വി.വി. അബ്ദുല്ല സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗോളശാസ്ത്രത്തിൽ മലയാളത്തിൽ ആദ്യമായി ഗ്രന്ഥരചന നടത്തിയ വ്യക്തി. [1] മതം, സമൂഹം, തത്ത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ട്. പെരിഞ്ഞനം വി വി അബ്ദുല്ല സാഹിബ് എന്നും അറിയപ്പെടുന്നു.

ജീവിത രേഖ[തിരുത്തുക]

വലിയകത്ത് വീരാവു - ഹലീമ ദമ്പതികളുടെ മകൻ. ജനനം,1920 ജൂൺ 20 ന് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്. ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ പത്താം തരം പൊതു പരീക്ഷയിൽ മലയാള ഭാഷയിലെ ഉയർന്ന മാർക്കിന് സ്വർണ്ണ മെഡൽ പുരസ്‌കാരം ലഭിച്ചിരുന്നു[2] .

വിദ്യാഭ്യാസ വിവരങ്ങൾ[തിരുത്തുക]

ഗണിത ശാസ്ത്രം ഐച്ഛിക വിഷയമായി എടുത്തു 1943 ൽ തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും ബി .എ പാസ് ആയി .അന്നത്തെ മദിരാശി സംസ്ഥാനത്തു നിന്നും ആ വര്ഷം ബിരുദം നേടുന്നവരിൽ മലയാളഭാഷയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു .

ഔദ്യോഗിക ജീവിതം[തിരുത്തുക]

കാട്ടൂർ ഗവ : ഹൈസ്കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കം . മാസങ്ങൾക്കകം മദ്രാസ് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി നിയമനം. രണ്ട് വര്ഷം തികയുന്നതിന് മുൻപ് 1945 ൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിൽ സബ് ഇൻസ്‌പെക്ടർ ആയി മംഗലാപുരത്തു നിയമനം ലഭിച്ചു . കൊച്ചിയിൽ കസ്റ്റംസ് സൂപ്രണ്ട് പദവിയിലിരിക്കെ സേവനത്തിൽ നിന്നും വിരമിച്ചു . അതിനു ശേഷം വായനയുടെയും എഴുത്തിന്റെയും ലോകത്ത് കൂടുതൽ സജീവമായി .

പ്രവർത്തന മേഖലകൾ[തിരുത്തുക]

മതം, സമൂഹം, തത്ത്വ ശാസ്ത്രം, ഭൗതിക ശാസ്ത്രം, ഗോള ശാസ്ത്രം ,ഗണിത ശാസ്ത്രം തുടങ്ങിയ വൈവിധ്യ മാർന്ന വിഷയങ്ങളിൽ നാല്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് അറുനൂറിലധികം പുറങ്ങൾ വരുന്ന വിസ്തൃത ഗോളശാസ്ത്രം ഈ വിഷയത്തിൽ മലയാളത്തിൽ പ്രസിദ്ധീകരി കരിക്കപ്പെടുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ്.[3] ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇനിയും പ്രസിദ്ധീകരി ക്കപ്പെടാത്ത കൈയെഴുത്തു കൃതികൾ ഏറെയാണ് . കൂടാതെ ഒട്ടനവധി അറബി കവിതകളും, തമിഴിൽ നിന്നും തിരുക്കുറലും മലയാളത്തിലേക്ക് പദ്യ രൂപത്തിൽ പരിഭാഷ പെടുത്തിയിട്ടുണ്ട് . പുസ്തക പ്രസാധനത്തിന് കേരള / തമിഴ് നാട് സർക്കാരുകളുടെ ധനസഹായം ലഭിച്ചിരുന്നു . അറിയപ്പെടുന്ന പ്രഭാഷകനും ആയിരുന്നു . "സാഗര മേള" എന്ന നോവൽ രചിചിട്ടുണ്ട് . കേരളത്തിലെ മത - ശാസ്ത്ര വൈജ്ഞാനിക സംവാദ രംഗത്തെ സജീവമായിരുന്നു. ഖുർആൻ - ശാസ്ത്ര സെമിനാറുകളിൽ വളരെക്കാലം ക്ഷണിതാവായിരുന്നു . 2008 ഏപ്രിൽ 15 ന് അന്തരിച്ചു .

പുസ്തകങ്ങൾ[തിരുത്തുക]

  1. വിസ്തൃത ഗോള ശാസ്ത്രം
  1. തിരുക്കുറൽ പദ്യ പരിഭാഷ
  2. പരിവർത്തനം
  3. ഭാരതീയ ഗണിത സൂചിക
  4. വിധി
  5. അറിവില്ലാത്തവൻ ഭാഗ്യവാൻ
  6. മുസ്ലീം സ്പെയിൻ ഒരു ചൂണ്ടുപലക
  7. പിതാവും പുത്രനും
  8. പുരാതന അറബി രാജ്യ ഭരണം
  9. നിസ്കാരം
  10. ക്ഷേമരാജ്യം
  11. പറയപ്പെടാത്ത വസ്തുതകൾ
  12. താബി ഈ കേരളത്തിൽ
  13. ദിവ്യ ഗമനത്തിന്റെ മണിനാദം
  14. ബുദ്ധിയും യുക്തിയും കണക്കിലൂടെ
  15. മതം മയക്കുന്നു, മനുഷ്യൻ മയങ്ങുന്നില്ല

പുസ്തകങ്ങൾ ചിത്ര ശാല[തിരുത്തുക]

book cover v.v.abdulla sahib


book cover v.v.abdulla sahib

അവലംബം[തിരുത്തുക]

 1. 2005ആഗസ്ത് 28 ലെ മാധ്യമം ദിനപത്രം
 2. 1996 നവമ്പർ 3 മാധ്യമം ദിനപത്രം സണ്ഡേ സപ്ലിമെന്റ്
 3. 2005 ആഗസ്ത് 28 ലെ ചന്ദ്രിക ദിനപത്രം
"https://ml.wikipedia.org/w/index.php?title=വി.വി._അബ്ദുല്ല_സാഹിബ്&oldid=3288954" എന്ന താളിൽനിന്ന് ശേഖരിച്ചത്