വെറ്റിലപ്പാറ, മലപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെറ്റിലപ്പാറ
ഗ്രാമം
വെറ്റിലപ്പാറ is located in Kerala
വെറ്റിലപ്പാറ
വെറ്റിലപ്പാറ
Location in Kerala, India
വെറ്റിലപ്പാറ is located in India
വെറ്റിലപ്പാറ
വെറ്റിലപ്പാറ
വെറ്റിലപ്പാറ (India)
Coordinates: 11°16′08″N 76°05′07″E / 11.268995°N 76.085163°E / 11.268995; 76.085163Coordinates: 11°16′08″N 76°05′07″E / 11.268995°N 76.085163°E / 11.268995; 76.085163,
Country India
Stateകേരളം
Districtമലപ്പുറം
Population
 (2001)
 • Total14,784
Languages
 • Officialമലയാളം, ആംഗലം
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് നഗരാതിർത്തിയിലുള്ള ഒരു ഗ്രാമമാണ് വെറ്റിലപ്പാറ. കോട്ടയം ഭാഗത്തു നിന്നും കുടിയേറി വന്ന വലിയ ജനസമൂഹമാണ് ഇന്നത്തെ വെറ്റിലപ്പാറയെ കെട്ടി പൊക്കിയത് ഒരു വോളിബോൾ ഗ്രാമം കൂടിയാണിത് വെറ്റിലപ്പാറവില്ലേജിൽ 2011ലെ സെൻസസ് അനുസരിച്ച് 1973 കുട്ംബങ്ങളിലായി 8696 (4310 പു +4386 പെ) ആണ് ജലസംഖ്യ. 979 പേർ 5 വയസ്സിനു താഴെയാണ്. സ്ത്രീപുരുഷാനുപാതം 1018. കുട്ടികളൂടെ സ്ത്രീപുരുഷാനുപാതം 1074 ആണ്.

93.00 ആണ് സാക്ഷരത. വെറ്റിലപ്പാറയിൽ ഒരു വില്ലേജ് ആസ്ഥാനം ഉണ്ട്. വെറ്റിലപ്പാറ ഗവ. ഹൈസ്കൂൾ[1] ആണ് ഇവിടുത്തെ പ്രമുഖ വിദ്യാലയം. സെന്റ് അഗസ്റ്റിൻസ് പള്ളി, ഹോളി ക്രോസ് കോൺ വന്റ്, മസ്ജിദ് ഷഹാബ, മസ്ജിദ് അൽനൂർ,എന്നിവ പ്രമുഖ ആരാധനാലങ്ങൾ ആണ്. കാനറാ ബാങ്കിന്റെ ഒരു ശാഖയും വെറ്റിലപ്പാറയിൽ പ്രവർത്തിക്കുന്നു.[2]

വോളിബോൾ[തിരുത്തുക]

കുടിയേറ്റഗ്രാമമായ വെറ്റിലപ്പാറയിൽ വോളിബോളിനു ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ദേശീയ ബധിര വോളിയിൽ കേരളത്തിന്റെ ക്യാപ്റ്റനായ ആൽബിൻ സണ്ണിയും സംസ്ഥാന ജൂനിയർ ടീമിൽ കളിച്ച ആഷ്ബിൻ ആന്റോ. താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനി തുടങ്ങിയവർ ഇവിടുത്തെ താരങ്ങൾ ആയിരുന്നു. [3]

ഉരുൾപൊട്ടൽ[തിരുത്തുക]

2018ലെ പ്രളയകാലത്ത് കാര്യമായ പരിക്ക് നേരിട്ട ഒരു ഗ്രാമമാണ് വെറ്റിലപ്പാറ. അരീക്കോട് വെറ്റിലപ്പാറ ഓടക്കയം നെല്ലിയായി കോളനിയിൽ ആഗസ്റ്റ് 16നു പുലർച്ചെ നാലുമണിക്കുണ്ടായ ഉരുൾപൊട്ടലിൽ ഏഴ് പേർ മരണപ്പെട്ടു. [4]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെറ്റിലപ്പാറ,_മലപ്പുറം&oldid=3232534" എന്ന താളിൽനിന്ന് ശേഖരിച്ചത്