വുമൺ സെസാമെ ഓയിൽ മേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വുമൺ സെസാമെ ഓയിൽ മേക്കർ
സംവിധാനംഷീ ഫെയ്
രചനഷീ ഫെയ്
അഭിനേതാക്കൾസിഖിൻ ഗാവ
സംഗീതംവാങ് ലിപിങ്
ഛായാഗ്രഹണംബാവോ സിയാറാൻ
വിതരണംഫേസറ്റ്സ് മൾട്ടിമീഡിയ (Region 1 DVD)
റിലീസിങ് തീയതി1993 (ചൈന)
ഫെബ്രുവരി 16, 1994 (ന്യൂയോർക്ക്)
രാജ്യംചൈന
ഭാഷമന്ദാരിൻ
സമയദൈർഘ്യം105 മിനിറ്റ്

1993-ൽ റിലീസ് ചെയ്ത ചൈനീസ് ചിത്രമാണ് വുമൺ സെസാമെ ഓയിൽ മേക്കർ. ചൗ ദാക്സിന്റെ നോവലിന്റെ സിനിമാവിഷ്കാരമാണിത്. ഷീ ഫെയ് സംവിധാനം ചെയ്ത നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇതിവൃത്തം[തിരുത്തുക]

വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോൾ ഒരു സ്ത്രീക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വരുന്ന മാറ്റങ്ങളാണ് 105 മിനിട്ട് ദൈർഘ്യമുള്ള 'ഓയിൽ മേക്കേഴ്‌സ് ഫാമിലി'യിൽ ഷീഫെയ് പറയുന്നത്. മദ്യപാനത്തിലും അലസതയിലും മുഴുകിക്കഴിയുന്ന ഭർത്താവും മകനുമടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്തം പൂർണമായും സിയാങ്ങിന്റെ ചുമലിലാണ്. അപ്രതീക്ഷിതമായി കയ്യിലെത്തുന്ന പണത്തിലൂടെ ആരെയും തന്റെ ചൊൽപ്പടിക്ക് നിർത്താൻ സാധിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ യാഥാർഥ്യങ്ങൾ അങ്ങനെയല്ലെന്ന് ജീവിതം അവരെ പഠിപ്പിക്കുന്നു. [1]

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ[തിരുത്തുക]

1993 ൽ റിലീസ് ചെയ്ത ചിത്രം ആ വർഷത്തെ ബെർലിൻ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്‌കാരവും ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള സിൽവർ ഹ്യൂഗോ പുരസ്‌കാരവും നേടി. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറി പാക്കേജിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. [2] [3]

അവലംബം[തിരുത്തുക]

  1. Elley, Derek (1993-02-26). "Xiang Hun Nu the Women from the Lake of Scented Souls". Variety. Retrieved 2008-12-05. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "തീവ്ര ജീവിതത്തിന്റെ നേർക്കാഴ്‌ചയുമായി ജൂറി ചിത്രങ്ങൾ". news.keralakaumudi.com. Retrieved 5 ഡിസംബർ 2014.
  3. Maslin, Janet (1994-02-16). "Women From the Lake of Scented Souls (1993); Review/Film; Hard Work Without Just Reward In China". The New York Times. Retrieved 2008-12-05.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വുമൺ_സെസാമെ_ഓയിൽ_മേക്കർ&oldid=3910617" എന്ന താളിൽനിന്ന് ശേഖരിച്ചത്