വീസ്ബാഡൻ
ദൃശ്യരൂപം
ജർമ്മനിയിലെ ഒരു നഗരവും ഹെസ്സെ സംസ്ഥാനത്തിന്റെ തലസ്ഥാനവുമാണ് വീസ്ബാഡൻ (Wiesbaden; ജർമ്മൻ ഉച്ചാരണം: [ˈviːsˌbaːdn̩] ( listen)). ഫ്രാങ്ക്ഫർട്ട്, മൈൻസ്, വീസ്ബാഡൻ, ഡർമ്സ്റ്റാഡ്ട് എന്നീ നഗരങ്ങൾ ഉൾപ്പെട്ട ഫ്രാങ്ക്ഫർട്ട്-റൈൻ-മൈൻ മേഖല ജർമ്മനിയിലെ മൂന്നാമത്തെ വലിയ മെട്രൊപൊളിറ്റൻ മേഖലയാണ്. ചൂട് നീരുറവകൾക്ക് പ്രശസ്തമാണ് വീസ്ബാഡൻ. വീസ് എന്ന വാക്കിന് മൊട്ടക്കുന്നു് എന്നും ബാഡൻ എന്ന വാക്കിന് കുളി എന്നുമാണ് ജർമ്മനിൽ അർത്ഥം. ജർമ്മനിയിലെ പത്താമത്തെ സമ്പന്നമായ നഗരമാണ് വീസ്ബാഡൻ.