Jump to content

വണ്ടർ ലാ, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വീഗാലാൻഡ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വണ്ടർലാ

വണ്ടർ ലാ ലോഗോ
Location അമ്യൂസ്‌മെന്റ് പാർക്ക്, പള്ളിക്കര, കൊച്ചി, കാക്കനാട്
Website ഔദ്യോഗിക വെബ്സൈറ്റ്
Season എല്ലാ സീസണിലും

കൊച്ചിക്കടുത്ത് പള്ളിക്കരയിലെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന അമ്യുസ്മെന്റ്റ്‌ പാർക്കാണ് വണ്ടർ ലാ. വണ്ടർ ലായുടെ പഴയ പേരാണ് വീഗാലാൻഡ്‌. ജോസഫ് ജോൺ ആണ് ഇതു രൂപകല്പന ചെയ്തത്.[1][2] കൊച്ചിയിൽ നിന്നും 15 കിലോമീറ്റർ ദൂരത്തിലാണ് വീഗാലാൻഡ് സ്ഥിതിചെയ്യുന്നത് [3]. വ്യവസായ പ്രമുഖൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് വീഗാലാൻഡിന്റെ സ്ഥാപകൻ.

ഉല്ലാസ സവാരികൾ

[തിരുത്തുക]
  • വേവ് പൂൾ
  • വണ്ടർ സ്പ്ലാഷ്
  • ഫൺ ഗ്ലൈഡ്സ്
  • റാപിഡ് റിവർ
  • ബുള്ളറ്റ് റൈഡ്സ്
  • മാജിക് കാർപ്പറ്റ്
  • ഡ്രാഗൺ ട്വിസ്റ്റർ
  • ക്യാറ്റർപില്ലർ റൈഡ്
  • മ്യൂസിക്കൽ റൈഡ്

എത്തിച്ചേരാൻ

[തിരുത്തുക]
  • വടക്ക് നിന്ന് - ആലുവയിൽ നിന്ന് പൂക്കാട്ടുപടി, കിഴക്കമ്പലം വഴി വീഗാലാന്റിൽ എത്തിച്ചേരാം. ആലുവയിൽ നിന്ന് 17 കിലോമീറ്റർ ആണ് ദൂരം. അല്ലെങ്കിൽ നാഷണൽ ഹൈവേ 47-ൽ കളമശ്ശേരിയിൽ നിന്ന് തിരിഞ്ഞും ഇവിടെ എത്തിച്ചേരാം.
  • തെക്ക് നിന്ന് - തൃപ്പൂണിത്തുറയിൽ നിന്ന് പള്ളിക്കര വഴി 15km യാത്ര ചെയ്താൽ വീഗാലാന്റിൽ എത്തിച്ചേരാം.
  • കിഴക്ക് നിന്ന് - മുവാറ്റുപുഴ വഴി വീഗാലാന്റിലേയ്ക്കുള്ള ദൂരം 27 കിലോമീറ്ററാണ്. പട്ടിമറ്റം വഴി സ്റ്റേറ്റ് ഹൈവേ 41 വഴി പാലാരിവട്ടത്തേയ്ക്കുള്ള വഴിയാണ് വരേണ്ടത്. കോതമംഗലം, തൊടുപുഴ, എന്നീ ഭാഗത്ത് നിന്ന് ഇങ്ങനെ എത്തിച്ചേരാം.
  • പടിഞ്ഞാറ് നിന്ന് - എറണാകുളം പട്ടണത്തിൽ നിന്ന് കാക്കനാട്-പള്ളിക്കര വഴിയിലൂടെ വീഗാലാന്റിൽ എത്താം. ഗുരുവായൂർ നോർത്ത് പറവൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് അനുയോജ്യമായ വഴി.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Stark simple". The Hindu. 2008-05-10. Archived from the original on 2008-06-24. Retrieved 2009-01-07.
  2. Radhakrishnan, M.G. (2008-11-28). "Against the current". India Today. Retrieved 2009-01-07.
  3. "പാർക്ക് ഇൻഫർമേഷൻ". Archived from the original on 2011-07-17. Retrieved 2010-12-30.


"https://ml.wikipedia.org/w/index.php?title=വണ്ടർ_ലാ,_കൊച്ചി&oldid=3790261" എന്ന താളിൽനിന്ന് ശേഖരിച്ചത്