയുള്ളൂ. അധികം ഭാരം താങ്ങാൻ പറ്റാത്ത തരത്തിലുള്ള മരക്കൊമ്പാണ് കൂട് നിർമ്മിക്കാൻ തെരഞ്ഞെടുക്കുന്നത്. ശത്രുക്കളുടെ ആക്രമണം ഉണ്ടായില്ലെങ്കിലും കാറ്റോ മഴയോ വന്നാൽ മുട്ട തകർന്നുപോകുന്നവിധത്തിലാണ് കൂടുകൾ കാണപ്പെടുന്നത്.[4] വെള്ളടേൺ വലിയ ആയുസ്സുള്ള പക്ഷിയാണ്. 42 വർഷം വരെ ജീവിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.[5]
ടാക്സോണമി[തിരുത്തുക]
വൈറ്റ് ടേണുകളെ കുറിച്ച് ആദ്യം ഔപചാരികമായി ദ്വിനാമപദ്ധതി പ്രകാരം (സ്റ്റേർണ അൽബ) വിവരണം നൽകിയത് 1786-ൽ സ്വീഡിഷ് പ്രകൃതിസ്നേഹിയായിരുന്ന ആൻഡേഴ്സ് സ്പാർമാൻ ആയിരുന്നു. [6] ഗൈഗിസ് ജീനസിനെ പരിചയപ്പെടുത്തിയത് 1832-ൽ ജെർമ്മൻ സുവോളജിസ്റ്റ് ജൊഹൻ ജോർജ്ജ് വാഗ്ളർ ആയിരുന്നു.[7] പുരാതനഗ്രീക്കിലെ ഗൂഗസ് എന്ന പുരാണപക്ഷിയിൽ നിന്നുമാണ് ഗൈഗിസ് എന്ന ജീനസ് ഉത്ഭവിച്ചത്. ലാറ്റിൻ ഭാഷയിൽ 'അൽബ' എന്നാൽ 'വൈറ്റ്' എന്നുമാണ് അർത്ഥം വരുന്നത്.[8]
മോളിക്യൂലാർ ഫൈലോജെനറ്റിക് പഠനം കാണിക്കുന്നത് വെള്ള ടേണിന് നോഡികളുമായി മറ്റു ടേണുകളെക്കാൾ അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്നു.[9]അതുകൊണ്ട് ഇവയ്ക്ക് വെള്ള നോഡി എന്ന പേരാണ് കൂടുതൽ യോജിക്കുന്നത്.
വെള്ള ടേൺ താഴെപ്പറയുന്ന ഉപവർഗ്ഗത്തിൽപ്പെട്ടതാണ്[10]
- ഗൈഗിസ് . അൽബ, (ആൻഡേഴ്സ് സ്പാർമെൻ, 1786): തെക്ക് ട്രോപ്പിക്കൽ ഐലന്റ് , അത് ലാന്റിക്ക്
- 'ഗൈഗിസ് . കാൻഡിഡ, (ജൊഹാൻ ഫ്രെഡറിക്ക് ജിമെലിൻ, 1789): സ്വികെല്ലസ് & മസ്കാരിൻ ദ്വീപ് ,മധ്യപസഫിക്ക് സമുദ്രം, മാൽദ്വീപ്
- 'ഗൈഗിസ് . മൈക്രോറിൻക, ഹോവാർഡ് സൗണ്ടേഴ്സ്, 1876: ഫിയോണിക്സ്, ലൈൻ , മാർക്വിസസ് ദ്വീപ്
- ഗൈഗിസ് . ലൂക്കാപ്സ്, ഹോളിയോക്ക് & തിബൗൾട്ട്, 1976: പിറ്റ്കെയിം ദ്വീപ്
ഉപവർഗ്ഗംഗൈഗിസ് അൽബ മൈക്രോറിൻക (ലിറ്റിൽ വൈറ്റ് ടേൺ) 'ചിലപ്പോൾ പ്രത്യകവർഗ്ഗമായി (ഗൈഗിസ് മൈക്രോറിൻക) പരിഗണിക്കുന്നു.[11]
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Gygis alba". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help) - ↑ "The Manu-O-Ku, Honolulu's Official Bird". https://www.hawaiinewsnow.com (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2020-01-28.
