വെക്സിലോളജി
പതാകകളുടെ ചരിത്രം, പ്രതീകാത്മകത, രൂപകൽപന, ഉപയോഗക്രമം എന്നിവയെകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് വെക്സിലോളജി (ഇംഗ്ലീഷ്: Vexillology).[1] കൊടി എന്നർത്ഥം വരുന്ന വെക്സില്ലം(vexillum) എന്ന ലാറ്റിൻ വാക്കിനോട് ഗ്രീക് പരപ്രത്യയമായ -ലോജിയ(logia) ("പഠനം") ചേർന്നുണ്ടായ വാക്കാണ് വെക്സിലോളജി.
വെക്സിയോളജിയുമായി ബന്ധപെട്ടുള്ള, നിരവധി അംഗരാജ്യങ്ങളുള്ള ഒരു സംഘടനയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് വെക്സിയോളജിക്കൽ അസ്സോസിയേഷൻ (International Federation of Vexillological Associations).[2] ഇതിന്റെ ഫ്രഞ്ച് ചുരുക്കെഴുത്തായ FIAV എന്ന നാമത്തിലാണ് ഈ സംഘടന പൊതുവെ അറിയപ്പെടുന്നത്.
പതാകകളെകുറിച്ച് ആധികാരികമായി പഠിക്കുന്ന വ്യക്തിയെ വെക്സിയോളജിസ്റ്റ് (vexillologist) എന്ന് പറയുന്നു; പതാകകൾ രൂപകല്പന ചെയ്യുന്ന കലയെ വെക്സിലോഗ്രഫി (vexillography) എന്നാണ് പറയുന്നത്; സമാനമായി രൂപകല്പന ചെയ്യുന്ന ആളെ വെക്സിലോഗ്രാഫെർ (vexillographer) എന്നും പറയുന്നു.
ചരിത്രം
[തിരുത്തുക]പതാകകളെകുറിച്ചുള്ള പഠനങ്ങളെ ഏകീകരിച്ച് ചിട്ടപ്പെടുത്തിയത് അമേരിക്കൻ പണ്ഡിതനും വെക്സിയോളജിസ്റ്റുമായിരുന്ന വൈറ്റ്നി സ്മിത്ത് ആണ്. പിന്നീട് നിരവധി പതാക സംഘടനകളും സമ്മേളനങ്ങളും രൂപം നൽകുന്നതിന് അദ്ദേഹം പങ്കുവഹിച്ചു.[3] 1958-ലാണ് സ്മിത്ത് വെക്സിയോളജി എന്ന പദം ആവിഷ്കരിച്ചത്.[4] 1965-മുതൽ, FIAV എന്ന സംഘടനയുടെ നേതൃത്വത്തിൽ വെക്സിയോളജി അന്ത്രാരാഷ്ട്ര കോൺഗ്രസ് (ICV) സംഘടിപ്പിച്ചുവരുന്നു.
ഇതും കാണുക
[തിരുത്തുക]കൂടുതൽ വായനക്ക്
[തിരുത്തുക]- Leepson, Marc. Flag: An American Biography. New York: Thomas Dunne Books, 2005.
- Smith, Whitney. Flags Through the Ages and Across the World. New York: McGraw-Hill, 1975.
അവലംബം
[തിരുത്തുക]- ↑ Smith, Whitney. Flags Through the Ages and Across the World New York: McGraw-Hill, 1975. Print.
- ↑ "About vexillology". Vexillology. The Flag Institute. Retrieved 26 September 2011.
- ↑ Vulliamy, Elsa (December 15, 2015). "Which flag is it? Take our quiz to find out". Retrieved March 13, 2016.
- ↑ Sarwark, Robert. "What's in a Flag? A Brief Introduction to Vexillology". Glocal Notes. International and Area Studies Library, University of Illinois. Retrieved March 13, 2016.