വി.ആർ.എ. ക്രിക്കറ്റ് ഗ്രൗണ്ട്

Coordinates: 52°19′10.00″N 4°50′56.61″E / 52.3194444°N 4.8490583°E / 52.3194444; 4.8490583
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി ആർ എ ക്രിക്കറ്റ് ഗ്രൗണ്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി ആർ എ ക്രിക്കറ്റ് ഗ്രൗണ്ട്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംആംസ്റ്റൽവീൻ, നെതർലന്റ്സ്
ഇരിപ്പിടങ്ങളുടെ എണ്ണം4500
End names
സിറ്റി എൻഡ്
മൾഡേഴ്സ് എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ഏകദിനം26 മേയ് 1999: കെനിയ v ദക്ഷിണാഫ്രിക്ക
അവസാന ഏകദിനം10 ജൂലൈ 2010: അയർലന്റ് v സ്കോട്ട്ലൻഡ്
Domestic team information
നെതർലന്റ്സ് (1978 – തുടരുന്നു)
വി ആർ എ ആംസ്റ്റർഡാം (1939 – തുടരുന്നു)

നെതർലന്റ്സിലെ ആംസ്റ്റൽവീനിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിക്കറ്റ് ഗ്രൗണ്ടാണ് വി ആർ എ ക്രിക്കറ്റ് ഗ്രൗണ്ട്. നെതർലൻസ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഹോംഗ്രൗണ്ടാണ് ഇത്. ഈ ഗ്രൗണ്ടിൽ 4500 പേർക്ക് ഒരു സമയം കളി വീക്ഷിക്കാൻ സാധിക്കും. 1939 മുതൽ വി ആർ എ ആംസ്റ്റർഡാം എന്ന ക്ലബിന്റെ ഹോംഗ്രൗണ്ടാണ് ഇത്. 1978ലാണ് ഈ ഗ്രൗണ്ട് ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിന് ഉപയോഗിച്ചത്. നെതർലന്റ്സും ന്യൂസിലൻഡും തമ്മിൽ നടന്ന മത്സരത്തിലായിരുന്നു അത്. 1999 ലോകകപ്പിലെ ഒരു മത്സരം ഈ ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു. 1990ലെ ഐ.സി.സി. ട്രോഫിക്കും ഈ ഗ്രൗണ്ട് ഉപയോഗിച്ചിരിന്നു. അതു കൂടാതെ ചില പ്രധാനപ്പെട്ട ക്രിക്കറ്റ് ടൂർണമെന്റുകൾക്കും ഈ ഗ്രൗണ്ട് വേദിയായിട്ടുണ്ട്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറായ 443-9 ഈ ഗ്രൗണ്ടിൽ വെച്ചാണ് സ്കോർ ചെയ്യപ്പെട്ടത്. 2006 ജൂലൈയിൽ നെതർലന്റ്സ് ടീമിനെതിരെ ശ്രീലങ്കയാണ് ഈ സ്കോർ നേടിയത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

52°19′10.00″N 4°50′56.61″E / 52.3194444°N 4.8490583°E / 52.3194444; 4.8490583