വി. ദിനകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. ദിനകരൻ
മണ്ഡലംഅമ്പലപ്പുഴ നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1944-09-19)സെപ്റ്റംബർ 19, 1944
ആലപ്പുഴ, കേരളം
രാഷ്ട്രീയ കക്ഷിഡി.എൽ.പി ; കോൺഗ്രസ്
പങ്കാളി(കൾ)ടി.എൻ. സുജാത
വസതി(കൾ)ആലപ്പുഴ

ഏഴും എട്ടും കേരള നിയമസഭകളിലെ അംഗമായിരുന്നു വി. ദിനകരൻ (ജനനം : 19 സെപ്റ്റംബർ 1944). ഏഴാം നിയമസഭയിൽ ഡി.എൽ.പി പ്രതിനിധിയായും എട്ടാം നിയമസഭയിൽ കോൺഗ്രസ് പ്രതിനിധിയായുമാണ് അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്നു വിജയിച്ചത്.[1]

ജീവിതരേഖ[തിരുത്തുക]

വി. വേലുക്കുട്ടിയുടെയും ചെമ്പകക്കുട്ടിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. ബി.എഡ് ബിരുദധാരിയാണ്. അധ്യാപകനായിരുന്നു. അഖില കേരള ധീവര സഭ ജനറൽ സെക്രട്ടറിയാണ്. മത്സ്യഫെഡ് ചെയർമാനായി പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "V. Dinakaran". www.niyamasabha.org/. ശേഖരിച്ചത് 25 മാർച്ച് 2014.
"https://ml.wikipedia.org/w/index.php?title=വി._ദിനകരൻ&oldid=1932535" എന്ന താളിൽനിന്ന് ശേഖരിച്ചത്