വെള്ളാളർ നാകരീകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശുദ്ധ തമിഴ്‌ സംഘം സ്ഥാപകനായ മാരമല അടികൾ 1923-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു ഗ്രന്ഥമാണ് വെള്ളാളർ നാകരീകം. ഈ തമിഴ്‌ ഗ്രന്ഥത്തിൽ, വെള്ളാളരുടെ സംസ്കാരത്തെക്കുറിച്ചുള്ള വിവരണം ഉണ്ട്‌. ശ്രീലങ്കയിലെ ജാഫ്നയിൽ 1922 ജനുവരി 21 ന്‌ മാരമല അടികൾ നടത്തിയ പ്രഭാഷണമാണ്‌ പിന്നീട്‌ പുസ്തകമാക്കപ്പെട്ടത്‌.

3500 വർഷം മുൻപ്‌ ശൈവമതവും ശൈവസിദ്ധാന്തവും രൂപപ്പെടുത്തിയത്‌ വെള്ളാളരായിരുന്നു.[അവലംബം ആവശ്യമാണ്] ആര്യൻമാരുടെ കുടിയേറ്റത്തിനു മുൻപായിരുന്നു അത്‌ . വെള്ളാളർ സേവനത്തിനായി {൧൮) സമുദായങ്ങളെ സൃഷ്ടിച്ചു . ഭൂമധ്യരേഖ പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ഒഴികെയുള്ളവർ നാടോടികളായിരുന്ന കാലത്തുപോലും വെള്ളാളർ കൃഷിക്കാരായിരുന്നു. വടക്കു പടിഞ്ഞാറൻ പഞ്ചാബിലുടെ ആര്യൻമാർ ഭാരതത്തിലേക്കു കടക്കുന്നത്‌ അന്നത്തെ വെള്ളാളർ തടയാൻ ശ്രമിച്ചിരുന്നു. അവർ ഗംഗാതടത്തിൽ താമസ്സിച്ചു.

ബ്രാഹ്മണർ വന്നപ്പോൾ അവർ കാശിയിൽ, തങ്ങൾ സ്ഥാപിച്ച, ശിവലിംഗം (കാശി വിശ്വേശ്വരൻ) എടുത്തു തെക്കോട്ടു പോയി രമേശ്വരത്തു പ്രതിഷ്ഠിച്ചു (രാമനാഥൻ). ബ്രാഹ്മണർ വെള്ളാളരെ "ശുദ്രർ" എന്നു വ്യവഹരിക്കൻ ശ്രമിച്ചു. മദ്രാസ്‌ പ്രസിഡൻസ്സിയിലെ സെൻസ്സസ്‌ സൂപ്രണ്ട്‌ എം.ശ്രീനിവാസ അയ്യർ ആണ്‌ അതിനു മുൻകൈ എടുത്തത്‌.[അവലംബം ആവശ്യമാണ്] വെള്ളാളർ എതിർത്തു. തങ്ങൾ ഒരുകാലത്തും ആരുടേയും ആശ്രിതരോ സേവകരോ ആയിരുന്നില്ല എന്നവർ തീർത്തു പറഞ്ഞു.

"https://ml.wikipedia.org/w/index.php?title=വെള്ളാളർ_നാകരീകം&oldid=667485" എന്ന താളിൽനിന്ന് ശേഖരിച്ചത്