വി.ടി. അരവിന്ദാക്ഷമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.ടി. അരവിന്ദാക്ഷമേനോൻ
V.T. Aravindaksha menon.png
ജനനം(22-07-1921)ജൂലൈ 1921, 22 invalid day
മരണം1995
ദേശീയതഇന്ത്യൻ
തൊഴിൽനാടക അഭിനേതാവ്

പ്രമുഖനായ ഒരു മലയാള നാടക അഭിനേതാവായിരുന്നു വി.ടി. അരവിന്ദാക്ഷമേനോൻ(1921 - 1995).

ജീവിതരേഖ[തിരുത്തുക]

കേരളീയ നടൻ. കൊടുങ്ങല്ലൂർ വടശ്ശേരി തൈപ്പറമ്പു വീട്ടിൽ കൊച്ചുരാമവാര്യരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1921 ജൂല. 22-ന് ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ പല സംഗീതനാടകമത്സരങ്ങളിലും പങ്കെടുത്ത് വിജയംവരിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും കച്ചേരികൾ നടത്തുകയും ചെയ്തു. 1951 മുതലാണ് പ്രൊഫഷണൽ നാടകവേദിയുമായി ബന്ധപ്പെട്ടത്. കെടാമംഗലം പപ്പുക്കുട്ടി എഴുതിയ ബാങ്കർ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് 'ഓച്ചിറ പരബ്രഹ്മോദയം', 'കലാനിലയം' തുടങ്ങിയ പ്രൊഫഷണൽ നാടകസംഘങ്ങളിൽ അംഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നാടകാവതരണങ്ങളിൽ പങ്കെടുത്തു. കൂടാതെ ഇന്ദുലേഖ, സ്ത്രീ, ധർമശാസ്താവ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1995-ൽ അരവിന്ദാക്ഷമേനോൻ അന്തരിച്ചു.

അഭിനയിച്ച പ്രധാന നാടകങ്ങൾ[തിരുത്തുക]

  • ബാങ്കർ
  • പഴശ്ശിരാജ
  • കുഞ്ഞാലി മരയ്ക്കാർ
  • കായംകുളം കൊച്ചുണ്ണി
  • കടമറ്റത്തു കത്തനാർ

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1965-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്
  • 1970-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ്

അവലംബം[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ വി.ടി. അരവിന്ദാക്ഷമേനോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വി.ടി._അരവിന്ദാക്ഷമേനോൻ&oldid=1921037" എന്ന താളിൽനിന്ന് ശേഖരിച്ചത്