വുമൺ ഇൻ ബ്ലൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woman in Blue
കലാകാരൻThomas Gainsborough
വർഷം1770-1780
MediumOil on canvas
അളവുകൾ76.5 cm × 63.5 cm (30.1 in × 25.0 in)
സ്ഥാനംHermitage Museum, Saint Petersburg

ഇംഗ്ലീഷ് കലാകാരനായ തോമസ് ഗെയിൻസ്ബറോ സോമർസെറ്റിലെ ബാത്തിൽ തന്റെ പതിനഞ്ച് വർഷത്തെ താമസത്തിനിടയിൽ, ഒരു ക്യാൻവാസിൽ ചിത്രീകരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രമാണ് വുമൺ ഇൻ ബ്ലൂ.[1][2] 1770-കളുടെ അവസാനത്തിലോ അഥവാ 1780-കളുടെ തുടക്കത്തിലോ ആയിരിക്കാം ഇതു വരക്കപ്പെട്ടത് എന്നാണ് അനുമാനം.

ചില കലാചരിത്രകാരന്മാർ ചിത്രത്തിലെ സ്ത്രീ എഡ്വേർഡ് ബോസ്‌കവന്റെ മകളായ ബ്യൂഫോർട്ടിലെ ഡച്ചസ് ആണെന്ന് അഭിപ്രായപ്പെടുന്നു.[3] 1916-ൽ അലക്സി ഖിട്രോവോ ഈ ചിത്രം സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഹെർമിറ്റേജ് മ്യൂസിയത്തിനായി വിട്ടുകൊടുത്തു. അന്നു മുതൽ മ്യൂസിയത്തിന്റെ ശേഖരത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഈ കലാകാരന്റെ റഷ്യയിലെ ഒരേയൊരു സൃഷ്ടിയാണ് ഇത് .[4]

അവലംബം[തിരുത്തുക]

  1. Woman in Blue. "Hermitage Museum".{{cite web}}: CS1 maint: url-status (link)
  2. (in Catalan) VV. AA.. Museos del Mundo, Museos del Hermitage. Sant Petersburg: Planeta de Agostini, 2005, p. 53. ISBN 84-674-2001-4.
  3. "Designer prohibited from using Gainsborough's Lady in Blue". Rapsi, Russian Legal Information Agency. 27 February 2012. Retrieved 25 January 2016.
  4. "Hermitage catalogue page". Retrieved 1 November 2015.
"https://ml.wikipedia.org/w/index.php?title=വുമൺ_ഇൻ_ബ്ലൂ&oldid=3705879" എന്ന താളിൽനിന്ന് ശേഖരിച്ചത്