വെള്ളൂട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ്‌ ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഉള്ള ചെറിയ ഒരു പ്രദേശം ആണ് വെള്ളൂട.

ഭൂപ്രകൃതി[തിരുത്തുക]

വെള്ളൂട എന്ന വാക്കിനു ‘വെള്ളം ഉടൻ’ എന്ന് അന്വർത്ഥമാക്കും വിധം ചുറ്റും ചെങ്കൽ പാറകളാൽ ചുറ്റപെട്ട കുന്നിന്റെ മുകളിൽ ഉള്ള ഈ പ്രദേശത്ത് ആകെ നീരുറവകളാൽ സമൃദ്ധമാണ്. ഈ പ്രദേശത്ത് കാണാവുന്ന ഭൂ പ്രത്യേകത ചെറു വനങ്ങളാൽ സമൃദ്ധമായ കാവുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ട് എന്നതാണ്. അപൂർവയിനം സസ്യങ്ങളാൽ അനുഗൃഹീതമാണ് ഈ പ്രദേശം. അണ്ണാൻ, വെരുക്, ഉടുമ്പ്, കീരി, പാമ്പുകൾ, മയിൽ, മറ്റു വിവിധയിനം പക്ഷികൾ എന്നിവയുടെ വാസസ്ഥലംകൂടിയാണ് ഈ പ്രദേശം. പൌരാണികമായി പ്രസിദ്ധി ഉള്ള വെള്ളൂട ചാമുണ്ഡി കാവും, വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രവും,വെള്ളൂട കാലിച്ചാൻ സ്ഥാനവും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=വെള്ളൂട&oldid=1871047" എന്ന താളിൽനിന്ന് ശേഖരിച്ചത്