വെട്ടുകിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെട്ടുക്കിളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇണചേരുന്ന ആൺ, പെൺ വെട്ടുകിളികൾ

ആർത്രോപോഡ (Arthropoda) ഫൈലം, ഇൻസെക്ട (Insecta)ക്ലാസ്സ്‌ , ആക്രിഡിഡേ (Acrididae) കുടുംബം, ഓർത്തപ്റ്റെറ (Orthoptera) ഓർഡറിൽ ഉൾപ്പെടുന്ന വലിയ പുൽച്ചാടി(Grasshoper) ഇനങ്ങളെ (species) ആണ് വെട്ടുകിളി (Locust) എന്ന് വിളിക്കപ്പെടുന്നത് . അനുകൂല പരിസ്ഥിതിയിൽ (ഉയർന്ന താപം, ഈർപ്പം) വളരെ പെട്ടെന്ന് വംശവർധന നടത്തുന്ന ഇവ നിംഫു (Nymph) ദശയിൽ കൂട്ടം ചേർന്ന്, പൂർണ വളർച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളെയും തിന്നു നശിപ്പിക്കാറുണ്ട്. 15 സെ.മീ. വരെ വലിപ്പം ഉള്ള ആക്രമണകാരികളായ ചില ഇനം വെട്ടുകിളികൾ, ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു നാശങ്ങൾ ഉണ്ടാക്കി തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.[1] ചില ആളുകൾ ഇവയെ ഭക്ഷിക്കാറുണ്ട്. സ്വാദിഷ്ഠ ഭക്ഷണമായി ഇവയെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [2]

പൊതു സ്വഭാവങ്ങൾ[തിരുത്തുക]

കുറ്റിക്കൊമ്പ് പോലെ സ്പർശിനികൾ (antenna) ഉള്ള ആക്രിഡിഡേ കുടുംബത്തിലെ അനേക ഇനം വെട്ടുകിളി, പുൽച്ചാടി എന്നീ ഷഡ്പദങ്ങളെ എല്ലാം പൊതുവേ ആക്രിഡിട്സ് (Acridids) എന്നാണു അറിയപ്പെടുന്നത്. നീണ്ട്, പിന്നോട്ട് വളഞ്ഞ സ്പർശിനികൾ ഉള്ള പുൽച്ചാടികളും ചീവീടും (Crickets) ഉൾപ്പെടെ ഈ കുടുംബത്തിലെ എല്ലാവയുടെയും പിൻ കാലുകൾ വലുതായതിനാൽ ചാടി സഞ്ചരിക്കുവാൻ സഹായകമാണ്. പുല്ചാടികളിൽ നിന്നും വ്യത്യസ്തമായി, വെട്ടുകിളികൾ കൂട്ടം കൂടി ജീവിക്കുമ്പോൾ അവയുടെ ശരീര ഘടന, ധർമം, പെരുമാറ്റം എന്നിവയ്ക്ക് തലമുറകളിലൂടെ അവസ്ഥാ മാറ്റം (phase change ) വരുത്തുവാൻ ഇവയ്ക്കു കഴിവുമുണ്ട് . ഇതോടെ എന്തും വെട്ടിവിഴുങ്ങാൻ കഴിവുള്ള ഒരു കൂട്ടമായി (Sawam) ഇവ മാറും. ആവാസ വ്യവസ്ഥയിൽ ആവശ്യത്തിന് സസ്യങ്ങളും അനുകൂലായ ഊഷ്മാവ് , ഈർപ്പം എന്നിവയും ലഭ്യമാവുമ്പോൾ വംശവർധന വേഗത വർദ്ധിക്കുകയും ഭൂവിഭാഗങ്ങൾ തന്നെ തിന്നു നശിപ്പിക്കുകയും ചെയ്യും.[3]

വിവിധ ഇനങ്ങൾ[തിരുത്തുക]

 1. മരുഭൂമി വെട്ടുകിളി (Schistocerca gregaria )വലിയ ദേശാന്തരഗമന സ്വഭാവക്കാരായ ഇവയെ , വടക്കൻ ആഫ്രിക്ക, മധ്യ പൌരസ്ത്യ രാജ്യങ്ങൾ, ഇന്ത്യൻ ഉപഭൂഘണ്ടം എന്നിവടങ്ങളിൽ കാണപ്പെടുന്നു. സാധാരണ വലിപ്പം7.5 സെ.മി.
 2. ദേശാന്തരഗമന വെട്ടുകിളി (Locusta migratoria)
 3. ചെമ്പൻ വെട്ടുകിളി (Nomadracis septemfasciata)
 4. ആസ്ട്രേലിയൻ മഹാമാരി വെട്ടുകിളി (Chortoicetes terminifera)
 5. അമേരിക്കൻ മരുഭൂമി വെട്ടുകിളി (Schistocerca americana)
 6. തവിട് നിറ വെട്ടുകിളി (Locustana pardalina)
 7. മൊറോക്കൻ വെട്ടുകിളി (Dociostaurus maroccanus)
 8. റോക്കി പർവത വെട്ടുകിളി (Melanoplus spretus): വടക്കേ അമേരിക്കയിൽ വലിയ കൂട്ടങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസ്സാനത്തോടെ ഇല്ലാതായി. .

സെനഗലീസ് പുൽച്ചാടിയും(Oedaleus senegalensis), നെല്ലിലെ പുൽച്ചാടിയും (Oedaleus senegalensis) ചിലപ്പോൾ വെട്ടുകിളിയെപ്പോലെ ശരീര ഘടന മാറ്റി എണ്ണം പെരുകി കൂട്ടമായി കൃഷി നശിപ്പിക്കാറുണ്ട് .

ആൺ- പെൺ വെട്ടുകിളികൾ കാഴ്ചക്ക് ഒരേപോലെയാണ്. ആണിന്റെ ഉദര അഗ്രം കൂർത്തതും(Aedeogus), പെണ്ണിന്റെ ഉദര അഗ്രം രണ്ടായി വിഭജിച്ചും (Cerci) കാണപ്പെടും.

മുട്ട വിരിഞ്ഞ് ഒന്നാം ഘട്ട നിമ്ഫ്‌ മുതൽ 6 ദശകൾ പിന്നിട്ടു പൂർണ വളർച്ച പ്രാപിക്കുന്നു

അവലംബം[തിരുത്തുക]

 1. Encarta Reference Library Premium 2005 DVD. Rocky Mountain Locust.
 2. Alison Fromme (2005). "Edible Insects". Smithsonian Zoogoer. Smithsonian Institution. 34 (4).
 3. http://www.fao.org/ag/locusts-CCA/en/1010/1018/index.html
"https://ml.wikipedia.org/w/index.php?title=വെട്ടുകിളി&oldid=2910061" എന്ന താളിൽനിന്ന് ശേഖരിച്ചത്