വെള്ളുവങ്ങാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളുവങ്ങാട്

Velluvangad
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം
ജനസംഖ്യ
 (2001)
 • ആകെ17,654
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
676521
ടെലിഫോൺ കോഡ്0483
വാഹന റെജിസ്ട്രേഷൻKL-10
അടുത്തുള്ള നഗരംപാണ്ടിക്കാട്
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
കാലാവസ്ഥഉഷ്ണ മേഖലാ മൺസൂൺ (Köppen)
ശരാ. വേനൽക്കാല താപനില35 °C (95 °F)
ശരാ. മഞ്ഞുകാല താപനില20 °C (68 °F)
വെബ്സൈറ്റ്http://www.facebook.com/velluvangad http://www.velluvangad.blogspot.com

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിൽ പെട്ട ഗ്രാമമാണ് വെള്ളുവങ്ങാട് (ഇംഗ്ലീഷ് - Velluvangad), മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിൽ ഒന്നാണ് വെള്ളുവങ്ങാട്. 1921 മലബാർ സമര നായകൻ മഹാനായ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജന്മനാട് ആണ് വെള്ളുവങ്ങാട്.


ചരിത്രം[തിരുത്തുക]

തൊട്ടടുത്ത പട്ടണങ്ങളായ മഞ്ചേരിയിലേക്ക് പത്തും പാണ്ടിക്കാട്ടേക്ക് മൂന്നും കിലോമീറ്റർ ദൂരമുണ്ട്. കരിപ്പൂർ വിമാനത്താവളം 34 കിലോമീറ്ററും പട്ടിക്കാട് റെയിൽവേ സ്റ്റേഷൻ 10 കിലോമീറ്ററും ദൂരെ സ്ഥിതിചെയ്യുന്നു. മഞ്ചേരി-പാണ്ടിക്കാട്‍ പാതയാണ് ഗ്രാമത്തിലെ മുഖ്യ റോഡ്‌. വെള്ളുവങ്ങാട്-നെല്ലിക്കുത്ത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാക്കത്തോടിന് കുറുകെയുള്ള പഴയ പാലം ചരിത്രരേഖകളിൽ സ്ഥാനം സ്ഥാനംപിടിച്ച ഒന്നാണ്.

സാമൂഹ്യചരിത്രം[തിരുത്തുക]

ക്രിസ്തുവർഷം ഏഴും എട്ടും നൂറ്റാണ്ടുകളിൽ കേരളത്തിലേക്ക് കുടിയേറിയ ആര്യവംശജരായ ബ്രാഹ്മണരാണ് ഇവിടുത്തെ ഭൂമി മുഴുവൻ കൈയ്യടക്കിവച്ചത്. എ.ഡി 600 വരെ, ഇവിടെ ബ്രാഹ്മണരോ, ബ്രഹ്മസ്വം-ദേവസ്വം സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ലെന്നും, “അധഃകൃതർ” എന്നും “പട്ടികജാതിക്കാർ” എന്നും വിളിക്കപ്പെടുന്ന കേരളത്തിലെ ആദിമനിവാസികളായ, കീഴാള അടിസ്ഥാനവർഗ്ഗത്തിന്റേതായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കൾ മുഴുവനുമെന്ന് ചരിത്രസൂചനകൾ സാക്ഷ്യപ്പെടുത്തുന്നു. നാടുവാഴികൾ, കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, ബ്രാഹ്മണർ ഇല്ലങ്ങളിലും മനകളിലുമാണ് താമസിച്ചിരുന്നത്.

പേരിനു പിന്നിൽ[തിരുത്തുക]

ടിപ്പു സുൽത്താൻ 1788 ൽ പടയോട്ടം നടത്തിയത് വെള്ളുവങ്ങാടിന്റെ രാജവീഥിയിലൂടെയായിരുന്നു. തമ്പടിക്കാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോഴാണ് ഒരു ജനവാസ കേന്ദ്രവും അവിടെ അർദ്ധനഗ്നരായ സ്ത്രീകൾ നീരാട്ട് നടത്തുന്ന കാഴ്ചയും കണ്ടത്. ടിപ്പു സുൽത്താൻ സ്ത്രീകളോട് മാറുമറക്കാൻ പറയുകയും അവർക്ക് ചേല കൊടുക്കാൻ കല്പിക്കുകയും ചെയ്തു. വെള്ളം സുലഭമായി കിട്ടുന്ന അങ്ങാടിയായതിനാൽ 'വെള്ളാട്ടങ്ങാടി' എന്ന പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങി. വെള്ളാട്ടങ്ങാടിയിൽ നിന്ന് ക്രമേണ ജനങ്ങൾ താമസം മാറ്റി പോയതിനാൽ വെള്ളാട്ടങ്ങാടി കാട്ടു പ്രദേശമായി മാറി അതോടുകൂടി വെള്ളാട്ടങ്ങാടി വെള്ളാങ്കാടായും ക്രമേണ 'വെള്ളുവങ്ങാട് ' ആയും അറിയപ്പെടാൻ തുടങ്ങി.

