വി.വി. ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളസിനിമയിലെ ഒരു ആദ്യകാല ചലച്ചിത്രനിർമ്മാതാവാണ് വി.വി. ബാബു.[1][2][3]

ജീവിതരേഖ[തിരുത്തുക]

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ ബാബു അഗ്രിക്കൾച്ചർ ബി.എസ്.സി. ബിരുദധാരിയാണ്.[1]

ചലച്ചിത്രരംഗത്ത്[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ വേളി കടപ്പുറത്ത് 28 ദിവസംകൊണ്ട് 4.25 ലക്ഷം ചെലവാക്കിയാണ് സിനിമ പൂർത്തിയാക്കിയത്. ആദ്യസിനിമ ഹിറ്റായെങ്കിലും വിതരണത്തിലെ പാളിച്ചമൂലം രണ്ടുലക്ഷത്തിലധികം സാമ്പത്തിക നഷ്ടം ബാബുവിന് സംഭവിച്ചു.[1][2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

എഴുപതുകളുടെ അവസാനത്തോടെ, മലയാള സിനിമയിൽ അതുവരെ നിലനിന്നിരുന്ന ആവിഷ്ക്കാരസമ്പ്രദായങ്ങളിൽ നിന്നും വ്യതിചലിച്ച 1980-ൽ നിർമ്മിച്ച തകരയും[1][2] മികച്ച മലയാളം ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന ക്രിട്ടിക്സ് അവാർഡ്, മികച്ച ചലച്ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങൾ നേടിയ 1999-ൽ നിർമ്മിച്ച അഗ്നിസാക്ഷിയും ഉൾപ്പെടെ 4 സിനിമകൾ ബാബു നിമ്മിച്ചിട്ടുണ്ട്. 1993-ൽ നിർമ്മിച്ച വെങ്കലം, 1994-ൽ നിർമ്മിച്ച ചകോരം എന്നിവയാണ് മറ്റ് 2 ചിത്രങ്ങൾ.[4][5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "നാൽപ്പതുകടന്ന് 'തകര', ഓർമയ്ക്കായി ഒരുസിനിമ കൂടി'". Mathrubhumi. Archived from the original on 2020-01-05. Retrieved 2020-01-05.
  2. 2.0 2.1 2.2 "നസീറും ജയഭാരതിയുമില്ലാതെ നിന്റെ സിനിമ ആരു കാണാൻ?; ആ കാലം പറഞ്ഞ് തകരയുടെ നിർമാതാവ്". Manorama News.
  3. "V V Babu". filmibeat.
  4. "അഗ്നിസാക്ഷി". m3db.
  5. "അഗ്നിസാക്ഷി മുതൽ ഒരു ഞായറാഴ്ച വരെ: അഞ്ചാം തവണയും മികച്ച സംവിധായകനായി ശ്യാമപ്രസാദ്". daily hunt.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.വി._ബാബു&oldid=3808456" എന്ന താളിൽനിന്ന് ശേഖരിച്ചത്