വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ
武汉大学医学部
Wuhan University Logo.png
ആദർശസൂക്തംസ്വയം നവീകരിച്ചു ശക്തി നേടുക, നിഷ്ഠയോടെ പ്രവർത്തിക്കുക, സത്യത്തെ അഭിലഷിക്കുക, അദ്ധ്വാനിച്ചു കണ്ടെത്തുക (മലയാളം)
 • 自强 弘毅 求是 拓新 (Chinese ഭാഷയിൽ)
തരംദേശീയ സർവകലാശാല
സ്ഥലംവൂഹാൻ, ഹുബെയ്,  ചൈന
വെബ്‌സൈറ്റ്ചൈനീസ് പതിപ്പ്

ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വൂഹാൻ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ[1] (ചൈനീസ്: 武汉大学医学部). ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ മെഡിക്കൽ സ്കൂൾ. പണ്ട് ഹുബെയ് മെഡിക്കൽ യൂണിവേഴ്സിറ്റി (HBMU) എന്നറിയപ്പെട്ടിരുന്നു. 1943ൽ മെഡിക്കൽ സ്കൂൾ സ്ഥാപിതമായി, 2000ൽ വൂഹാൻ യൂണിവേഴ്സിറ്റിയുമായി ലയിച്ചു.[2]

ചരിത്രം[തിരുത്തുക]

ഹുബെയ് പ്രവിശ്യാ മെഡിക്കൽ സ്കൂളിന്റെ പ്രധാന കവാടത്തിന്റെ പഴയകാല ചിത്രം
 • 1906-ൽ ഷാംഗ്ചിദോങ് വൂചാങ്ങിൽ ഹുബെയ് ആർമി സൈനിക മെഡിക്കൽ അക്കാദമി സ്ഥാപിച്ചു. സ്കൂൾ 1909 ൽ അടച്ചു പിന്നീടു ഹുബെയ് മെഡിക്കൽ സ്കൂൾ 1913 ൽ വീണ്ടും തുറന്നു .
 • 1926 ൽ, സ്കൂൾ നാഷണൽ വൂചാങ് ചോങ്ഷാൻ യൂണിവേഴ്സിറ്റി, വൂഹാൻ സർവകലാശാല അവിടേക്കു ഭാഗമായി.
 • 1928-ൽ നാഷണൽ വൂഹാൻ സർവകലാശാല ധനസഹായത്തിന്റെ അഭാവം കാരണം മെഡിക്കൽ വിദ്യാഭ്യാസം മുടങ്ങി.പിന്നീടു ഹുബെയ് പ്രവിശ്യാ മെഡിക്കൽ സ്കൂൾ എന്നൊരു പുതിയ മെഡിക്കൽ സ്കൂൾ സ്ഥാപിച്ചു.
 • 1938 ൽ, സ്കൂൾ ആന്റി-ജാപ്പനീസ് യുദ്ധം കാരണം എൻഷിലോട്ട് മാറ്റി.
 • 1945-ൽ, സ്കൂൾ തിരികെ വൂഹാനിലേക്ക് മാറ്റി ,പിന്നീടു വൂചാങ് പ്രവിശ്യാ മെഡിക്കൽ സ്കൂൾ എന്ന പേരിട്ടു.
 • 1957 ൽ, സ്കൂൾ വൂഹാൻ അതിന്റെ നിലവിലെ സൈറ്റിലേക്ക് മാറ്റി.
 • 1993 ൽ, സ്കൂൾ ഹുബെയ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്തു.
 • 2000 ൽ, സ്കൂൾ വൂഹാൻ സർവകലാശാലയിൽ ലയിച്ചു.

വിദ്യാഭ്യാസം[തിരുത്തുക]

ഈ മെഡിക്കൽ സ്കൂളിലെ മുഴുവൻ സമയ ഫാക്കൽറ്റിയിൽ ഏകദേശം 1,200ൽ കൂടുതൽ ആളുകളുണ്ട്. 2000 ബിരുദ വിദ്യാർത്ഥികളിൽ ഉൾപ്പെടെ 4,700 മുഴുവൻ സമയ വിദ്യാർത്ഥികളുണ്ട്. ദേശീയ സ്കൂൾ റാങ്ക് ലയന ശേഷം 19 നിന്നും 11 ആയി ഉയർന്നു. [3]. ലോകത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും യുറോപ്യൻ രാജ്യങ്ങളിൽ നിന്നും ഏഷ്യൻരാജ്യങ്ങൾ ആയ ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, നേപാൾ ,ജപ്പാൻ എന്നിവിടങ്ങളിൽ നിന്നും ഒരുപാട് വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.

