വെമ്പിൽ മണലയം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആയിരത്തോളം അംഗങ്ങൾ ഉള്ള ട്രസ്റ്റിനാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല. 15 അംഗ ഭരണസമിതിയാണ് നിലവിൽ ഉള്ളത്. പ്രസിഡന്റ്,സെക്രട്ടറി എന്നിവർക്ക് പുറമെ 13 അംഗങ്ങൾ.

മഹാക്ഷേത്രത്തിന്റെ തന്ത്രി തിരിചിറ്റൂർ ശങ്കരമംഗലത്തുമഠത്തിൽ ബ്രഹ്മശ്രീ പുരുഷോത്തമൻ പോറ്റി ആണ്. മേൽശാന്തി

ഇടയാത്രമഠം സന്തോഷ്‌കുമാർ പോറ്റി

ഓഫീസ് സെക്രട്ടറി/കൌണ്ടർ സ്റ്റാഫ് ചന്ദ്രിക

കഴകം

പദ്മാവതിയമ്മ,അജികുമാർ


phone:914712879255 email: vembildevan@gmail.com

ചരിത്രം,ഐതിഹ്യം[തിരുത്തുക]

നൂറ്റാണ്ടുകൾക്ക് മുമ്പ് കാനനപ്രദേശമായിരുന്ന വെമ്പിൽ മണലയം എന്ന സ്ഥലത്ത് കാലാന്തരത്തിൽ മനുഷ്യവാസം ഉണ്ടാവുകയും പൂർവികരായ ജനങ്ങൾ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് മുൻപുണ്ടായിരുന്ന ക്ഷേത്രശിലകളിൽ വിളക്ക് കത്തിക്കുകയും ആരാധന നടത്തിവരുകയും ഉണ്ടായി.

സ്വയംഭൂവായ ശിവന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ ഭക്തജനങ്ങൾ കൂട്ടായ വികസന പ്രവർത്തനത്തിനു തുടക്കമിടുകയും ഇന്ന് കാണുന്ന മഹാക്ഷേത്രമായി പരിണമിക്കുകയുമുണ്ടായി.

തിരുവനന്തപുരം വിമാനത്താവളം,തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് 30 km state ഹൈവേ 2 ലൂടെ പേരൂർക്കട നെടുമങ്ങാട് ചുള്ളിമാനൂർ കുറുപുഴ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് 1800 മീറ്റർ സഞ്ചരിച്ചാൽ വെമ്പിൽ മഹാക്ഷേത്രത്തിൽ എത്തിച്ചേരാം.

കുംഭമാസത്തിലെ ശിവരാത്രി ആണ് പ്രധാന ഉത്സവം വെമ്പിൽ ശിവരാത്രി ദേശീയമഹോത്സവം എന്നാണ് ഉത്സവം അറിയപ്പെടുന്നത്.