വീണ്ടും കണ്ണൂർ
ദൃശ്യരൂപം
വീണ്ടും കണ്ണൂർ | |
---|---|
സംവിധാനം | ഹരിദാസ് |
നിർമ്മാണം | ലത്തീഫ് തിരൂർ |
രചന | റോബിൻ തിരുമല |
അഭിനേതാക്കൾ | |
സംഗീതം | റോബിൻ തിരുമല |
ഛായാഗ്രഹണം | ജിത്തു ദാമോദർ |
സ്റ്റുഡിയോ | ഗോൾഡൻ വിംഗ്സ് ഇന്റർനാഷണൽ |
വിതരണം | തിരൂർ ടാക്കീസ് |
റിലീസിങ് തീയതി | ജൂൺ 1, 2012 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഹരിദാസിന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വീണ്ടും കണ്ണൂർ. 1997-ൽ പുറത്തിറങ്ങിയ കണ്ണൂർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലത്തീഫ് തിരൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോബിൻ തിരുമല തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജിത്തു ദാമോദർ ആണ്. അനൂപ് മേനോൻ, സന്ധ്യ, അരുൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഒരാൾ എങ്ങനെ പുറപ്പെടുന്നു എന്നതിനെക്കുറിച്ചാണ് വീണ്ടും കണ്ണൂർ.
അഭിനേതാക്കൾ
[തിരുത്തുക]- അനൂപ് മേനോൻ
- സന്ധ്യ
- അരുൺ
- രാജീവ് പിള്ള
- ടിനി ടോം
- ശിവജി ഗുരുവായൂർ
- ഇർഷാദ്
- റിസബാവ
- അഗസ്റ്റിൻ
- അംബിക മോഹൻ
- ലക്ഷ്മി ശർമ്മ
ഗാനങ്ങൾ
[തിരുത്തുക]പ്രകാശ് മാരാർ രചിച്ച ഗാനങ്ങൾക്ക് റോബിൻ തിരുമല സംഗീതം നൽകിയിരിക്കുന്നു.
- മെല്ലെ മെല്ലെ മഴയായ് - സുദീപ് കുമാർ
- നീ വിടപറയും - നജിം അർഷാദ്