ഉള്ളടക്കത്തിലേക്ക് പോവുക

വി. തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടൻകലകളുടെ അവതാരകയും ഗായികയുമാണ് വി. തത്ത. തുയിലുണർത്തുപ്പാട്ട് എന്ന നാടൻകലാരൂപം അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയയാണ്. കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം (2024) ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പാലക്കാട് ചിറ്റൂർ വാൽമുട്ടി പാട്ടുഗ്രാമം സ്വദേശിയാണ് എഴുപത് വയസുള്ള തത്ത. നാട്ടുകാരുടെ തത്ത മാമിയായ ഇവർക്ക് 2021 ലും 2024ലും തുയിലുണർത്തുപാട്ടിന് കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാരമ്പര്യമായി തുടികൊട്ടി പാടിയിരുന്നവരുടെ പിൻതലമുറക്കാരിയാണിവർ. പാണൻപാട്ട് എന്നും അറിയപ്പെടുന്ന തുയിലുണർത്തുപ്പാട്ട് രംഗത്ത് കഴിഞ്ഞ അൻപതുവർഷമായി തത്ത സജീവമാണ്. [1]ആയില്യം-മകം, ഓണം എന്നിങ്ങനെയുള്ള വിശേഷദിവസങ്ങളിൽ തുടിയും ചെണ്ടയും വാദ്യങ്ങളുമായി വീടുകൾതോറും കയറി തുടികൊട്ടി ഈ പാട്ടുകൾ പാടാറുണ്ടായിരുന്നു. ചൂത് കളിക്കുന്ന പരമശിവനും പാർവതിയുമാണ് പാട്ടിലെ കഥാപാത്രങ്ങൾ. ഭഗവാൻ തോറ്റാൽ പൊന്മാല പണയം. ഭഗവതി തോറ്റാൽ കനകവള പണയം. ചൂത് കളിച്ച് ഭഗവാൻ തോ പാണൻപാട്ടിലൂടെമാത്രമേ, ഭഗവാനെ ഉണർത്താനാവൂ. ആരുവിളിച്ചിട്ടും ഉണരാത്ത ഭഗവാനെ പറയിപെറ്റ പന്തിരുകുലത്തിലെ തിരുവരങ്കൻ പാണനാർ തുടികൊട്ടിപ്പാടി ഉണർത്തി. ഇതാണ് പാണൻപാട്ടിന്റെ ഇതിവൃത്തം. പാണസമുദായത്തിന്റെ സംഭാവനയാണ് പാണൻപാട്ടുകൾ. തുയിലുണർത്തിപ്പാടുന്നതിലൂടെ രാജാവിനും പ്രജകൾക്കുമിടയിലെ മാധ്യമമാകുകയായിരുന്നു ഇവർ. അധികാരമില്ലാത്തവരുടെ നാവായിട്ടായിരുന്നു.[2] ഇവർ പ്രവർത്തിച്ചിരുന്നത്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി പുരസ്കാരം (2024) [3]

അവലംബം

[തിരുത്തുക]
  1. ↑ https://www.manoramaonline.com/premium/life/2023/07/02/why-kerals-valmutty-is-acclaimed-as-music-village.html
  2. ↑ https://www.deshabhimani.com/special/weekend/1099994
  3. ↑ https://www.prd.kerala.gov.in/ml/node/342393
"https://ml.wikipedia.org/w/index.php?title=വി._തത്ത&oldid=4608840" എന്ന താളിൽനിന്ന് ശേഖരിച്ചത്