വെറ പനോവ
വെറ പനോവ | |
|---|---|
| പ്രമാണം:Vera Panova.jpg | |
| ജനനം | മാർച്ച് 20, 1905 Rostov-on-Don, Russia |
| മരണം | മാർച്ച് 3, 1973 (67 വയസ്സ്) Leningrad, Soviet Union |
| Genre | Fiction, drama, journalism |
| ശ്രദ്ധേയമായ രചന(കൾ) | Seryozha The Train Looking Ahead Span of the Year |
| കയ്യൊപ്പ് | |
വെറ ഫ്യൊദൊറോവ്ന പനോവ (Russian: Ве́ра Фёдоровна Пано́ва; March 20 [O.S. March 7] 1905 – March 3, 1973) ഒരു സോവിയറ്റ് നോവലിസ്റ്റും നാടകകൃത്തും പത്രപ്രവർത്തകയും ആയിരുന്നു.
മുൻകാല ജീവിതം
[തിരുത്തുക]റഷ്യയിലെ ദരിദ്രനായ ഒരു കച്ചവടക്കാരന്റെ മകളായി റോസ്തോവ്-ഓൺ-ഡോൺ എന്ന സ്ഥലത്ത് ആണ് ജനിച്ചത്. അവരുടെ പിതാവ്, ഫ്യോദോർ ഇവാനോവിച്ച് പനോവ് കളിവള്ളങ്ങളും പായ്‌വള്ളങ്ങളും ഉണ്ടാക്കി. അത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റോസ്തോവ് എന്ന സ്ഥലത്ത് ഒരു പാവഞ്ചി ക്ലബ്ബ് തുടങ്ങി. എന്നാൽ വെറയ്ക്ക് അഞ്ച് വയസായപ്പോൾ പിതാവ് ഡോൺ നദിയിൽ മുങ്ങിമരിച്ചു. [1] തുടർന്ന് അവരുടെ കുടുംബ സുഹൃത്തായ ഒരു മഹതി, സ്കൂൾ ടീച്ചറായ അന്ന പ്രൊസൊറോവ്സ്കയ അവളെ പഠിപ്പിച്ചു. അവൾക്ക് വായിക്കാനുള്ള പ്രചോദനമുണ്ടാക്കിയത് ഈ അദ്ധ്യാപികയായിരുന്നു. പക്ഷെ, നിർഭാഗ്യവശാൽ, അന്ന ഒരു വർഷത്തിനുശേഷം മരണമടഞ്ഞു. അവരുടെ കുടുംബത്തിൽ പണമില്ലാഞ്ഞതിനാൽ അവൾക്ക് തുടർന്നു പഠിക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ വിപ്ലവത്തിനു മുമ്പ് വെറ 2 വർഷം ഒരു പ്രൈവറ്റ് ജിമ്നേഷ്യത്തിലാണ് പഠിച്ചത്. [1]
ചെറുപ്രായത്തിത്തന്നെ വെറ നല്ല വായനക്കാരിയായിരുന്നു. പ്രത്യേകിച്ചും കവിതകളായിരുന്നു അവൾക്കിഷ്ടം. ആ പ്രായത്തിൽത്തന്നെ അവൾ കവിതകൾ എഴുതാൻ ശ്രമിച്ചു. [2] വെറയുടെ വായന അലക്സാണ്ടർ പുഷ്കിൻ, നിക്കൊളായ് ഗൊഗോൾ, ഇവാൻ തുർഗ്ഗനെവ് എന്നിവരുടെ കൃതികൾ ഉണ്ടായിരുന്നു. 17 വയസ്സിൽ റൊസ്തോവ് പത്രമായ "ട്രീദൊവോയ് ഡോൺ" എന്ന പത്രത്തിൽ ചേർന്നു പ്രവർത്തിച്ചു. [3]
ഇംഗ്ലിഷ് വിവർത്തനങ്ങൾ
[തിരുത്തുക]- Looking Ahead, (novel), Progress Publishers, Moscow, 1947. from Archive.org
- The Factory, (novel), Putnam, 1949.
- The Train, (novel), Alfred A. Knopf, 1949. from Archive.org
- Span of the Year, (novel), Harvill Press, 1957.
- Time Walked, (novel), Harvill Press, 1957.
- A Summer to Remember, (novel), Thomas Yoseloff, 1962.
- Selected Works, (includes the novel The Train, the short novel Seryozha, and the stories Valya and Volodya), Progress Publishers, Moscow, 1976.
- Three Boys at the Gate, (story), Anthology of Soviet Short Stories, Volume 2, Progress Publishers, Moscow, 1976.
- Yevdokia, (novel), Foreign Languages Publishing House, Moscow.
അവലംബം
[തിരുത്തുക]- (in Russian) Panova's article in Encyclopedia "Krugosvet" Archived 2009-01-09 at the Wayback Machine
- ↑ 1.0 1.1 Panova, Vera (1976). Vera Panova, Selected Works. Moscow: Progress Publishers. pp. 7–14. ISBN 0-8285-1018-0.
{{cite book}}: Cite has empty unknown parameter:|coauthors=(help) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Historyഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Encyclopediaഎന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.