വെള്ളിക്കുരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളികുരങ്ങ്[1]
Stavenn Trachypithecus cristatus 01.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: പ്രൈമേറ്റ്
കുടുംബം: Cercopithecidae
ജനുസ്സ്: Trachypithecus
സ്പീഷിസ് ഗ്രൂപ്പ്: T. cristatus
വർഗ്ഗം: ''T. cristatus''
ശാസ്ത്രീയ നാമം
Trachypithecus cristatus
Raffles, 1821

വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് വെള്ളിക്കുരങ്ങ്. ഇംഗ്ലീഷിൽ Silvered Leaf Monkey എന്നും Silvery Langur എന്നും വിളിക്കാറുണ്ട്. പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ കൊളോബിനെ (Colobinae)യിൽ ഉൾപ്പെടുന്നു. ശാസ്ത്രനാമം: സെർക്കോപിത്തക്കസ് ക്രൈസ്റ്റേറ്റസ്(Cercopithecus cristatus). ബർമ്മ, ഇന്ത്യയുടെ പൂർവ്വഭാഗം, ദക്ഷിണ ചൈന, ബോർണിയോ ദ്വീപുകൾ മുതലായവയുടെ തീരപ്രദേശങ്ങളിലും, പുഴയ്ക്ക് സമീപമുള്ള കാടുകളിലും കണ്ടൽക്കാടുകളിലുമാണ്‌ ഇവ സാധാരണ കാണപ്പെടുന്നത്.

ശരീര ഘടന[തിരുത്തുക]

ബ്രൗൺ നിറത്തിലോ കറുപ്പ് നിറത്തിലോ ആയ മിനുസമുള്ള രോമങ്ങളുടെ അഗ്ര ഭാഗം ചാരനിറത്തോടുകൂടിയതാണ്‌. എന്നിരുന്നാലും നാഭീഭാഗത്തിലേയും ഗുദഭാഗങ്ങളിലേയും രോമങ്ങൾക്ക് മഞ്ഞ നിറമാണുള്ളത്. വാലിന് 67-75 സെ.മീ. നീളമുണ്ടാകറുണ്ട്. പൂർണവളർച്ചയെത്തിയ ആൺകുരങ്ങിന് 50-58 സെ.മി. നീളവും ശരാശരി 6.6 കി.ഗ്രാം തുക്കവും പെൺകുരങ്ങിന് 46-51 സെ.മി നീളവും ശരാശരി 5.7 കി.ഗ്രാമും തൂക്കവുമുണ്ടായിരിക്കും. ജനിയ്കുമ്പോൾ ഇവയ്ക്ക് ഓറഞ്ച് നിറമായിരിക്കുമുള്ളത് കാലക്രമേണയാണ്‌ നിറവ്യത്യാസം കാണപ്പെടുന്നത്. മൂന്ന് മാസം കൊണ്ട് ഇവയ്ക്ക് വളർച്ചയെത്തും. സങ്കീർണ്ണവും വലുതുമായ ആമാശയം ഭക്ഷണത്തിലെ സെല്ലുലോസുകളെ ദഹിപ്പിക്കാൻ സഹായിക്കുന്നു.

ആഹാര രീതി[തിരുത്തുക]

ഒൻപതു മുതൽ മുപ്പതു വരെയുള്ള കൂട്ടമായി വൃക്ഷങ്ങളിലൂടെ ചാടിച്ചാടി സഞ്ചരിക്കുന്നു. തളിരിലകളും ഫലങ്ങളുമാണ്‌ ഇവയുടെ പ്രധാന ഭക്ഷണം.

സ്വഭാവം[തിരുത്തുക]

സാധാരണ ഒരു കുരങ്ങിൻ കൂട്ടത്തിൽ ഒരു ആൺ കുരങ്ങേ കാണാറുള്ളു, കുട്ടിക്കുരങ്ങുകളെ വളരെ ശ്രദ്ധാപൂർവ്വമാണ്‌ നോക്കുന്നത്. കൂട്ടത്തിലെ തലവനായ ആൺ കുരങ്ങാണ്‌ മറ്റ് കുരങ്ങുകളിൽ നിന്ന് കുട്ടികളേയും പെൺകുരങ്ങുകളേയും സംരക്ഷിക്കുന്നത്. മേൽക്കോയ്മയ്ക്ക് വേണ്ടി ആൺ കുരങ്ങുകൾ ഉച്ചത്തിൽ ശബ്ദം വയ്ക്കുകയും യുദ്ധം ചെയ്യുകയും പതിവാണ്‌.

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. p. 176. ISBN 0-801-88221-4. 
  2. Nijman, V. & Meijaard, E. (2008). "Trachypithecus cristatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 4 January 2009. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളിക്കുരങ്ങ്&oldid=2286119" എന്ന താളിൽനിന്നു ശേഖരിച്ചത്