വൂഷെ വിപ്ലവം
| ||||||||||||||||||||||||||||
തായ്‌വാനിലെ ജപ്പാൻ അധിനിവേശത്തിനെതിരെയായി 1930 ഒക്ടോബറിൽ ആരംഭിച്ച അവസാനത്തെ തദ്ദേശീയ പ്രക്ഷോഭമാണ് വൂഷെ വിപ്ലവം എന്നും സമാനമായ മറ്റ് നിരവധി പേരുകളിലും അറിയപ്പെടുന്ന മുഷ സംഭവം. ജാപ്പനീസ് തായ്‌വാനിൽ കൊളോണിയൽ ജാപ്പനീസ് സേനയ്‌ക്കെതിരായ അവസാനത്തെ പ്രധാന കലാപമായിരുന്നു ഇത്. ജാപ്പനീസ് അധികൃതരുടെ ദീർഘകാല അടിച്ചമർത്തലിനുള്ള പ്രതികരണമായി മുഷ (വുഷെ) വാസസ്ഥലത്തെ തായ്‌വാനിലെ ആദിമനിവാസികളായ സീഡിഖ് വിഭാഗക്കാരുടേ നേതൃത്വത്തിൽ 1930 ൽ നടന്ന വൂഷെ വിപ്ലവത്തിൽ ഒരു സ്കൂൾ ആക്രമിച്ച് 134 ജാപ്പനീസ് കുട്ടികളെയും രണ്ട് ഹാൻ തായ്‌വാൻ കുട്ടികളെയും വധിച്ചു. ഇതിനെത്തുടർന്ന് ജപ്പാൻ സൈന്യം തിരിച്ചടിക്കുകയും 354 ലധികം സീഡിഖ് വംശജരെ കൊന്നൊടുക്കയും ചെയ്തു.ജാപ്പനീസ് അധികാരികൾ സംഭവം കൈകാര്യം ചെയ്ത രീതി ശക്തമായി വിമർശിക്കപ്പെടുകയും, ഇത് ആദിവാസി നയത്തിൽ നിരവധി മാറ്റങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്തു.
പശ്ചാത്തലം
[തിരുത്തുക]തപാനി സംഭവം പോലെ മുൻകാല ജാപ്പനീസ് സാമ്രാജ്യത്വ അധികാരത്തിനെതിരായ സായുധ ചെറുത്തുനിൽപ്പുകൾ കഠിനമായി കൈകാര്യം ചെയ്യപ്പെട്ടതോടെ വിമത ആക്രമണങ്ങളുടെയും കഠിനമായ ജാപ്പനീസ് പ്രതികാരത്തിന്റെയും ഒരു പരമ്പരയിലേയ്ക്ക് എത്തി.[2] എന്നിരുന്നാലും, 1930-കളോടെ, തായ്‌വാനിലെ യുവതലമുറ സായുധ പ്രതിരോധത്തിനു പകരം സംഘടിത രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളിലേയ്ക്ക് ആകർഷിക്കപ്പെട്ടു. തദ്ദേശ ഭരണത്തിൽ നേരിട്ടുള്ള പോലീസ് ഇടപെടൽ കുറയുകയും, നിരവധി കഠിനമായ ശിക്ഷകൾ നിർത്തലാക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഫലപ്രാപ്തി സംശയാസ്പദമായിരുന്നുവെങ്കിലും സ്വയംഭരണത്തിന്റെ ചില ഘടകങ്ങൾ കൊളോണിയൽ തായ്‌വാനിൽ അവതരിപ്പിക്കപ്പെട്ടു.[3]
എന്നിരുന്നാലും, തായ്‌വാനിലെ തദ്ദേശീയ ജനതയെ നിയന്ത്രിക്കുന്നതിന് വ്യത്യസ്തമായ ഒരു സമീപനം ഉപയോഗിച്ചു. ഫോർമോസ ദ്വീപിലെ തദ്ദേശീയ ജനതയെ അപ്പോഴും സീബാൻ (生蕃, "അപരിഷ്കൃത ബാർബേറിയൻസ്" അല്ലെങ്കിൽ "കാട്ടു ഗോത്രക്കാർ") എന്ന് നാമകരണം ചെയ്യുകയും രാജ്യത്തെ തുല്യ പ്രജകളായി കണക്കാക്കുന്നതിനുപകരം താഴ്ന്നവരായി കണക്കാക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Wushe Incident - Encyclopedia of Taiwan". Archived from the original on 25 March 2014. Retrieved 23 November 2012.
- ↑ Roy, Denny (2003). "The Japanese Occupation". Taiwan: A Political History. Ithaca: Cornell University Press. p. 35. ISBN 9780801488054.
- ↑ Lamley, Harry J. (2007). "Taiwan Under Japanese Rule, 1895-1945: The Vicissitudes of Colonialism". In Rubinstein, Murry A. (ed.). Taiwan: A New History (expanded ed.). New York: M.E. Sharpe. p. 224. ISBN 9780765614940.