വെള്ളുവ കമ്മാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെള്ളുവ കമ്മാരൻ എന്നും മുഹമ്മദ് അയാസ് ഖാൻ എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഹ്യാത് സാഹിബ് എന്ന പെരിലും അറിയപ്പെട്ടിരുന്നു. 1766 ൽ ഹൈദർ അലി മലബാർ ആക്രമിച്ചപ്പോൾ ധീരമായി പൊരുതിനിന്ന നായർ പടയാളിയായിരുന്നു.വെള്ളുവ കമ്മാരൻ.ഇന്നത്തെ കണ്ണൂർ ജില്ലയിലെ കല്ല്യാട് താഴത്ത് വീട്ടിലെ ബന്ധുവായിരുന്ന ഇ9ദ്ദേഹത്തെ ഹൈദർ അലി മൈസൂരിലേക്ക് നാട് കടത്തിയെങ്കിലും.ആ യുവാവിന്റെ യുദ്ധപ്രാവിണ്യവും ബുദ്ധിശക്തിയും ഹൈദറിനെ ആകർഷിച്ചു. വെള്ളുവകമ്മാരൻ പിന്നീട് മതം മാറി ആയാസ് ഖാൻ ആയി .പിന്നീട് ഇദ്ദേഹം തിരിച്ച് വന്ന് തനെ ഭാര്യയെ ഇരിക്കൂറ് ൽ വെച്ച് മതം മാറ്റി മൈസൂരിലേക്ക് കൊണ്ടുപോയി. ഹൈദർ അലിയുടെ കീഴിൽ സ്ഥനമാനങ്ങൾ ലഭിച്ച് ഉയർന്നുയർന്ന് അയാൾ ബെഡ്-നൂറിൽ നവാബ് ആയി. 1179 -ൽ ചിത്രദുർഗ കീഴടക്കിയ ശേഷം ഹൈദർ അവിടം മുഹമ്മദ് അയാസ് ഖാന്റെ സേനയ്ക്ക് കീഴിലാണ് നിലനിർത്തിയത്ചരിത്രകാരനായ മാർക് വിൽക്‌സിന്റെ അഭിപ്രായപ്രകാരം തന്നേക്കാൾ ബുദ്ധികൂർമ്മത മുഹമ്മദ് അയാസ് ഖാന് ഉണ്ട് എന്ന് ആദ്യം മുതൽ തന്നെ ഹൈദർ കരുതിയിരുന്നതുകൊണ്ട് ടിപ്പുവിന് അയാസ് ഖാനോട് അസൂയയും എതിർപ്പും ആയിരുന്നു[1]. 1782 -ൽ ടിപ്പു അധികാരമേറ്റശേഷം അയാസ് ഖാൻ ബ്രിട്ടിഷ് പക്ഷത്തേക്ക് കൂടുമാറുകയും ശേഷജീവിതകാലം ബോംബെയിൽ ചെലവഴിക്കുകയും ചെയ്തു.[2]

  1. name="Wilks">Sarasvati's Children: A History of the Mangalorean Christians, Alan Machado Prabhu, I.J.A. Publicat
  2. History of Mysore by Mark Wilks
"https://ml.wikipedia.org/w/index.php?title=വെള്ളുവ_കമ്മാരൻ&oldid=3177625" എന്ന താളിൽനിന്ന് ശേഖരിച്ചത്