ചേലക്കലാപം[തിരുത്തുക]

ടിപ്പുസുൽത്താന്റെ പടയോട്ടത്തിൽ ഞെരിഞ്ഞമർന്ന വെള്ളാട്ടങ്ങാടിയുടെ തിരുമുറ്റത്ത് നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ഒരു ഐതിഹാസിക സമരമാണ് ചേലക്കലാപം.സ്ത്രീകൾക്ക് മാറുമറയ്ക്കാൻ പാടില്ലാത്ത അക്കാലത്ത് മാറുമറക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമായിരുന്നു ചേലക്കലാപം.മൂരിപ്പാടത്തിനും വല്യാത്രപ്പടിക്കും ഇടയിലുണ്ടായിരുന്ന ആ പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ ഈ അടുത്ത കാലം വരെ അവിടുണ്ടായിരുന്നു.

മാളികപ്പുറത്ത് നിന്നും ചാടിയ കഥ[തിരുത്തുക]

കുടിയാന്മാരെ ഒഴിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 1884-ൽ വെള്ളുവങ്ങാട് തറിപ്പടിക്കൽ പാലത്തിങ്ങൽ ഉണ്ണീന്റെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തിൽ ജഡ്ജി വധിക്കപ്പെട്ടതായി ചരിത്ര രേഖകളിൽ കാണാം. ഉണ്ണീനെ കിട്ടാതെ അരിശം പൂണ്ട ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തിന്റെ മകൻ മൊയ്തീനെ പിടിച്ചു.അദ്ദേഹം മാളിക മുകളിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു.

മലബാർ കലാപവും വെള്ളുവങ്ങാടും[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ മലബാർ കലാപത്തിൻറെ സ്മരണകൾ ഉറങ്ങുന്ന മണ്ണാണ് വെള്ളുവങ്ങാട്. 1700-കളുടെ ഉത്തരാർദ്ധം മുതൽ ഒറ്റപ്പെട്ട ഒട്ടേറെ കർഷകകലാപങ്ങൾ മലബാറിൽ അരങ്ങേറിയിട്ടുണ്ട്. 1790-കളിൽ ഒളിപ്പോർ വിദഗ്ദ്ധരായിരുന്ന എളംപുളശ്ശേരി ഉണ്ണിമൂസയുടെ നേതൃത്വത്തിൽ നടന്ന നികുതിനിഷേധ പ്രക്ഷോഭം കർഷകസമര ആദ്യസംഭവമായിരുന്നു. നേരിട്ടുള്ള യുദ്ധത്തിലൂടെ മാപ്പിള കർഷക കലാപകാരികളെ കീഴ്പ്പെടുത്താനാവില്ലെന്ന് ബോദ്ധ്യപ്പെട്ട വെള്ളക്കാർ കരിനിയമങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി അവരെ അടിച്ചമർത്താൻ തുടങ്ങി. നേരിട്ടുള്ള യുദ്ധത്തിലൂടെ മാപ്പിള കർഷക കലാപകാരികളെ കീഴ്പ്പെടുത്താനാവില്ലെന്ന് ബോദ്ധ്യപ്പെട്ട വെള്ളക്കാർ കരിനിയമങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തി അവരെ അടിച്ചമർത്താൻ തുടങ്ങി. “മാപ്പിള ആക്ട്” എന്ന കിരാതനിയമം പ്രയോഗത്തിൽ വരുത്തി.

