വി. മുസഫർ അഹമ്മദ്
പ്രശസ്ത മലയാള സാഹിത്യകാരനും പത്രപ്രവർത്തകനുമാണ് വി. മുസഫർ അഹമ്മദ് (ജനനം: 1966 ജൂലൈ 16). 2010-ൽ സഞ്ചാരസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1966 ജൂലൈ 16-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പച്ചീരി സൈനബയുടെയും വെള്ളാഞ്ചോല മൊയ്തൂട്ടിയുടെയും മകനായി ജനിച്ചു.[1] മഞ്ചേരി ബോയ്സ് ഹൈസ്കൂൾ, മണ്ണാർകാട് എം.ഇ.എസ്. കോളേജ്, മമ്പാട് എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. അഞ്ചുവർഷം മലപ്പുറം ജില്ലയിലെ പാരലൽ കോളേജുകളിൽ അദ്ധ്യാപനം നടത്തി. മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്യൂറോകളിൽ ലേഖകനായി. മാധ്യമം പിരിയോഡിക്കൽസിൽ എഡിറ്ററായും ജോലിനോക്കിയിരുന്നു[2] 13 വർഷം സൗദി അറേബ്യയിൽ പ്രവാസജീവിതം. അക്കാലത്ത് സൗദി അറേബ്യയയിലെ ജിദ്ദയിൽനിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന ദിനപത്രത്തിന്റെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചു.[1]അക്കാലത്തെ അനുഭവങ്ങളാണ് എഴുതിയവയിൽ കൂടുതലും. ഗായകൻ ഗുലാം അലി ഉൾപ്പെടെ നിരവധി പ്രശസ്തരുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു.
കൃതികൾ
[തിരുത്തുക]- വേലിക്കും വിളവിനും (കവിതകൾ)[1]
- മുറിവുകളുടെ പെണ്ണിന് - പാലസ്തീനിൽ നിന്നും ഇറാക്കിൽ നിന്നുമുള്ള പെൺകവിതകൾ (വിവർത്തനം)[1]
- മരുഭൂമിയുടെ ആത്മകഥ -2008 (ഓർമ്മ/യാത്ര).[1]
- മയിലുകൾ സവാരിക്കിറങ്ങിയ ചരിവിലൂടെ - 2012 (ഓർമ്മ/യാത്ര)[3]
- കുടിയേറ്റക്കാരന്റെ വീട് - 2014 (ഓർമ്മ/യാത്ര)
- മരുമരങ്ങൾ - 2015 (ഓർമ്മ/യാത്ര)
- മരിച്ചവരുടെ നോട്ടുപുസ്തകം - 2017
- ബങ്കറിനരികിലെ ബുദ്ധൻ
- ഏക്താരയിലെ പാട്ടുപാലങ്ങൾ
- അറബ് സംസ്‌കൃതി: വാക്കുകൾ വേദനകൾ
- സെന്റ് മാർക്സ് ചത്വരത്തിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ - 2021
- കർമാട് റെയിൽപ്പാളം ഓർക്കാത്തവരേ... - 2024
- Camels in the Sky: Travels in Arabia
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരളസാഹിത്യ അക്കാദമി പുരസ്കാരം - 2010 - മരുഭൂമിയുടെ ആത്മകഥ
- കെ.വി. സുരേന്ദ്രനാഥ് പുരസ്‌കാരം - 2017 - മരുമരങ്ങൾ
- കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് - 2013-2015 വർഷത്തിൽ "മലയാള സാഹിത്യത്തെ നിർണ്ണയിച്ച പ്രവാസഘടകങ്ങൾ" എന്ന വിഷയത്തിലുള്ള ഗവേഷണത്തിന്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "വി മുസഫർ അഹമ്മദ്". ഹരിതകം. Archived from the original on 2016-03-11. Retrieved 30 മാർച്ച് 2013.
- ↑ Camels in the Sky: Travels in Arabia. Oxford University Press. p. 239. Retrieved 31 മാർച്ച് 2020.
- ↑ "മുസഫർ അഹമദ്". ലൈഫ്സ്റ്റൈൽ കേരളം. Archived from the original on 2012-09-15. Retrieved 30 മാർച്ച് 2013.