വെരി ലാർജ് ഹാഡ്രോൺ കൊളൈഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസൂത്രണഘട്ടത്തിലിരിക്കുന്ന ഭീമൻ കണികാത്വരിത്രമാണ് വെരിലാർജ് ഹാർഡ്രോൺ കൊളൈഡർ. ലാർജ് ഹാഡ്രോൺ കൊളൈഡറിനെക്കാൾ നാലു മടങ്ങ് വലുതും ഏഴു മടങ്ങ് ശക്തിയേറിയതുമാണ് ഇത്.[1][2] അമേരിക്കയിൽ ഫെർമിലാബിലെ ടെവാട്രോൺ നിൽക്കുന്ന സ്ഥലത്താണ് 100 കി.മീറ്റർ ചുറ്റളവിൽ ഇതു സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം വന്നിരിക്കുന്നത്[1]. ഫെർമി ലാബ് ഇപ്പോൾ പ്രവർത്തനരഹിതമാണ്. 100 ടെറാ ഇലക്ട്രോൺ വാട്ട് ശക്തിയുള്ള ഈ കണികാ ത്വരിത്രം ഉപയോഗിച്ച് പ്രപഞ്ച സൃഷ്ടിയെ കുറിച്ചുള്ള സ്റ്റാൻഡേർഡ് മോഡലിനെ വിശദീകരിക്കാൻ സഹായിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിക്കും എന്നാണ് കരുതുന്നത്.[3]

ഇതിന്റെ സാങ്കേതിക സാദ്ധ്യതകളെയും രൂപകൽപ്പനചെയ്യാനുള്ള സാദ്ധ്യതകളെയും പറ്റി സൂചിപ്പിക്കാനാണ് ഈ പദം സാധാരണയായി ഉപയോഗിക്കുന്നത്. ലാർജ് ഹാഡ്രോൺ കൊളൈഡറിനേക്കാൾ ശേഷികൂടിയ ഒന്ന് നിർമ്മിക്കാനായി വലിയതോതിൽ വലിപ്പവും പണച്ചെലവും ഊർജ്ജവും ആവശ്യമാണ്. വളരെകൂടിയ കാലം വിവിധരാജ്യങ്ങളുടെയും ശാസ്ത്രജ്ഞന്മാരുടെയും അന്താരാഷ്ട്രസഹകരണവും ഇത്തരമൊരു ഭീമൻ യന്ത്രം നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 The Very Large Hadron Collider (Physics Buzz)[1]
  2. Glanz, James (10 July 2001). "Physicists Unite, Sort of, on Next Collider". The New York Times. ശേഖരിച്ചത് 27 June 2009. 
  3. Proton-­‐proton and electron-­‐positron collider in a 100km ring at Fermilabde

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]