Jump to content

വുമൺ പ്ലേയിംഗ് എ ഗിറ്റാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woman Playing a Guitar
കലാകാരൻSimon Vouet
വർഷംc. 1618
MediumOil on canvas
അളവുകൾ106.5 cm × 75.8 cm (41.9 in × 29.8 in)
സ്ഥാനംMetropolitan Museum of Art, New York
Accession2017.242

1618 ൽ ഫ്രഞ്ച് ആർട്ടിസ്റ്റ് സൈമൺ വൗറ്റ് വരച്ച ക്യാൻവാസ് പെയിന്റിംഗാണ് വുമൺ പ്ലേയിംഗ് എ ഗിറ്റാർ. ഒരു ഗിറ്റാർ വായിക്കുന്നതിനിടയിൽ ദിവാസ്വപ്നങ്ങളിൽ മുഴുകിയ ഒരു സ്ത്രീയെ ചിത്രീകരിക്കുന്നു. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം.

വിവരണം

[തിരുത്തുക]

വുമൺ പ്ലേയിംഗ് എ ഗിറ്റാർ എന്ന ചിത്രത്തിൽ 17-ആം നൂറ്റാണ്ടിലെ യൂറോപ്യൻ കലയിൽ സാധാരണമായിരുന്ന ഒരു വിഷയം ആയ ഗിറ്റാർ വായിക്കുന്ന സാറ്റിൻ വസ്ത്രധാരിയായ സ്ത്രീയെ ചിത്രീകരിക്കുന്നു.[1] "ദിവാസ്വപ്നങ്ങളിൽ മുഴുകിയ" എന്ന് മെറ്റ് വിശേഷിപ്പിക്കുന്ന സ്‌ത്രീ വിദൂരതയിലേക്ക് ഉറ്റുനോക്കുന്നതായി കാണുന്നു. സ്ത്രീയുടെ അമിതമായ വസ്ത്രധാരണവും ചർച്ചാവിഷയമായിട്ടുണ്ട്.[2][1]

ഫ്രഞ്ച് കലാകാരൻ സൈമൺ വൗറ്റ് റോമിൽ താമസിക്കുമ്പോൾ ആണ് ഈ ചിത്രം വരച്ചത്. ഈ ചിത്രം ഒരു സ്വകാര്യ വ്യക്തിയുടെ ശേഖരത്തിലേക്കായി വരച്ചതാണ്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് ഈ സൃഷ്ടി ഒരിക്കൽ പലാസോ പാട്രിസിയുടെ ശേഖരത്തിൽ ഉണ്ടായിരുന്നതായി അനുമാനിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Woman Playing a Guitar". www.metmuseum.org. Retrieved 2019-11-02.{{cite web}}: CS1 maint: url-status (link)
  2. Stephan Wolohojian in "Recent Acquisitions, A Selection: 2016–2018." Metropolitan Museum of Art Bulletin 76 (Fall 2018), p. 33, ill. (color)