വെട്ടിക്കാട്ടിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ വെട്ടിക്കാട്ടിരി. കേരള കലാമണ്ഡലം സർവകലാശാലയും വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനും വെട്ടിക്കാട്ടിരിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയോരത്താണ്‌ വെട്ടിക്കാട്ടിരി അങ്ങാടി. വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനും അങ്ങാടിയോടു തൊട്ടു സ്ഥിതി ചെയ്യുന്നു. മുസ്ലീം ദേവാലയമായ കേന്ദ്രജുമുഅ മസ്‌്‌ജിദ്‌ സ്ഥിതി ചെയ്യുന്നതും വെട്ടിക്കാട്ടിരി അങ്ങാടിയിലാണ്‌. കേരള കലാമണ്ഡലം വിദേശ വിദ്യാർത്ഥി ഹോസ്‌റ്റൽ പ്രവർത്തിക്കുന്നതും ഈ ഗ്രാമത്തിന്റെ ഹൃദയത്തിലാണ്‌.

"https://ml.wikipedia.org/w/index.php?title=വെട്ടിക്കാട്ടിരി&oldid=1451757" എന്ന താളിൽനിന്ന് ശേഖരിച്ചത്