വൃഷണവീക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൃഷണവീക്കം
Gray1148.png
വലത്തേ വൃഷണം. റ്റ്യൂണിക്ക വജൈനാലിസ് തുറന്നു വച്ച നിലയിൽ
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി urology[*]
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-10 N43.0-N43.3
അന്താരാഷ്ട്ര രോഗ വർഗീകരണ കോഡ് (ICD)-9-CM 603
രോഗവിവരസംഗ്രഹ കോഡ് 6137
ഇ-മെഡിസിൻ emerg/256 med/2778 ped/1037
വൈദ്യവിഷയശീർഷക കോഡ് D006848

വൃഷണങ്ങളുടെ ഏറ്റവും അകത്തുള്ള പുറന്തോടായ ട്യൂണിക്ക വജൈനാലിസിൽ തെളിഞ്ഞ ദ്രവം അടിഞ്ഞുകൂടുന്നതിനെയാണ് വൃഷണവീക്കം അഥവാ ഹൈഡ്രോസീൽ എന്ന് പറയുന്നത്. പ്രാഥമിക ഹൈഡ്രോസീൽ എന്നത് ട്യൂണിക്ക വജൈനാലിസിന്റെ രണ്ട് പാളികൾ തമ്മിലുള്ള വിടവിൽ ഉള്ള ദ്രവത്തെ ആഗിരണം ചെയ്യപ്പെടുന്നതിലുള്ള തകരാറ് കൊണ്ടാണുണ്ടാവുന്നത്. ദ്വിതീയ ഹൈഡ്രോസീൽ വൃഷണങ്ങളിൽ ഉണ്ടാവുന്ന വീക്കം കൊണ്ടോ ക്യാൻസർ മൂലമോ ഉണ്ടാവാം.

വൃഷണവീക്കം ഒരു വൃഷണത്തിനു മാത്രമായോ അതോ രണ്ട് വൃഷണങ്ങൾക്കുമായോ വരാം. വൃഷണം വീങ്ങിയെന്നാൽ അത് രോഗത്തിന്റെയോ, പുറമെ നിന്നുള്ള ആഘാതത്തിന്റെയോ, ക്യാൻസറിന്റെയോ ലക്ഷണമാവാം. ഗർഭാവസ്ഥയിൽ പെരിടൊണിയത്തിന്റെ ഒരു സഞ്ചിയിൽ ഉള്ളടക്കം ചെയ്യപ്പെട്ട വൃഷണങ്ങൾ ഇൻഗ്വൈനൽ നാളിയിലൂടെ താഴേക്കിറങ്ങുകയും, വൃഷണസഞ്ചിയിൽ (scrotum) എത്തിച്ചെരുകയും ചെയ്യുന്നു. ഈ പെരിടോണിയത്തിനെ സഞ്ചിയെ പ്രൊസസസ് വജൈനാലിസ് എന്ന് വിളിക്കുന്നു. പ്രൊസസസ് വജൈനാലിസും വയറ്റിലെ പെരിടോണിയവും തമ്മിൽ ഉള്ള സമ്പർക്കം ഗർഭാവസ്ഥയിൽ തന്നെ കാലക്രമേണ അറ്റുപോകുകയാണ് പതിവ്. ഈ പ്രക്രിയ നടക്കാത്തവരിൽ ജനനസമയത്തു തന്നെ ഹൈഡ്രോസീൽ കണ്ടുവരുന്നു.

വൃഷണവീക്കം ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താവുന്നതാണ്.[1] സ്ക്ലീറോതെറപ്പി ഹൈഡ്രോസീലിനുള്ള മറ്റൊരു ചികിത്സാവിധിയാണ്.[2]

അവലംബം[തിരുത്തുക]

  1. Fracchia, JA; Armenakas, NA; Kohan, AD (1998). "Cost-effective hydrocele ablation". The Journal of Urology 159 (3): 864–7. PMID 9474170. ഡി.ഒ.ഐ.:10.1016/S0022-5347(01)63755-8. 
  2. Beiko, DT; Kim, D; Morales, A (2003). "Aspiration and sclerotherapy versus hydrocelectomy for treatment of hydroceles". Urology 61 (4): 708–12. PMID 12670550. ഡി.ഒ.ഐ.:10.1016/S0090-4295(02)02430-5. 
"https://ml.wikipedia.org/w/index.php?title=വൃഷണവീക്കം&oldid=2008110" എന്ന താളിൽനിന്നു ശേഖരിച്ചത്