വീണൈ ധനമ്മാൾ
ദൃശ്യരൂപം
വീണൈ ധനമ്മാൾ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 1867 Georgetown, Chennai |
വിഭാഗങ്ങൾ | Indian classical music |
തൊഴിൽ(കൾ) | Veenai player |
ഉപകരണ(ങ്ങൾ) | വീണ |
വർഷങ്ങളായി സജീവം | 1880–1938 |
പ്രസിദ്ധ വൈണികയും,വിദുഷിയുമായിരുന്നു ധനമ്മാൾ ((Tamil: வீணை தனம்மாள்-1867–1938)തമിഴ്നാട്ടിലെ മദ്രാസ്സിൽ സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ധനമ്മാൾ ജനിച്ചത്. കർണ്ണാടക സംഗീതത്തിലെ ഒരു ശൈലിയുടേതന്നെ ഉപഞ്ജാതാവായ സംഗീതജ്ഞയുമായിരുന്നു ധനമ്മാൾ. വീണാ വാദനത്തിനു പുറമേ വായ്പാട്ടിലും അവർ തന്റെ പ്രതിഭ തെളിയിച്ചിരുന്നു. പേരിനു മുമ്പ് ചേർക്കപ്പെട്ട 'വീണ' എന്ന സംഞ്ജതന്നെ അനിതരസാധാരണമായ മികവിനും, പാണ്ഡിത്യത്തിനുമുള്ള തെളിവാണ്. മാതാവ് വായ്പ്പാട്ട് കാരിയും ശ്യാമശാസ്ത്രികളുടെ പുത്രനായ സുബ്ബരായ ശാസ്ത്രികളുടെ ശിഷ്യയുമായിരുന്നു. പ്രശസ്ത നർത്തകി ബാലസരസ്വതി, വായ്പ്പാട്ടുകാരായ ടി. മുക്ത, ടി. ബൃന്ദ, ടി.വിശ്വനാഥൻ എന്നിവർ ധനമ്മാളിന്റെ പൗത്രരാണ്.[1].
അവലംബം
[തിരുത്തുക]- ↑ Pesch, Ludwig. The Illustrated Guide to South Indian Classical Music, New Delhi: Oxford University Press, 1999, p. 264.
അധികവായനയ്ക്ക്
[തിരുത്തുക]- SubbaRao, T. V. Studies in Indian Music, Asia Publishing House, London, 1962.
- Ayyangar, R. R. History of South Indian (Carnatic) Music, Published by the author, Madras, 1972.
- Pesch, Ludwig. The Illustrated Guide to South Indian Classical Music, New Delhi: Oxford University Press, 1999.