വീപ്പിംഗ് വുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വീപ്പിംഗ് വുമൺ
The Weeping Woman.jpg
ദ വീപ്പിംഗ് വുമൺ (Femme en pleurs), 26 October 1937 at the Tate Modern
ArtistPablo Picasso
Year26 October 1937 (26 October 1937)
Mediumഎണ്ണച്ചായം കാൻവാസിൽ
Dimensions60 cm × 49 cm (23 ⅝ in × 19 ¼ in)
Locationടേറ്റ് മോഡേൺ, ലണ്ടൻ

പാബ്ലോ പിക്കാസോ രചിച്ച ഒരു എണ്ണച്ചായ ചിത്രമാണ് ദ വീപ്പിംഗ് വുമൺ. 1937 ൽ ഫ്രാൻസിൽ വച്ചാണ് ഇതു വരച്ചത്. ആ വർഷം പലപ്രാവശ്യം ഈ ചിത്രം അദ്ദേഹം വരയ്ക്കുകയുണ്ടായി.[1] 1937 ഒക്ടോബർ 26-നാണ് ഇത് വരച്ചു തുടങ്ങിയത്.[2] 60 x 49 സെന്റീമീറ്റർ, 23 ⅝ x 19 ¼ ഇഞ്ച് ആണ് ഇതിന്റെ അളവ്. 1987 മുതൽ ലണ്ടനിൽ ടെറ്റ് മോഡേൺ ശേഖരത്തിലാണ് ഈ ചിത്രമുള്ളത്.

ഡോറാ മാർ[തിരുത്തുക]

1936 മുതൽ 1944 വരെ പിക്കാസോയുടെ പ്രണയിനിയായിരുന്നു ഡോറാ മാർ. തീവ്ര പ്രണയത്തിനിടെ പിക്കാസോ അവരെ പല പോസുകളിൽ വരച്ചു. യഥാതഥ ചിത്രങ്ങളും ഉപദ്രവിക്കുന്ന രൂപത്തിലുള്ളവയും ഭീഷണിപ്പെടുത്തുന്ന രൂപത്തിലുള്ളവയും ഉണ്ടായിരുന്നു. [3]

പിക്കാസോ ഇങ്ങനെ വിശദീകരിച്ചു:

"എന്നെ സംബന്ധിച്ചിടത്തോളം അവൾ കരയുന്ന സ്ത്രീയാണ്. വർഷങ്ങളായി ഞാൻ അവളെ പീഡിപ്പിക്കപ്പെട്ട രൂപങ്ങളിൽ ചിത്രീകരിച്ചു, സന്തോഷത്താലോ സാഡിസത്താലോ അല്ല. എനിക്കു തോന്നുന്നതു പോലെ ഒരു കാഴ്ചപ്പാട് ഞാൻ അനുസരിക്കുന്നു. അത് ആഴത്തിലുള്ള യാഥാർഥ്യമാണ്, ഉപരിപ്ലവമായ ഒന്നല്ല."[4] "ഡോറ, എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും കരയുന്ന ഒരു സ്ത്രീയായിരുന്നു. സ്ത്രീകൾ എല്ലായ്പ്പോഴും ദുരിതം പേറുന്ന യന്ത്രങ്ങളാണ്. "[5]


അവലംബം[തിരുത്തുക]

  1. Léal, Brigitte: "Portraits of Dora Maar", Picasso and Portraiture, page 396. Harry N. Abrams, 1996.
  2. Robinson, William H., Jordi Falgàs, Carmen Belen Lord, Robert Hughes, and Josefina Alix (2006). Barcelona and Modernity: Picasso, Gaudí, Miró, Dalí. Yale University Press. p. 466. ISBN 0300121067.
  3. Léal, page 406,1996.
  4. Léal, page 395, 1996.
  5. Malraux, André: "Picasso's Mask, page 138. Holt, Rinehart and Winston, 1976.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വീപ്പിംഗ്_വുമൺ&oldid=3119526" എന്ന താളിൽനിന്ന് ശേഖരിച്ചത്