വി. രാജഗോപാൽ
വി. രാജഗോപാൽ | |
---|---|
![]() വി. രാജഗോപാൽ | |
ജനനം | പന്നിയങ്കര, കോഴിക്കോട്, കേരളം |
മരണം | 2015 ജൂലൈ 07 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | മലയാള സ്പോർട്ട്സ് ലേഖകനും പത്ര പ്രവർത്തകനുx |
ജീവിതപങ്കാളി(കൾ) | റാണി |
കുട്ടികൾ | നിഖിൽ അഖിൽ |
മലയാള സ്പോർട്ട്സ് ലേഖകനും പത്ര പ്രവർത്തകനുമായിരുന്നു വി. രാജഗോപാൽ മാതൃഭൂമി പത്രത്തിൻറെ മുൻ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഒളിമ്പ്യൻ എന്ന പേരിൽ ദീർഘകാലം മാതൃഭൂമി വാരാന്തപ്പതിപ്പിൽ സ്പോർട്ട്സ് കോളം കൈകാര്യം ചെയ്തിരുന്നു.
ജീവിതരേഖ[തിരുത്തുക]
കോഴിക്കോട് പന്നിയങ്കര സ്വദേശിയായിരുന്നു. മാതൃഭൂമിക്കു വേണ്ടി അഞ്ച് ഒളിമ്പിക്സും ആറ് ഏഷ്യാഡും ഒരു യൂത്ത് ഒളിമ്പിക്സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2013 ൽ മാതൃഭൂമിയിൽ നിന്ന് വിരമിച്ചു. ഏറെക്കാലം മാതൃഭൂമിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. പ്രമുഖ അന്താരാഷ്ട്ര സ്പോർട്ട്സ് അവാർഡായ ലോറസിൻറെ സെലക്ഷൻ പാനലിൽ പന്ത്രണ്ട് വർഷം അംഗമായിരുന്നു. കേരള പ്രസ് അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് തവണ കേരള സ്പോർട്ട്സ് കൗൺസിലിൻറെ അവാർഡ് ലഭിച്ചിട്ടുണ്ട്. മാതൃഭൂമിയുടെ കോഴിക്കോട് ബ്യൂറോ ചീഫ്, കൊല്ലം, മലപ്പുറം യൂണിറ്റുകളുടെ ഡെപ്യൂട്ടി എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [1]
കൃതികൾ[തിരുത്തുക]
- സുവർണറാണി പി.ടി.ഉഷയുടെ സ്‌പോർട്‌സ് ജീവിതത്തെക്കുറിച്ചുള്ള ഒരേ ഒരു ഉഷ ആണ് ആദ്യ പുസ്തകം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇത് പ്രകാശനം ചെയ്തത്. പറയാത്ത യാത്രാമൊഴി, ഏഴാൾ ഏഴു വഴി(ഓർമ്മകൾ) എന്നിവയാണ് മറ്റു രണ്ടു പുസ്തകങ്ങൾ. രാഷ്ട്രപതി കെ.ആർ.നാരായണൻ, മുഖ്യമന്ത്രി ഇ.കെ.നായനാർ, എഴുത്തുകാരൻ എം.പി.നാരായണപ്പിള്ള, മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്റർമാരായിരുന്ന വി.എം.നായർ, എം.ജെ.കൃഷ്ണമോഹൻ, എഡിറ്റർ വി.കെ.മാധവൻകുട്ടി, വ്യവസായ പ്രമുഖനായിരുന്ന പി.വി.സാമി എന്നിവരുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ ആണ് ഏഴാൾ ഏഴുവഴി.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-08.