വി.എം. സുധീരൻ
വി.എം.സുധീരൻ | |
---|---|
കെ.പി.സി.സി പ്രസിഡൻ്റ് | |
ഓഫീസിൽ 2014-2017 | |
മുൻഗാമി | രമേശ് ചെന്നിത്തല |
പിൻഗാമി | എം.എം.ഹസൻ |
ലോക്സഭാംഗം | |
ഓഫീസിൽ 1999, 1998, 1996, 1977 | |
മുൻഗാമി | ടി.ജെ.ആഞ്ചലോസ് |
പിൻഗാമി | ഡോ.കെ.എസ്.മനോജ് |
മണ്ഡലം | ആലപ്പുഴ |
നിയമസഭാംഗം | |
ഓഫീസിൽ 1991, 1987, 1982, 1980 | |
മുൻഗാമി | എൻ.ഐ.ദേവസിക്കുട്ടി |
പിൻഗാമി | റോസമ്മ ചാക്കോ |
മണ്ഡലം | മണലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | അന്തിക്കാട്, നാട്ടിക, തൃശൂർ ജില്ല | 26 മേയ് 1948
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | ലത |
കുട്ടികൾ | 2 |
As of മെയ് 26, 2023 ഉറവിടം: വൺ ഇന്ത്യ |
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരളത്തിലെ പ്രമുഖ നേതാവും[1][2] മുൻ ആരോഗ്യ മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമാണ് വി.എം. സുധീരൻ. [3] കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയ പ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു. കെ.എസ്. യുവിലൂടെയാണ് സുധീരന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവെപ്പ്.[4] 2014 മുതൽ 2017 മാർച്ച് 10 വരെ കെ.പി.സി.സി. പ്രസിഡന്റായിരുന്നു. [5]
ജീവിതരേഖ[തിരുത്തുക]
തൃശൂർ ജില്ലയിലെ നാട്ടിക താലൂക്കിലെ അന്തിക്കാട് പഞ്ചായത്തിൽ പടിയം എന്ന ഗ്രാമത്തിൽ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 ന് ജനിച്ചു[6] അന്തിക്കാട് വിവേകോദയം സ്കൂളിലും തൃശൂർ സെൻറ് തോമസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തിയത്. 1971-1973 കാലഘട്ടത്തിൽ കെ.എസ്.യുവിൻ്റെ സംസ്ഥാന പ്രസിഡൻറ്. 1975 മുതൽ 1977 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്. 1977-ൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. 1977-ൽ ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ നിന്ന് ആദ്യമായി പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980 മുതൽ 1985 വരെ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു. 1980, 1982, 1987, 1991, വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിലെ മണലൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതൽ 1987 വരെ നിയമസഭാ സ്പീക്കറായി പ്രവർത്തിച്ചു.[7] 1990-ൽ കെ.പി.സി.സി വൈസ് പ്രസിഡൻറായ സുധീരൻ 1995-1996ലെ എ.കെ. ആൻറണി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 1996, 1998, 1999 എന്നി വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ നിന്നും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് സി.പി.എം സ്വതന്ത്രനായി മത്സരിച്ച ഡോ.കെ.എസ്. മനോജ്നോട് പരാജയപ്പെട്ടു. കെ.പി.സി.സി. പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതിനെ തുടർന്ന് 2014 മുതൽ 2017 വരെ കെ.പി.സി.സി. പ്രസിഡൻറായും പ്രവർത്തിച്ചു.[8]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2004 | ആലപ്പുഴ ലോക്‌സഭാമണ്ഡലം | കെ.എസ്. മനോജ് | സി.പി.എം., എൽ.ഡി.എഫ് | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1999 | ആലപ്പുഴ ലോക്‌സഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | മുരളി | സി. പി. ഐ. എം., എൽ.ഡി.എഫ്. |
1998 | ആലപ്പുഴ ലോക്‌സഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1996 | ആലപ്പുഴ ലോക്‌സഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | മണലൂർ നിയമസഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.എഫ്. ഡേവിസ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1987 | മണലൂർ നിയമസഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.സി. ജോസഫ് | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1982 | മണലൂർ നിയമസഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എസ്.എൻ. നമ്പീശൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1980 | മണലൂർ നിയമസഭാമണ്ഡലം | വി.എം. സുധീരൻ | ഐ.എൻ.സി. (യു.) | എൻ.ഐ. ദേവസിക്കുട്ടി | കോൺഗ്രസ് (ഐ.) |
1977 | ആലപ്പുഴ ലോക്‌സഭാമണ്ഡലം | വി.എം. സുധീരൻ | കോൺഗ്രസ് (ഐ.) |
കുടുംബം[തിരുത്തുക]
ലതയാണ് ഭാര്യ. ഒരു മകളും മകനുമുണ്ട്.[7]
പുറം കണ്ണികൾ[തിരുത്തുക]
- രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ (ഫെബ്രുവരി 14, 2014). "സുധീരൻ ധീരനായ കഥ". മലയാളം. മൂലതാളിൽ (രാഷ്ട്രീയ നിരീക്ഷണ ലേഖനം) നിന്നും 2014-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 ഏപ്രിൽ 2014.
അവലംബങ്ങൾ[തിരുത്തുക]
- ↑ "എഐസിസി പദവിയും ഉപേക്ഷിച്ച് സുധീരൻ | VM Sudheeran | Manorama Online" https://www.manoramaonline.com/news/kerala/2021/09/27/vm-sudheeran-resign-from-aicc.html
- ↑ "പുതിയ നേതൃത്വത്തിന് തെറ്റായ ശൈലി; കോൺഗ്രസ് സംസ്കാരത്തിനു ചേരില്ല: സുധീരൻ | KPCC | Manorama News" https://www.manoramaonline.com/news/latest-news/2021/09/27/vm-sudheeran-slams-kpcc-leadership-over-issues-at-congress.html
- ↑ http://www.mangalam.com/news/detail/516954-latest-news-vm-sudheeeran-resigns-from-aicc-also.html
- ↑ "കെ.റെയിൽ; ന്യായീകരണമില്ലാത്തതിനാൽ മുഖ്യമന്ത്രി വർഗീയത പ്രചരിപ്പിക്കുന്നു-വി.എം സുധീരൻ | Kerala News | Kerala News Today | V M Sudheeran | K-Rail | Pinarayi Vijayan | Malayalam News" https://www.mathrubhumi.com/mobile/news/kerala/k-rail-vm-sudheeran-1.6314802
- ↑ "വി എം സുധീരൻ കെപിസിസി പ്രസിഡന്റ്". മാതൃഭൂമി. 2014 ഫെബ്രുവരി 10. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-02-10 07:02:46-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഫെബ്രുവരി 10.
{{cite news}}
: Check date values in:|accessdate=
,|date=
, and|archivedate=
(help) - ↑ http://parliamentofindia.nic.in/ls/lok13/biodata/13KL15.htm
- ↑ 7.0 7.1 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-07-05.
- ↑ https://www.manoramaonline.com/news/kerala/2023/05/26/vm-sudheeran-celebrate-75th-birthday-today.html
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html

- 1948-ൽ ജനിച്ചവർ
- മേയ് 26-ന് ജനിച്ചവർ
- കെ.പി.സി.സി. പ്രസിഡന്റുമാർ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- കേരള നിയമസഭയിലെ സ്പീക്കർമാർ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- ഒൻപതാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാർ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