സ്ഥാപനങ്ങൾ[തിരുത്തുക]

നിലവിൽ, മെഡിക്കൽ ഫാക്കൽറ്റി ഉൾപടെ/ എട്ടു കോളേജുകൾ, മൂന്ന് സ്ഥാപനങ്ങൾ, മൂന്നു അഫിലിയേറ്റ് ആശുപത്രികൾ യൂണിവേഴ്സിറ്റിയുടെ കീഴിലുണ്ട്. അവ ഇതൊക്കെയാണ് :

കോളേജുകൾ[തിരുത്തുക]

 • വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബേസിക് മെഡിക്കൽ സ്കൂൾ
 • ഫസ്റ്റ് ക്ലിനിക്കൽ കോളേജ്
 • സെക്കന്റ്‌ ക്ലിനിക്കൽ കോളേജ്
 • സ്കൂൾ ഓഫ് സ്റ്റോമടോളജി
 • കോളേജ് ഓഫ് ഫാർമസി
 • സ്കൂൾ ഓഫ് പബ്ലിക്‌ ഹെൽത്ത്‌
 • ഹോപ്‌(HOPE)സ്കൂൾ ഓഫ് നഴ്സിംഗ്
 • വോകെഷണൽ ആൻഡ്‌ ടെക്നീക്കൽ മെഡിക്കൽ കോളേജ്

ഗവേഷണം[തിരുത്തുക]

 • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ വൈറോളജി
 • മെഡിക്കൽ ബയോളജി റിസർച്ച് സെന്റർ
 • അനിമൽ സെന്റർ

ബന്ധപ്പെട്ട ആശുപത്രികൾ[തിരുത്തുക]

 • പീപ്പിൾസ് ആശുപത്രി (മൂന്നാം ഘട്ടം)
 • ചോങ്നാൻ ആശുപത്രി (മൂന്നാം ഘട്ടം)
 • സ്റ്റോമടോളജി ആശുപത്രി (മൂന്നാം ഘട്ടം)

മെഡിക്കൽ ഫാക്കൽറ്റിക്ക് പുറമേ ഓറൽ ബയോ എഞ്ചിനീയറിംഗ് മന്ത്രാലയം(സംയുക്തമായി കൂടെ സിചുവാൻ യൂണിവേഴ്സിറ്റി), വിദ്യാഭ്യാസ കീ ലബോറട്ടറി , വൈറോളജി സംസ്ഥാന കീ ലബോറട്ടറി (വൂഹാൻ യൂണിവേഴ്സിറ്റി, ചൈനീസ്ശാസ്ത്ര അക്കാദമി, വൈറോളജി അസോസിയേഷൻ ഓഫ് വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട്.

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനെഷൻ (FMGE)[തിരുത്തുക]

വിദേശ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അവിടെത്തെ എം.ബി.ബി.എസ് യോഗ്യത നേടിയ ശേഷം തിരിച്ചു ഇന്ത്യയിലേക്ക് വന്നു അവിടെ പ്രാക്ടീസ് നടത്തണമെങ്കിൽ നാഷണൽ ബോർഡ്‌ ഓഫ് എക്സാമിനെഷന്റെ പ്രവേശന പരീക്ഷയോഗ്യത നേടേണ്ടതുണ്ട്. അതിനായി നടത്തുന്ന പരീക്ഷയാണ് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് എക്സാമിനെഷൻ(FMGE). ഇതിലേക്കായി മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ അംഗികരിച്ച വിദേശ കോളേജുകളിൽ ഒന്നാണ് വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ [4].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Wuhan University School Of Medicine : MBBS Course Details 1
 2. "学部简介". ശേഖരിച്ചത് December 12, 2012.
 3. 2013 ചൈനീസ് മെഡിക്കൽ സ്കൂൾ റാങ്കിംഗ്
 4. [1]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]