1920-കളോടെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം ഇവിടെ ആവേശകരമായി ഉയർത്തെഴുന്നൽക്കാൻ തുടങ്ങി. 1920 ഡിസംബറിൽ നാഗ്പൂരിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തോടെ നാടുനീളെ കോൺഗ്രസ് കമ്മിറ്റികളും ഖിലാഫത്തു കമ്മറ്റികളും സംഘടിപ്പിക്കപ്പെട്ടു. മഞ്ചേരിയിൽ വിപുലമായ രീതിയിൽ കോൺഗ്രസ് കോൺഫെറൻസ് നടന്നു. എ.പി.നാരായണമേനോന്റെയും കട്ടിളശ്ശേരി മുസ്ളിയാരുടെയും നേതൃത്വത്തിൽ പാണ്ടിക്കാട് ഖിലാഫത്ത് കമ്മിറ്റി രൂപികരിച്ചു. 1921 ആഗസ്റ്റ് 26-ന് 3000-ത്തോളം മാപ്പിള യോദ്ധാക്കളും, ക്യാപ്റ്റൻ മക്കന്റായിയുടെ നേതൃത്വത്തിലുള്ള വെള്ളപട്ടാളവും പൂക്കോട്ടൂരിൽ വച്ച് ഘോരമായ യുദ്ധം നടന്നു. ആഗസ്റ്റ് 31-ന് തിരൂരങ്ങാടിയിൽ രണ്ടാമത്തെ യുദ്ധം നടന്നു. മലബാർ കലാപത്തിന്റെ അധിനായകരിൽ പ്രധാനി ആയിരുന്നു വള്ളുവങ്ങാടിന്റെ അടുത്തുള്ള നെല്ലിക്കുത്ത് സ്വദേശി ആയ

പാലത്തുമൂലയിൽ ഏരിക്കുന്നൻ ആലി മുസലിയാർ. 1922 ഫെബ്രുവരി 17-ന് കോയമ്പത്തൂർ ജയിലിൽ വെച്ച് ആലി മുസലിയാരെ തൂക്കിലേറ്റി.

വെള്ളുവങ്ങാട് കാരാകുർശ്ശി ജുമുഅത്തു പള്ളിയിൽ ഒത്തുകൂടി പ്രാർത്ഥനയോടെ മാത്രമേ മൊയ്തീൻ കുട്ടി ഹാജിയും പിന്നീട് കുഞ്ഞഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ. ആലി മുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയിൽ വെച്ചായിരുന്നു. ഇവിടം വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളിൽ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമർഥ്യത്തിനും മതിയായ തെളിവാണ്. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങൾ ഇന്നും വെള്ളുവങ്ങാട് തെക്കേമണ്ണ കുന്നിൻ മുകളിൽ കാണാം. ബ്രിട്ടീഷുകാർ വെള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകർത്തിരുന്നു. അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാൽ ബ്രിട്ടീഷുകാർ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു. കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും

സഞ്ചരിച്ചിര.ുന്നത്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും ഗുരുനാഥൻ കുന്നുമ്മൽ കുഞ്ഞിക്കമ്മു മൊല്ലയായിരുന്നു.1872 ൽ കുഞ്ഞിക്കമ്മു മൊല്ലയുടെ ഓത്തുപള്ളി, മൊല്ല മാസ്റ്ററാൽ മലയാളം പഠിപ്പിക്കുന്ന എഴുത്തുപള്ളിക്കൂടമാക്കി മാറിയിരുന്നു.

മലയാള പാഠങ്ങൾ ഇവിടെ നിന്നാണ് കുഞ്ഞഹമ്മദ് ഹാജി കരസ്ഥമാക്ക് എ. .എ.എം.എൽ.പി സ്‌കൂൾ വള്ളുവങ്ങാട് എന്ന പേരിൽ ഈ സ്‌കൂൾ ഇന്നും വെള്ളുവങ്ങാട് പ്രവർത്തിക്കുന്നുണ്ട്.

സാംസ്കാരികചരിത്രം[തിരുത്തുക]