{{cite web}}
: External link in
(help)|website=
- ↑ Gochfeld, M.; Burger, J.; Christie, D.A.; Kirwan, G.M. "Common White Tern (Gygis alba)". എന്നതിൽ del Hoyo, J.; Elliott, A.; Sargatal, J.; Christie, D.A.; de Juana, E. (സംശോധകർ.). Handbook of the Birds of the World Alive. Lynx Edicions. ശേഖരിച്ചത് 16 April 2017.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help); Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Houston, D.C. (1978) "Why do fairy terns Gygis alba not build nests?" Ibis 121 (1): 102 - 104 doi:10.1111/j.1474-919X.1979.tb05023.x
- ↑ Hawaii’s Comprehensive Wildlife Conservation Strategy October 1, 2005
- ↑ Sparrman, Anders (1786–1789). Museum Carlsonianum, in quo novas et selectas aves, coloribus ad vivum brevique descriptiones illustratas (ഭാഷ: Latin). വാള്യം. fasc. 1. Holmiae: Ex Typographia Regia. Plate 11.
{{cite book}}
: CS1 maint: unrecognized language (link) - ↑ Wagler, Johann Georg (1832). "Neue Cippen und Gattugen der Caugthiere und Vögel". Isis von Oken (ഭാഷ: German and Latin). Column 1223.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Jobling, James A. (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. പുറങ്ങൾ. 37, 182. ISBN 978-1-4081-2501-4.
- ↑ Baker, A.J.; Pereira, S.L.; Paton, T.A. (2007). "Phylogenetic relationships and divergence times of Charadriiformes genera: multigene evidence for the Cretaceous origin of at least 14 clades of shorebirds". Biology Letters. 3: 205–209. doi:10.1098/rsbl.2006.0606. "Erratum: Phylogenetic relationships and divergence times of Charadriiformes genera: multigene evidence for the Cretaceous origin of at least 14 clades of shorebirds". Biology Letters. 4: 762–763. 2008. doi:10.1098/rsbl.2006.0606erratum.
- ↑ Gill, Frank; Donsker, David, സംശോധകർ. (2017). "Coursers, noddies, gulls, terns, auks & sandgrouse". World Bird List Version 7.1. International Ornithologists' Union. മൂലതാളിൽ നിന്നും 2014-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 April 2017.
- ↑ del Hoyo, J.; Collar, N.; Kirwan, G.M. "Little White Tern (Gygis microrhyncha)". എന്നതിൽ del Hoyo, J.; Elliott, A.; Sargatal, J.; Christie, D.A.; de Juana, E. (സംശോധകർ.). Handbook of the Birds of the World Alive. Lynx Edicions. ശേഖരിച്ചത് 16 April 2017.
{{cite book}}
: Unknown parameter|chapterurl=
ignored (|chapter-url=
suggested) (help); Unknown parameter|subscription=
ignored (|url-access=
suggested) (help)
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Yeung, N.W.; Carlon, D.B.; Conant, S. (2009). "Testing subspecies hypothesis with molecular markers and morphometrics in the Pacific white tern complex". Biological Journal of the Linnean Society. 98 (3): 586–595. doi:10.1111/j.1095-8312.2009.01299.x.
പുറം കണ്ണികൾ[തിരുത്തുക]
ERROR: no taxon supplied |
Not sure why you're here? Get started with the automated taxobox system.
Parent: | Laridae [Taxonomy; edit]
|
Rank: | genus (displays as Genus )
|
Link: | White tern|Gygis (links to White tern )
|
Extinct: | no |
Always displayed: | yes (major rank) |
Taxonomic references: | – |
Parent's taxonomic references: | – |


- White tern videos, photos & sounds on the Internet Bird Collection