വി. രമേഷ്ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളത്തിലെ സാഹിത്യഗവേഷകനും നിരൂപകനുമായിരുന്നു പ്രഫസർ വി. രമേഷ് ചന്ദ്രൻ (1942 - 2000)[1]

ജീവിതരേഖ[തിരുത്തുക]

പി.ഡബ്ലു.ഡി. സൂപ്രണ്ടായി വിരമിച്ച വാസുദേവൻ നായരുടേയും ഹൈസ്ക്കൂൾ അദ്ധ്യാപികയായി വിരമിച്ച ഭാനുമതിയമ്മയുടേയും പുത്രനാണ്. 1942-ൽ ടി.വി. പുരത്താണ് ജനനം. വൈക്കം ബോയ്സ് ഹൈസ്ക്കൂൾ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം ക്ലാസോടെ എം.എ (മലയാളം) പാസ്സായി.

മഞ്ചേരി, നിലമേൽ, പന്തളം, ഒറ്റപ്പാലം, ചേർത്തല എന്നീ എൻ.എസ്.എസ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. 1997 മാർച്ചിൽ ചേർത്തല എൻ.എസ്.എസ് കോളേജിൽനിന്നും വിരമിച്ചു. മംഗളോദയത്തിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടാണ് അദ്ദേഹം സാഹിത്യ ലോകത്ത് പ്രവേശിച്ചത്. ദേശാഭിമാനിയിൽ പുസ്തകനിരൂപണം നടത്തിയിരുന്നു. സി.പി.ഐ(എം), പുരോഗമന കലാ സാഹിത്യസംഘം , കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സാഹിത്യ പ്രവർത്തക സഹകരണസംഘം, എന്നീ പ്രസ്ഥാനങ്ങളിൽ സജീവപ്രവർത്തകനാണ്.

പ്രധാന കൃതികൾ[തിരുത്തുക]

  • പൊറ്റക്കാട്ടിന്റെ കഥാലോകം
  • പൊൻകുന്നം വർക്കിയുടെ കഥകൾ
  • സഞ്ചാരസാഹിത്യം മലയാളത്തിൽ
  • നളചരിതം ( കാന്താരതാരകം ) സംശോധിതപതിപ്പ്
  • ബാലസാഹിത്യകൃതികളായ ചരിത്ര നായകന്മാർ
  • ഗുരുദക്ഷിണ
  • മാന്ത്രികവിളക്ക്
  • മഹഞ്ചരിതമാല-108

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി._രമേഷ്ചന്ദ്രൻ&oldid=3091349" എന്ന താളിൽനിന്ന് ശേഖരിച്ചത്