വെയ്ൻ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെയ്ൻ കൗണ്ടി, ന്യൂയോർക്ക്
County
Wayne County Courthouse, Lyons, NY.jpg
Wayne County Courthouse in Lyons
Flag of വെയ്ൻ കൗണ്ടി, ന്യൂയോർക്ക്
Flag
Seal of വെയ്ൻ കൗണ്ടി, ന്യൂയോർക്ക്
Seal
പ്രമാണം:Map of ന്യൂയോർക്ക് highlighting വെയ്ൻ കൗണ്ടി.svg
Location in the U.S. state of ന്യൂയോർക്ക്
Map of the United States highlighting ന്യൂയോർക്ക്
ന്യൂയോർക്ക്'s location in the U.S.
സ്ഥാപിതം1823
Named forAnthony Wayne
സീറ്റ്Lyons
വലിയ villageNewark
വിസ്തീർണ്ണം
 • ആകെ.1,383 ച മൈ (3,582 കി.m2)
 • ഭൂതലം604 ച മൈ (1,564 കി.m2)
 • ജലം779 ച മൈ (2,018 കി.m2), 56
ജനസംഖ്യ
 • (2020)Decrease 91,283
 • ജനസാന്ദ്രത151/sq mi (58/km²)
Congressional district24th
സമയമേഖലEastern: UTC-5/-4
Websiteweb.co.wayne.ny.us

വെയ്ൻ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2020 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 91,283 ആയിരുന്നു.[1] കൗണ്ടി സീറ്റ് ലിയോൺസ് നഗരത്തിലാണ്.[2] അമേരിക്കൻ വിപ്ലവ യുദ്ധ നായകനും അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ജനറൽ ആന്റണി വെയ്നെ ആദരിക്കുന്നതിനാണ് കൗണ്ടിയ്ക്ക് ഈ പേര് നൽകിയത്.

വെയ്ൻ കൗണ്ടി സിറാക്കൂസ് നഗരത്തിന് 50 മൈലിൽ താഴെ ദൂരത്തിൽ പടിഞ്ഞാറ് ഭാഗത്തായി സിറാക്കൂസിന്റെ അതേ കോൺഗ്രസ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. വെയ്ൻ കൗണ്ടി റോച്ചസ്റ്റർ, NY മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ ഭാഗമായി കണക്കാക്കപ്പെടുന്നതോടൊപ്പം കാനഡയുമായുള്ള യു.എസിൻറെ വടക്കൻ അതിർത്തിയുടെ ഭാഗമായ ഒണ്ടാറിയോ തടാകത്തിന്റെ തെക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

യൂറോപ്യന്മാരുടെ ആഗമനത്തിന് മുമ്പ്, വെയ്ൻ കൗണ്ടി ഉൾക്കൊള്ളുന്ന ഭൂമി യഥാർത്ഥത്തിൽ ഏകദേശം 1142 ഓഗസ്റ്റ് 31 മുതൽ നിലവിലുണ്ടായിരുന്ന ഇറോക്വോയിസ് കോൺഫെഡറസിയുടെ ഭാഗമായിരുന്നു.[3] 1683 നവംബർ 1-ന് ന്യൂയോർക്ക് സംസ്ഥാനത്ത് കൗണ്ടികൾ സ്ഥാപിതമായപ്പോൾ അത് അൽബാനി കൗണ്ടിയുടെ ഭാഗമായി.[4]

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 1,383 ചതുരശ്ര മൈൽ (3,580 ചതുരശ്ര കിലോമീറ്റർ) ആകെ വിസ്തീർണ്ണമുള്ള കൗണ്ടിയുടെ 604 ചതുരശ്ര മൈൽ (1,560 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 779 ചതുരശ്ര മൈൽ (2,020 ചതുരശ്ര കിലോമീറ്റർ) (56%) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "U.S. Census Bureau Quick Facts: Wayne County, New York". United States Census Bureau. ശേഖരിച്ചത് January 2, 2022.
  2. "Find a County". National Association of Counties. ശേഖരിച്ചത് June 7, 2011.
  3. Barbara, Mann; Jerry L. Fields (1997). "A Sign in the Sky: Dating the League of the Haudenosaunee". American Indian Culture and Research Journal. American Indian Studies Center. 21 (2).
  4. "Military History of Wayne County, N.Y." Page 10, 1863
"https://ml.wikipedia.org/w/index.php?title=വെയ്ൻ_കൗണ്ടി&oldid=3781964" എന്ന താളിൽനിന്ന് ശേഖരിച്ചത്