വെള്ളൂരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളൂരം
Sida cordifolia (Bala) in Hyderabad, AP W IMG 9420.jpg
വെള്ളൂരം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ജനുസ്സ്: Sida
വർഗ്ഗം: S. cordifolia
ശാസ്ത്രീയ നാമം
Sida cordifolia
L.
പര്യായങ്ങൾ

കുറുന്തോട്ടിയുടെ ഹൃദയാകാരത്തിൽ ഇലയുള്ള ഒരു വകഭേദമാണ് വെള്ളൂരം. (ശാസ്ത്രീയനാമം: Sida cordifolia). ഇന്ത്യൻ വംശജനായ ഈ കുറ്റിച്ചെടി ഇപ്പോൾ മിക്കനാടുകളിലും കണ്ടുവരുന്നു. മഞ്ഞപ്പൂക്കളാണ്, പൂവിന്റെ മധ്യഭാഗത്ത് മഞ്ഞനിറത്തിന് കടുപ്പമേറും.

രൂപവിവരണം[തിരുത്തുക]

രണ്ടുമീറ്ററോളം ഉയരം വയ്ക്കുന്ന ഈ കുറ്റിച്ചെടിയുടെ പുറത്തെല്ലാം വെള്ളനിറത്തിലുള്ള ചെറുരോമങ്ങളുണ്ടായിരിക്കും. flannel weed എന്ന പേര് അതിൽനിന്നും വന്നതാവണം.

ഔഷധഗുണങ്ങൾ[തിരുത്തുക]

ബല എന്ന് ആയുർവേദത്തിൽ അറിയപ്പെടുന്ന വളരെപ്രസിദ്ധമായ ഒരു ആയുർവേദഔഷധമാണ് വെള്ളൂരം[1]. കായും ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു. ജലദോഷസംബന്ധമായ അസുഖങ്ങൾക്ക് ബ്രസീലിലും ആഫ്രിക്കയിലും ഇതുമരുന്നായി ഉപയോഗിക്കുന്നു. ഹൃദയത്തെയും കേന്ദ്ര നാഡീവ്യൂഹത്തേയും ഉദ്ദീപിപ്പിക്കാൻ കഴിവുള്ള ephedrine ഇതിൽ അടങ്ങിയിരിക്കുന്നു. മുറിവിൽ ഇല അരച്ചുതേക്കാറുണ്ട്, പനിക്കെതിരെ ഉപയോഗിച്ചുവരുന്നു. ചെടിയിൽ മുഴുവനും ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. വിത്തിലാണ് ഏറ്റവും കൂടുതൽ ഉള്ളത്[2].

വിഷാംശം[തിരുത്തുക]

വെള്ളൂരത്തിന്റെ തുടർച്ചയായ ഉപയോഗം ആരോഗ്യത്തിനു നല്ലതല്ല. വെള്ളുരത്തിൽ അടങ്ങിയിട്ടുള്ള ephedrine തന്നെയാണിതിനു കാരണം. അതിനാൽ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നതിനെ പല അമേരിക്കൻ സംസ്ഥനങ്ങളിലും നിയന്ത്രണമുണ്ട്[3]. ശരീരഭാരം കുറയ്ക്കാൻ ephedrine ഉപയോഗിക്കാറുണ്ട്[4].

മറ്റ് ഉപയോഗങ്ങൾ[തിരുത്തുക]

തണ്ടിൽ നിന്നും കിട്ടുന്ന നാര് കയർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. ആഫിക്കയിൽ പലയിടത്തും കൊട്ടമെടയാൻ ഇതിന്റെ തണ്ട് എടുക്കാറുണ്ട്. ചൂലുണ്ടാക്കാൻ വ്യാപകമായിത്തന്നെ വെള്ളൂരം ഉപയോഗിക്കുന്നു. നൈജീരിയയിൽ ഇല കറിവയ്ക്കാനെടുക്കുന്നു, ഇല നല്ലൊരു കാലിത്തീറ്റയാണ്. ഇല ചതച്ചാൽ കിട്ടുന്ന പശ ടാൻസാനിയയിൽ പാത്രങ്ങളുടെ തുള അടയ്ക്കാനെടുക്കുമ്പോൾ നൈജീരിയയിൽ അമ്പിന്റെ അറ്റത്ത് വിഷമായി ഉപയോഗിക്കുന്നു. ബെനിനിൽ അർബുദത്തിനും രക്താർബുദത്തിനും ഈ ചെടി മുഴുവനായി ഉപയോഗിക്കുന്നു[5].

മറ്റു ഭാഷകളിലെ പേരുകൾ[തിരുത്തുക]

Flannel weed, heart-leaf sida, Indian ephedra (En). Balai poilu, herbe à paniers, sida à feuilles en cœur (Fr). Guanxuma (Po). Mgaaga paka (Sw).

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളൂരം&oldid=2161640" എന്ന താളിൽനിന്നു ശേഖരിച്ചത്