Jump to content

വെന്റിലേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവജാതശിശുക്കളിൽ ഉപയോഗിക്കുന്ന ഒരു വെന്റിലേറ്റർ

ശ്വസനം ക്ലേശകരമോ അസാധ്യമോ ആകുന്ന സന്ദർഭത്തിൽ കൃത്രിമശ്വസനം നൽകുന്ന യന്ത്രസംവിധാനമാണ് വെന്റിലേറ്റർmedical ventilator ).

ശ്വസന സഹായത്തിനു വെറും ഒരു ബലൂൺ പോലുള്ള റബർ ബാഗും കാറ്റ് ഞെക്കി കടത്താൻ ഒരു വാൽവ് സംവിധാനവും മതി. അത്തരത്തിലുള്ള സംവിധാനത്തെ BMV Bag Mask Valve എന്ന് പറയുന്നു.

ആധുനിക വെന്റിലേറ്ററുകളിൽ പലതും അതിനൂതന കമ്പ്യൂട്ടർ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നവയാണ്.

വീടുകളിലും (തീവ്ര പരിചരണം വേണ്ടുന്ന രോഗികൾക്ക്), ഐ.സി.യു (intensive care unit), ഓപ്പറേഷൻ തീയറ്റർ എന്നിവടങ്ങളിലാണ് വെന്റിലേറ്ററുകൾ കാണുക.

പ്രവർത്തനം

[തിരുത്തുക]

അന്തരീക്ഷ വായു മർദ്ദീകരിച്ച ശേഷം (compressed), പലപ്പോഴും കൂടുതൽ ഓക്സിജനുമായി കൂട്ടി കലർത്തി രോഗിക്ക് എത്തിക്കുകയാണ് വെന്റിലേറ്ററുകളുടെ പ്രാഥമിക ധർമ്മം. കൂടിയ മർദ്ദത്തിൽ കടത്തിവിട്ട ശേഷം യന്ത്രസംവിധാനം കുറഞ്ഞ മർദ്ദത്തിലാവുന്നു. അപ്പോൾ ശ്വാസകോശത്തിന്റെ സ്വാഭാവിക ഇലാസ്തികത കാരണം  ഉഛശ്വസം സംഭവിക്കുന്നു. രോഗനില അനുസരിച്ച് മർദ്ദം, ഓക്സിജൻ നില , ശ്വസന വേഗത, തുടങ്ങിയ പല മാനകങ്ങളും വെന്റിലേറ്ററിൽ ക്രമപ്പെടുത്താവുന്നതാണ്

വായു ഒഴുക്ക് (air flow) വായു അളവ് (volume), മർദ്ദം, ചോർച്ച തുടങ്ങിയവ കൃത്യമായി സൂചിപ്പിക്കുകയും അപായമറിയിക്കുകയും ചെയ്യുന്ന അലാം സംവിധാനം എല്ലാ വെന്റിലേറ്ററുകളിലും സജീകൃതമാണ്

"https://ml.wikipedia.org/w/index.php?title=വെന്റിലേറ്റർ&oldid=3300024" എന്ന താളിൽനിന്ന് ശേഖരിച്ചത്