വീരരായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടീഷ് ഭരണകാലത്തിനു മുൻപ് മലബാറിൽ നിലവിലിരുന്ന നാണയമാണ് വീരരായൻ അല്ലെങ്കിൽ വീരായൻ. സ്വർണ്ണത്തിലായിരുന്നു ഈ നാണയങ്ങൾ അച്ചടിച്ചിരുന്നത്. പഴയതെന്നും പുതിയതെന്നും രണ്ടുതരം വീരരായൻ പണം നിലവുണ്ടായിരുന്നതായി രേഖകളിൽ കാണാം. [1]

ചരിത്രം[തിരുത്തുക]

ഈ നാണയങ്ങൾ നിലവിൽ വന്നതെന്നാണെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ 1761-ൽ ഹൈദരാലി മലബാറിനെ ആക്രമിക്കുന്നതിനും വളരെ മുൻപുമുതൽ തന്നെ ഈ നാണയങ്ങൾ നിലവിലുണ്ടായിരുന്നതായി തെളിവുകൾ ലഭ്യമാണ്. കോഴിക്കോട് സാമൂതിരിമാർ അവരുടെ അധികാരത്തിന്റെ കീഴിൽ കമ്മട്ടത്തിലായിരുന്നു ഈ നാണയങ്ങൾ അടിച്ചിരുന്നത്. മലബാറിലെ നികുതി പിരിവിനുള്ള മാധ്യമവും ഇതായിരുന്നു. [1]

വിനിമയ നിരക്കുകൾ[തിരുത്തുക]

1802-ൽ മാക്ലോയിഡിന്റെ ഭരണകാലഘട്ടത്തിൽ ഈ നാണയങ്ങളുടെ വിനിമയ മൂല്യം സംബന്ധിച്ച കണക്കുകൾ ഇപ്രകാരമായിരുന്നു. മദ്രാസ് പ്രസിഡൻസിയിലെ അന്നത്തെ രൂപയുടെ മൂല്യത്തിന് മൂന്നര (3½)പുതിയ വീരരായൻ സ്വർണ്ണനാണയം നൽകേണ്ടിയിരുന്നു. പഴയ വീരരായൻ നാണയങ്ങളിൽ നാല് (4) പണം നൽകേണ്ടിയിരുന്നു. [1]

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 അഡ്വ. ടി.ബി.സെലുരാജ്‌. "വീരരായൻ പണം". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 04 ഡിസംബർ 2014. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വീരരായൻ&oldid=2843871" എന്ന താളിൽനിന്ന് ശേഖരിച്ചത്