വെട്ടുകൽവൽക്കരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉഷ്ണമേഖലാമൺസൂൺനിത്യഹരിത പ്രദേശമായ കേരളം ജൈവസമ്പന്നമാണ്. പക്ഷേ കിഴക്ക് ഉയർന്ന ചെങ്കുത്തായ പശ്ചിമഘട്ട പർവ്വതനിരകളിൽ നിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞിറങ്ങുന്ന കേരളത്തിൽ മണ്ണ് പൊതുവേ കുറവാണ്.സാമാന്യം നല്ല മണ്ണുള്ളത് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളുടെ ഇടനാടൻ താഴ്വരകളിലും കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളുടെ പീഠഭൂമികളിലുമാണ്. ഇരുമ്പും മാംഗനീസും പോലുള്ള ഭാരം കൂടിയ ലോഹങ്ങൾ അടിസ്ഥാന പാറകളിൽ കൂടുതലുള്ളതുകൊണ്ട് അവയിൽ നിന്നുണ്ടാകുന്ന മണ്ണിലും ഈ ലോഹങ്ങളുടെ അംശം കൂടുതലായിലിക്കും. അത്തരം മണ്ണ് നിത്യഹരിതവനമേലാപ്പും സസ്യാവരണവും കൊഴിഞ്ഞ ഇലകളുടെ പുതപ്പുമില്ലാതെ കിടന്നാൽ മാറി മാറി മഴയത്ത് കുതിരുകയും വെയിലത്ത് ചൂടാവുകയും ചെയ്യും.പോഷകങ്ങളും കാൽസ്യം പോലുള്ള മൂലകങ്ങളും ശക്തമായ മഴയിൽ ഒലിച്ച് നഷ്ട്ടപ്പടും. ബാക്കിയുള്ള ഇരുമ്പും മറ്റ് ലോഹങ്ങളും ചൂടേറ്റുറഞ്ഞ് കട്ടികൂടിയ വെട്ടുകല്ലായിമാറും.കാലം ചെല്ലും തോറും ഈ വെട്ടുകല്ല് കൂടുതൽ ഉറച്ച് വന്ധ്യഭൂമിയായി മാറും.

"https://ml.wikipedia.org/w/index.php?title=വെട്ടുകൽവൽക്കരണം&oldid=2517439" എന്ന താളിൽനിന്ന് ശേഖരിച്ചത്