വുമൺ അറ്റ് ദി കഫേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Woman at the Café
പ്രമാണം:Woman at the Cafe.png
കലാകാരൻAntonio Donghi
വർഷം1931
MediumOil on canvas
അളവുകൾ80 cm × 60 cm (31 in × 24 in)
സ്ഥാനംCa' Pesaro, Venice

1931-ൽ ഇറ്റാലിയൻ ആർട്ടിസ്റ്റ് അന്റോണിയോ ഡോംഗി ചിത്രീകരിച്ച 80 × 60 സെന്റീമീറ്റർ വലിപ്പമുള്ള ഒരു എണ്ണച്ചായചിത്രമാണ് വുമൺ അറ്റ് ദി കഫേ. കഫേ മേശയ്ക്കരികിൽ ഒറ്റപ്പെട്ട സ്ത്രീയെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ഫോണ്ടാസിയോൺ മ്യൂസി സിവിസി ഡി വെനീസിയയുടേതായിരുന്ന ഈ ചിത്രം ഇപ്പോൾ വെനീസിലെ കാസെ പെസാരോയുടെ മോഡേൺ ആർട്ട് മ്യൂസിയത്തിലാണ് കാണപ്പെടുന്നത്.[1]

സ്വീകരണം[തിരുത്തുക]

ചിത്രത്തിൻറെ അസാധാരണ തെളിച്ചം കൊണ്ടാകണം, സിപ്രിയാനോ എഫിഷ്യോ ഓപ്പോ പെയിന്റിംഗിനെ "അടുക്കളയിലെ ചെമ്പ് കലം പോലെ തേച്ചു മിനുക്കിയത് " എന്ന് വിശേഷിപ്പിച്ചത്.[2] എൽ ഇറ്റാലിയ ലെറ്റെറിയാരിയയിലെ ആൽബർട്ടോ ഫ്രാൻസിനി ഈ രംഗത്തെക്കുറിച്ച് ഇങ്ങനെ എഴുതി: “ഓസ്റ്റിയയിലെ കടൽത്തീരത്തുള്ള ട്രാറ്റോറിയയിലെ ഒറ്റപ്പെട്ട, ശൂന്യമായ മേശ നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. ചിത്രത്തിന് വിഷാദപരിവേഷമില്ല, മറിച്ച് പ്രതീക്ഷയാണുള്ളത്. ആവി പറക്കുന്ന മത്സ്യസൂപ്പ് ഉടൻ മേശപ്പുറത്തെത്തുമെന്ന സൂചനയുണ്ട്, അതിനുശേഷം അവൾ ഐസ്ക്രീം കഴിച്ചെന്നിരിക്കും, പിന്നീട് യുവതി ഒരു ഭർത്താവിനെയും കണ്ടെത്തും.[2]

അവലംബം[തിരുത്തുക]

  1. "Donna al caffè" (in Italian). Fondazione Musei Civici di Venezia. Retrieved 2017-06-12.{{cite web}}: CS1 maint: unrecognized language (link)
  2. 2.0 2.1 Milan, Mariella (2012). "Antonio Donghi". In Rusconi, Paolo; Zanchetti, Giorgio (eds.). The Thirties: The Arts in Italy Beyond Fascism. p. 128. ISBN 9788809781443.
"https://ml.wikipedia.org/w/index.php?title=വുമൺ_അറ്റ്_ദി_കഫേ&oldid=3308753" എന്ന താളിൽനിന്ന് ശേഖരിച്ചത്