വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം
ക്ഷേത്ര ഗോപുരം
ക്ഷേത്ര ഗോപുരം
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം is located in Kerala
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം
വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°42′12″N 76°20′14″E / 10.70333°N 76.33722°E / 10.70333; 76.33722
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:ചേലക്കര
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി
History
ക്ഷേത്രഭരണസമിതി:കൊച്ചിൻ ദേവസ്വം ബോർഡ്

തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവ ക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം. [1]. പരമശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. തിരുവിംബിലപ്പന്റെ പ്രതിഷ്ഠ പരശുരാമ പ്രതിഷ്ഠിതമെങ്കിലും സ്വയംഭൂവായ ശിവലിംഗമാണ് ഇവിടെയുള്ളത്.

ഐതിഹ്യം[തിരുത്തുക]

കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ [2] ഇവിടുത്തെ ബിംബപ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
വെങ്ങനല്ലൂർ ക്ഷേത്രഗോപുരം

ക്ഷേത്ര വാസ്തുവിദ്യ[തിരുത്തുക]

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവിമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം.

ശ്രീകോവിൽ[തിരുത്തുക]

നല വലിപ്പമുള്ള ഒരു വട്ടശ്രീകോവിലാണ് ഇവിടെയുള്ളത്. ഈയിടെ അത് ചെമ്പുമേഞ്ഞിരുന്നു. പ്രധാനശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി മഹാദേവൻ കുടികൊള്ളുന്നു. പ്രത്യേകിച്ച് കൊത്തുപണികളോ ചിത്രങ്ങളോ ശ്രീകോവിലില്ല. ശ്രീകോവിലിൽ തന്നെ പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയും തെക്കോട്ട് ദർശനമായി ഗണപതിയും ദക്ഷിണാമൂർത്തിയുമുണ്ട്.

നാലമ്പലം[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റി നാലമ്പലം പണിതിരിയ്ക്കുന്നു.

മുഖമണ്ഡപം[തിരുത്തുക]

-->

ഉപദേവന്മാർ[തിരുത്തുക]

  • ദക്ഷിണാമൂർത്തി
  • ഗണപതി
  • പാർവ്വതീദേവി
  • സുബ്രഹ്മണ്യൻ
  • അയ്യപ്പൻ
  • നാഗദൈവങ്ങൾ
  • ബ്രഹ്മരക്ഷസ്സ്
  • ഹനുമാൻ

പൂജാ ക്രമങ്ങൾ[തിരുത്തുക]

വെങ്ങനല്ലൂരിൽ നിത്യവും അഞ്ചുപുജകളും മൂന്നുശീവേലികളു പടിത്തരമാക്കിയിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നത് പുലർച്ചെ അഞ്ചു മണിക്കാണ്. തുടർന്ന് അഭിഷേകവും ഉഷഃപൂജയും നടത്തുന്നു. തുടർന്ന് എതിരേറ്റുപൂജ, അതിനൊപ്പം തന്നെ ഗണപതിഹോമം നടത്തുന്നു. തുടർന്ന് ശീവേലിയും പന്തീരടിയും ഉച്ചപൂജയും നടത്തി വീണ്ടും ശീവേലിക്കിറങ്ങുന്നു. വൈകുന്നേരം ഒരു പൂജ മാത്രം അതിനുശേഷം രാത്രിശീവേലി കഴിഞ്ഞ് നടയടക്കുന്നു.

ക്ഷേത്ര ദർശന സമയം

വെളുപ്പിനെ 05:00 മുതൽ 11:00 വരെയും, വൈകിട്ട് 05:00 മണിമുതൽ രാത്രി 8:00 വരെ.

വിശേഷങ്ങൾ[തിരുത്തുക]

ക്ഷേത്രത്തിലെ പ്രമുഖ ആഘോഷങ്ങൾ വൈക്കത്തഷ്ടമിയും ശിവരാത്രിയുമാണ്. രണ്ടും വൻ പ്രാധാന്യത്തോടെ ആഘോഷിച്ചുവരുന്നു.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.

അവലംബം[തിരുത്തുക]

  1. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ:കുഞ്ഞികുട്ടൻ ഇളയത്
  2. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“