വെക്ടർ ഗ്രാഫിക്സ് എഡിറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A screenshot of the xfig vector graphics editor

വെക്ടർ ഗ്രാഫിക്സ് ചിത്രങ്ങൾ എഡിറ്റുചെയ്യാനുപയോഗിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാമാണ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ. ഇവയുപയോഗിച്ച് കമ്പ്യൂട്ടറിൽ വെക്ടർ ചിത്രങ്ങൾ ഇന്ററാക്ടീവായി എഡിറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ വെക്ടർ ചിത്രങ്ങളെ എസ്‍വിജി, ഇപിഎസ്. പിഡിഎഫ്, ‍ഡബ്ലിയുഎംഎഫ്, വിഎംഎൽ തുടങ്ങിയ ഫോർമാറ്റുകളിൽ സേവ്ചെയ്യാനും സാധിക്കും.

വെക്ടർ എഡിറ്ററുകളും ബിറ്റ്മാപ്പ് എഡിറ്ററുകളും[തിരുത്തുക]

വെക്ടർ എഡിറ്ററുകളും ബിറ്റ്മാപ്പ് എഡിറ്ററുകളും പരസ്പര പൂരകങ്ങളാണ് ഇവയുടെ കഴിവുകളും അങ്ങനെതന്നെ. വെക്ടർ എഡിറ്ററുകൾ പേജ് ലേയൌട്ട്, ടൈപ്പോഗ്രാഫി, ലോഗോ നിർമ്മാണം, വ്യക്തമായ അഗ്രങ്ങളുള്ള പാറ്റേണുകളുടെ നിർമ്മാണം, സാങ്കേതിക വരപ്പുകൾ, ഡയഗ്രങ്ങൾ, ഫ്ലോചാർട്ടുകൾ, മാപ്പുകൾ തുടങ്ങിയവ നിർമ്മിക്കാനാണ് വെക്ടർ എഡിറ്ററുകൾ ഉപയോഗിക്കുന്നത്. ബിറ്റ്മാപ്പ എഡിറ്ററുകൾ ഫോട്ടോ റീടച്ചിംഗ്, ഫോട്ടോ പ്രോസസിംഗ്, ഇല്ലസ്ട്രേഷനുകൾ, കൊളാഷ്, ബ്രഷ് ഉപയോഗിച്ചുള്ള പെയിന്റിംഗ്, ഒരു ടാബ്ലെറ്റ് പെൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ വര തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. ഗിംപിന്റെയും ആഡോബ് ഫോട്ടോഷോപ്പിന്റെയും പുതിയ പതിപ്പുകളിൽ വെക്ടർ വരപ്പുകൾക്കുള്ള വിവിധ ടൂളുകളും ഉണ്ട്. അതുപോലെ റാസ്റ്റർ എഡിറ്ററുകളിൽ കാണുന്ന വിവിധ ടൂളുകൾ വെക്ടർ എഡിറ്ററുകളും സ്വീകരിച്ചിട്ടുണ്ട്.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]