വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്
കർത്താവ്എം.എസ്. ഗോൾവാൾക്കർ
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകൃതം1939

ഗുരുജി എന്നറിയപ്പെടുന്ന എം.എസ്. ഗോൾവാൾക്കർ രചിച്ച വിവാദപരമായ രണ്ട് പുസ്തകങ്ങളിൽ ഒന്നാണ് വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ്.[1] രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ(ആർ.എസ്.എസ്.) രണ്ടാമത് സർസംഘ്‌ചാലക് (പരമോന്നത നേതാവ്) ആയിരുന്നു ഇദ്ദേഹം. 1939-ലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത്.[2] ഷോൺ കറൺ എന്ന പണ്ഡിതൻ താൻ രചിച്ച മിലിറ്റന്റ് ഹിന്ദുയിസം ഇൻ ഇന്ത്യൻ പൊളിറ്റിക്സ്: എ സ്റ്റഡി ഓഫ് ദ ആർ.എസ്.എസ്. എന്ന കൃതിയിൽ ഈ ഗ്രന്ഥം ആർ.എസ്.എസ്. സംഘടനയുടെ "ബൈബിൾ" ആണെന്നാണ് വിശേഷിപ്പിക്കുന്നത്.[3]

രചന[തിരുത്തുക]

2006-ൽ ആർ.എസ്.എസ്. ഔദ്യോഗികമായി ഈ ഗ്രന്ഥത്തെ തള്ളിപ്പറഞ്ഞു. "പക്വതയെത്തിയ കാലത്തെ ഗുരുജിയുടെയോ ആർ.എസ്.എസ്സിന്റെയോ കാഴ്ച്ചപ്പാടുകളെ ഈ പുസ്തകം പ്രതിനിധീകരിക്കുന്നില്ല" എന്നായിരുന്നു ആർ.എസ്.എസ്സിന്റെ വിശദീകരണം. 2006-ൽ ഡൽഹി സർവ്വകലാശാലയുടെ ലക്ചറർ രാകേഷ് സിൻഹ രചിച്ച് ആർ.എസ്.എസ്. ഔദ്യോഗികമായി പ്രകാശനം ചെയ്ത ബുക്ക്‌ലെറ്റിൽ "ഇത് തന്റെ കാഴ്ച്ചപ്പാടുകളല്ലെന്നും ജി.ഡി. സവർക്കറുടെ രാഷ്ട്ര മീമാംസ എന്ന ഗ്രന്ഥത്തിന്റെ ചുരുക്കിയ രൂപമാണെന്നും" തന്റെ ജീവിതകാലത്ത് ഗോൾവാൽക്കർ വെളിപ്പെടുത്തിയിരുന്നു എന്ന് അവകാളപ്പെടുന്നു.[2] പക്ഷേ ദ ആർ.എസ്.എസ്. ആൻഡ് ദ ബി.ജെ.പി.: എ ഡിവിഷൻ ഓഫ് ലേബർ എന്ന കൃതിയിൽ എ.ജി. നൂറാനി വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് എന്ന പുസ്തകത്തെ കയ്യൊഴിയാനായി ആർ.എസ്.എസ്. മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ കളവാണെന്നും ഈ കൃതിയിലെ “കഠിനമായ സത്യസന്ഥതയാണ്“ യഥാർത്ഥ കാരണമെന്നും അവകാശപ്പെടുന്നു. ആർ.എസ്.എസ്. നേതാക്കളായ രാജേന്ദ്ര സിങ്, ഭാവ്‌റാവു ദേവരസ് എന്നിവർ 1978-ൽ ഈ ഗ്രന്ഥത്തിന്റെ കർതൃത്ത്വത്തെപ്പറ്റി ഔദ്യോഗികമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. "ഇന്ത്യ ചരിത്രപരമായി ഓർമയ്ക്കപ്പുറത്തുള്ള കാലം മുതലേ ഒരു ഹിന്ദു രാജ്യമായിരുന്നു എന്ന ആശയം പ്രചരിപ്പിക്കുന്നതിന് ശാസ്ത്രീയാടിത്തറ നൽകുക എന്ന ലക്ഷ്യത്തോടെയാണ് എം.എസ്. ഗോൾവാൾക്കർ വീ, ഓർ അവർ നേഷൻഹുഡ് ഡിഫൈൻഡ് എന്ന കൃതി രചിച്ചത്" എന്നാണ് ഇവർ പ്രസ്താവിക്കുകയുണ്ടായത്.[4]

നാസികളോടുള്ള പിന്തുണ[തിരുത്തുക]

1930-കളിൽ ജർമ്മനിയിൽ ജൂതന്മാർക്കെതിരായി നടന്ന നാസി അതിക്രമങ്ങളെ ഈ കൃതിയിൽ ഗോൾവാൾക്കർ പിന്തുണയ്ക്കുന്നു. [5][6] ഗോൾവാൾക്കറിന്റെ നിരീക്ഷണം:

വംശത്തിന്റെയും സംസ്കാരത്തിന്റെയും ശുദ്ധി നിലനിറുത്താനായി സെമിറ്റിക് വംശങ്ങളെ - ജൂതന്മാരെ - ഉന്മൂലനം ചെയ്തുകൊണ്ട് ജർമനി ലോകത്തെ ഞെട്ടിച്ചു. ഏറ്റവും ഉയർന്ന തലത്തിലുള്ള വംശാഭിമാനമാണ് ഇവിടെ വെളിവായത്. ആഴത്തിലുള്ള വ്യത്യാസങ്ങളുള്ള വംശങ്ങളെയും സംസ്കാരങ്ങളെയും ഒരു സമൂഹത്തിലേയ്ക്ക് കൂട്ടിച്ചേർക്കാനാവില്ല എന്നും ജർമനി കാട്ടിത്തരുന്നു. ഹിന്ദുസ്ഥാനിലുള്ള നമുക്ക് പഠിച്ച് ഗുണഫലങ്ങളെടുക്കാവുന്ന ഒരു നല്ല പാഠമാണിത്.[7][8]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Christophe Jaffrelot (1996). The Hindu Nationalist Movement and Indian Politics. p. 40.
  2. 2.0 2.1 "RSS officially disowns Golwalkar's book". ശേഖരിച്ചത് 24 June 2015. CS1 maint: discouraged parameter (link)
  3. A.G. Noorani (2008). The RSS and the BJP: A Division of Labour. p. 18.
  4. A.G. Noorani (2008). The RSS and the BJP: A Division of Labour. p. 21.
  5. "Welcome To The BJP (Bharatiya Janata Pustakalaya)". ശേഖരിച്ചത് 18 June 2015. CS1 maint: discouraged parameter (link)
  6. A.G. Noorani (2008). The RSS and the BJP: A Division of Labour. p. 20.
  7. Christophe Jaffrelot (1996). The Hindu Nationalist Movement and Indian Politics. p. 55.
  8. A.G. Noorani (2008). The RSS and the BJP: A Division of Labour. p. 20.