മഞ്ചേരിയുടെയും പാണ്ടിക്കാടിന്റെയും ഇടയിൽ കടലുണ്ടിപ്പുഴയേരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വെള്ളുവങ്ങാട്. എല്ലാവിധ മത വിഭാഗക്കാരും ഇവിടെ സമ്മിശ്രമായി വസിക്കുന്നു. രാജ്യഭരണം, നാടുവാഴിത്തം, ജന്മിത്തം, സാമ്രാജ്യത്വം തുടങ്ങിയ അധികാരവാഴ്ചയുടെ വ്യത്യസ്തങ്ങളായ ചരിത്രഘട്ടങ്ങളിലൂടെ, അധ്വാനത്തിന്റെ കൂട്ടായ്മയിലൂടെ, സമരോത്സുകമായ മുന്നേറ്റങ്ങളിലൂടെ കടന്നുപോന്ന ഒരു ജനതയുടെ പിൻമുറക്കാർ എന്ന നിലയ്ക്ക് പാണ്ടിക്കാടിന് സമ്പന്നമായൊരു സാംസ്കാരികപൈതൃകമുണ്ട്. വ്യത്യസ്ത ജാതിമത വിഭാഗങ്ങളിൽ പെട്ടവരായിരിക്കുമ്പോൾ തന്നെ, ഭിന്നമായ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന, ഇവിടുത്തെ ജനവിഭാഗങ്ങൾ തമ്മിൽ പരസ്പരധാരണയുടേയും സഹിഷ്ണുതയുടേയും സർവ്വോപരി സാഹോദര്യത്തിന്റെയും മഹത്തായൊരു സാമൂഹ്യബന്ധം ഇവിടെ നിലനിൽക്കുന്നുണ്ട്. കലാരൂപങ്ങളുടെയും നാടൻ പാട്ടുകളുടെയും ഒരു നിധി ശേഖരം തന്നെ ഈ ഗ്രാമത്തിന് പൈതൃകമായികിട്ടിയിട്ടുണ്ട്. ആരാന്റെ പണിപ്പാടങ്ങളിൽ ഏഴകളായി ഒടുങ്ങിത്തീരുന്ന ജന്മത്തിന്റെ നോവുകളും രോഷവും പകയും ചേർന്ന അടിസ്ഥാനവർഗ്ഗത്തിന്റെ കലാരൂപങ്ങളെല്ലാം ഇന്ന് അന്യംനിന്നുപോകുന്ന നിലയിലാണ്. നന്മയുടേയോ, ഏതെങ്കിലും മൂല്യത്തിന്റേയോ യാതൊരു കണികയും രക്തത്തിൽ പോലുമില്ലാതിരുന്ന തമ്പുരാക്കളെന്ന അധ്വാനിക്കാതെ ഉണ്ടിരുന്ന വർഗ്ഗത്തിന്റെ പടിപ്പുരകൾക്ക് പുറത്തും കളിമുറ്റങ്ങളിലും ഈ മണ്ണിന്റെ മക്കൾ ഒരുകാലത്ത് ഇങ്ങനെ ഉറഞ്ഞു പാടിയിരുന്നു. “കൊയ്യാനും മാണം ഞങ്ങള്…, മെതിച്ചാനും മാണം ഞങ്ങള്….., നെല്ലൊക്കെ അവുത്തായ……, ഞങ്ങളെ കണ്ടൂടോ………”. പഞ്ചായത്തിലെ എല്ലാ സാമൂഹ്യവിഭാഗങ്ങൾക്കും സ്വന്തമായ കലാരൂപങ്ങളും അനുഷ്ഠാനമാധ്യമങ്ങളും ഉണ്ടായിരുന്നു. തുയിലുണർത്തുപാട്ട്, കൈകൊട്ടികളിപാട്ട്, ചെറുമപാട്ട്, കല്ല്യാണപാട്ട്, ശീവോതിപാട്ട്, പുള്ളുവൻ പാട്ട്, തിരുവാതിരപാട്ട് തുടങ്ങിയ പാട്ടുരൂപങ്ങളും ചെറുമക്കളി, പറയൻകാള, കോൽക്കളി തുടങ്ങിയ നാട്ടുരൂപങ്ങളും ഗ്രാമീണ ജീവിതത്തിനു സാംസ്കാരികവെളിച്ചം നൽകി അടുത്ത കാലം വരെ സജീവമായി നിലനിന്നിരുന്നു. മാപ്പിളമാർക്കിടയിൽ വാമൊഴി രൂപത്തിൽ പ്രചരിച്ചുപോന്ന മാപ്പിളപാട്ടുകൾ പുതിയകാലത്ത് പുതിയ രൂപഭാവങ്ങളോടെ നിലനിൽക്കുന്നുണ്ട്.തറിപ്പടി സ്ഥിതി ചെയ്യുന്ന വെള്ളുവങ്ങാട് കരിങ്കാളികാവ് കാളീക്ഷേത്രത്തിലെ ആണ്ടോടാണ്ട് നടത്തിവരുന്ന ഉത്സവം ദേശവാസികൾ ജാതിമതഭേദമെന്യേ ആഘോഷിക്കുന്നു.വർഷങ്ങളുടെ പഴക്കമുള്ള വെള്ളുവങ്ങാട് വലിയ പള്ളി. മുൻകാലങ്ങളിൽ കൊണ്ടാടപ്പെട്ടിരുന്ന ആണ്ടുനേർച്ചകൾ ജാതിമതഭേദമെന്യേ ജനങ്ങൾ പങ്കുകൊണ്ടിരുന്ന ഉത്സവാഘോഷങ്ങളാണ്.വെള്ളുവങ്ങാട് പ്രദേശത്ത് 10-ൽ കൂടുതൽ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇതും കാണുക[തിരുത്തുക]

▪️വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

▪️പാണ്ടിക്കാട്

▪️പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്

▪️പാണ്ടിക്കാട് യുദ്ധം

"https://ml.wikipedia.org/w/index.php?title=വെള്ളുവങ്ങാട്&oldid=3527194" എന്ന താളിൽനിന്ന് ശേഖരിച്ചത്