വെട്ടുകാട് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെട്ടുകാട് മാദ്ര്-ദെ-ദേവൂസ് ചർച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ടര കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ്‌ വെട്ടുകാട് പള്ളി (മാദ്രെ ദെ ദേവൂസ്, ദേവാലയം). തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭരതത്തിന്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പാരമ്പര്യ വിശ്വാസമുണ്ട്. 'മാദ്രെ' എന്ന ഇറ്റാലിയൻ പദത്തിന്റെയും 'ദെ ദേവൂസ്' എന്ന പോർച്ചുഗീസ് പദങ്ങളുടെയും സമ്മിശ്ര രൂപമായ 'മാദ്രെ ദെ ദേവൂസ്' എന്ന നാമമാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. 'ദൈവത്തിന്റെ അമ്മ' എന്നാണ് ഈ പദങ്ങളുടെ അർത്ഥം. കന്യകാമറിയത്തിന്റെ നാമത്തിലാണ് ഇവിടുത്തെ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.

ക്രിസ്തുരാജത്വ തിരുനാൾ[തിരുത്തുക]

1942-ലാണ് ക്രിസ്തുരജന്റെ തിരുസ്വരൂപം ഇവിടെ സ്ഥാപിക്കുന്നത്. ഇടവകാംഗമായ റവ.ഫാ.സി.എം.ഹിലാരിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ക്രിസ്തുരാജ സ്വരൂപം ഇടവകയ്ക്ക് സമർപ്പിച്ചത്. ആദ്യം ദേവാലയത്തിനകത്തായിരുന്ന തിരുസ്വരൂപം രണ്ടു വർ‍ഷത്തിനു ശേഷം അന്നത്തെ കൊച്ചി മെത്രാനായിരുന്ന റവ.ഡോ.ജോസ് അൽവെർനസ് ആണ് ഇപ്പോൾ തിരുസ്വരൂപം സ്ഥിതിചെയ്യുന്ന സ്ഥലത്ത്, വെഞ്ചരിച്ച് പ്രതിഷ്ഠ നടത്തിയത്. എല്ലാ വർഷവും ലത്തീൻ ആരാധന ക്രമവർഷത്തിലെ അവസന ഞായറഴ്ചയാണ് ക്രിസ്തരാജന്റെ രാജത്വത്തിരുനാൾ ആഘോഷിക്കുന്നത്. ഇന്ന് കേരളത്തിലെ ഒരു പ്രധാന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമായാണ് വെട്ടുകാട് അറിയപ്പെടുന്നത്. പത്തുദിവസം നീണ്ടുനില്ക്കുന്ന ഈ ഉത്സവം വളരെ വിപുലമായും ആഘോഷമായുമാണ് കൊണ്ടാടുന്നത്. കേരളത്തിന്റെ നാനാഭഗത്തുനിന്നും ജാതി മത ഭേതമന്യേ ആയിരക്കണക്കിന് തീർത്ഥാടകർ‍ അന്നേ ദിവസം ഇവിടെ എത്താറുണ്ട്. കൂടാതെ എല്ലാ വെള്ളീയഴ്ചയും അനവധി പേർ ക്രിസ്തുരജന്റെ അനുഗ്രഹം തേടി എത്തുന്നുമുണ്ട്.

ക്രിസ്തുരാജ പാദപൂജ[തിരുത്തുക]

1980-ൽ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ സ്റ്റീഫൻ ആണ് ഇവിടെ പാദപൂജ ആരംഭിച്ചത്. എല്ലാ വെള്ളിയാഴ്ചയും ക്രിസ്തുരാജ സന്നിധിയിൽ നടത്തപ്പെടുന്ന പാദപൂജയിൽ ജാതി മത ഭേതമന്യേ നിരവധി തീർത്ഥാടകർ സംബന്ധിക്കാറുണ്ട്.

ഇടവകയിലെ ഇതര സാമൂഹിക പ്രവർത്ത‍നങ്ങൾ[തിരുത്തുക]

സെന്റ് മേരീസ് ഹയർ സെക്കൻററി സ്കൂൾ[തിരുത്തുക]

1917-ലാണ് വെട്ടുകാട് സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായത്. എൽ.പി.സ്കൂളായി ആരംഭിച്ച് കാലക്രമത്തിൽ യു.പി. സ്കൂളാകുകയും 1952-53-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. അതിനുശേഷം, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോൻ ആയിരന്നു ഹൈ സ്കൂൾ മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്. 1997-98-ൽ ഇത് ഹയർ ‍സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു.

സെന്റ് മേരീസ് സ്പോ‌ർട്സ് ക്ലബ്[തിരുത്തുക]

1920-ലാണ് വെട്ടുകാട് സെന്റ് മേരീസ് സ്പോ‌ർട്സ് ക്ലബ് സ്ഥാപിതമായത്. സംസ്ഥാന, ദേശീയ ഫുട്ബോൾ താരങ്ങളെ വാർത്തെടുത്ത് നാടിനു സംഭാവന ചെയ്ത ക്ലബ്ബാണ് വെട്ടുകാട് സെന്റ് മേരീസ് സ്പോ‌ർട്സ് ക്ലബ്ബ്. തിരുവനന്തപുരം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഗ് മത്സരങ്ങളിൽ A ഡിവിഷനിൽ ആണ് വെട്ടുകാട് സെന്റ് മേരീസ് സ്പോ‌ർട്സ് ക്ലബ്ബ് അണിചേരുന്നത്.

വെട്ടുകാട് സെന്റ് മേരീസ് ലൈബ്രറി[തിരുത്തുക]

1948-ലാണ് വെട്ടുകാട് സെന്റ് മേരീസ് ലൈബ്രറി സ്ഥാപിതമായത്. കേരള ഗ്രന്ഥശാലാ സംഗത്തിൽ രജിസ്റ്ററ് ചെയ്തിരിക്കുന്ന ഇത് A ഗ്രേഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്.

മിസ്റ്റിക്കൽ റോസ് കോൺവെന്റ്[തിരുത്തുക]

1950-ലാണ് മിസ്റ്റിക്കൽ റോസ് കോൺവെന്റ് വെട്ടുകാടിൽ സ്ഥാപിതമായത്. ഈ പ്രദേശത്തിന്റെ സാമൂഹിക, സാംസ്ക്കാരിക, വിദ്യഭ്യാസ രംഗങ്ങളിലെ പുരോഗതിക്ക് മഹത്തായ സംഭാവനയാണ് ഇവർ നല്കിവരുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെട്ടുകാട്_പള്ളി&oldid=2029170" എന്ന താളിൽനിന്ന് ശേഖരിച്ചത്