വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ
വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ
ഭരണകാലം 2 ഫെബ്രുവരി 1790 - 16 ഒക്ടോബർ 1799
(9 വർഷങ്ങൾ, 8 മാസങ്ങൾ and 14 ദിവസങ്ങൾ)
പൂർണ്ണനാമം വീമരാജ ജഗവീരപാണ്ഡ്യ സുബ്രഹ്മണ്യ കട്ടബ്ബൊമ്മൻ
തമിഴിൽ வீரபாண்டிய கட்டபொம்மன்
തെലുഗിൽ వీర పాండయ ఖత౨ బ౿మ
ജനനം 1761 ജനുവരി 3(1761-01-03)
ജന്മസ്ഥലം പാഞ്ചാലക്കുറിച്ചി, തമിഴ് നാട്
മരണം 1799 ഒക്ടോബർ 16(1799-10-16) (പ്രായം 38)
മരണസ്ഥലം കയത്താർ, തമിഴ് നാട്, ഇന്ത്യ
പിൻ‌ഗാമി ബ്രിട്ടീഷാധിപത്യം
പിതാവ് ജഗവീര കട്ടബൊമ്മൻ
മാതാവ് അറുമുഖത്തമ്മാൾ

ബ്രിട്ടീഷുഭരണത്തിനെതിരെ പടനയിച്ച പാഞ്ചാലക്കുറിച്ചിയിലെ ഒരു ഭരണാധികാരിയായിരുന്നു വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ (1760-1799).

ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ആറു ദശകങ്ങൾക്കുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ കട്ടബ്ബൊമ്മൻ പടനയിച്ചു എങ്കിലും ബ്രിട്ടീഷുകാർ, രക്തരൂക്ഷിതമായ ഒരു യുദ്ധത്തിനൊടുവിൽ കട്ടബ്ബൊമ്മനെ തടവിലാക്കുകയും 1799-ൽ തൂക്കിലേറ്റുകയും അദ്ദേഹത്തിന്റെ കോട്ട തകർക്കുകയും സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. ഇന്ന് പാഞ്ചാലക്കുറിച്ചി തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ചരിത്രപ്രധാനമായ ഒരു സ്ഥലമാണ്. [1]

ജീവിതരേഖ[തിരുത്തുക]

തൂത്തുക്കുടിയിലെ കട്ടബൊമ്മന്റെ പ്രതിമ

1760 ജനുവരി 3ന് പാഞ്ചാലക്കുറിച്ചിയിൽ ജനിച്ചു. മുഴുവൻ പേര് വീമരാജ ജഗവീരപാണ്ഡ്യ സുബ്രഹ്മണ്യ കട്ടബ്ബൊമ്മൻ. പിതാവ്, ജഗവീര കട്ടബ്ബൊമ്മൻ, മാതാവ്, അറുമുഖത്തമ്മാൾ. പിതാവ് ഒരു തമിഴ് യോദ്ധാവായിരുന്നു.

വിജയനഗരസാമ്രാജ്യം 16-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ തകർന്നപ്പോൾ, തമിഴ് നാട്ടിലെ അവരുടെ സാമന്തരാജ്യങ്ങൾ സ്വതന്ത്രങ്ങളായി. പാണ്ഡ്യരാജ്യം അന്നു ഭരിച്ചിരുന്നത് മധുരയിലെ നായ്ക്കന്മാരായിരുന്നു. അവർ രാജ്യം 72 പാളയങ്ങളായിത്തിരിക്കുകയും അവിടെ പാളയക്കാരർ എന്നു വിളിച്ചിരുന്ന ഭരണകർത്താക്കളെ നിയമിക്കുകയും ചെയ്തു. 1736-ൽ ആർകോട്ടിലെ ചന്ദസാഹിബ് മധുരയിലെ അവസാനത്തെ രാജ്ഞിയിൽ നിന്ന് അധികാരം ഒരു വഞ്ചനയിലൂടെ പിടിച്ചെടുത്തു. എന്നാൽ പുതിയ കട്ടബ്ബൊമ്മൻ പരമ്പരയിലെ അഞ്ചാമത്തെ ഭരണകർത്താവും, മധുരനായ്ക്കരുടെ പാളയക്കാരറും (പ്രതിനിധി) ആയിരുന്ന വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ, മുപ്പതാമത്തെ വയസ്സിൽ, 1790 ഫെബ്രുവരി 2ന് പാഞ്ചാലക്കുറിച്ചിയിലെ രാജാവായി.

അവലംബം[തിരുത്തുക]

  1. Yang, Anand A. "Bandits and Kings:Moral Authority and Resistance in Early Colonial India". The Journal of Asian Studies. ശേഖരിച്ചത് 25 മെയ് 2013.