വി.കെ. ഹരിഹരനുണ്ണിത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
V K Hariharanunnithan.jpg

വിവർത്തകൻ,ഭാഷാപണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെടുന്നു.മലയാളത്തിലും,ഹിന്ദിയിലുമായി ഒട്ടേറെ കൃതികളുടെ കർത്താവായ ഇദ്ദേഹം ദീർഘകാലം എസ്.എൻ. ട്രസ്റ്റ് കോളേജുകളിൽ അദ്ധ്യാപകനായിരുന്നു.വാക്യവും ക്രിയയും മലയാളത്തിൽ[1],മലയാളഭാഷാചിന്തകൾ എന്നിവയാണ് പ്രധാനകൃതികൾ.

ജീവിതരേഖ[തിരുത്തുക]

1939-ൽ പത്തനംതിട്ടയിൽ ജനനം.ഗണിതശാസ്ത്രത്തിൽ ബിരുദവും ഹിന്ദിയിൽ ബിരുദാനന്തരബിരുദവും നേടി.കേരളായൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കിയ ഇദ്ദേഹം 1994-വരെ എസ്.എൻ.ട്രസ്റ്റിന്റെ കോളേജുകളിൽ ഹിന്ദി അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.ഹിന്ദിയിലും മലയാളത്തിലുമായി നിരവധികൃതികൾ ഇക്കാലയളവിൽ രചിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ[തിരുത്തുക]

  • വാക്യവും ക്രിയയും മലയാളത്തിൽ
  • മലയാളഭാഷാചിന്തകൾ
  • കാമയാനി(ഹിന്ദിയിൽ നിന്നുള്ള വിവർത്തനം)[2]
  • തകഴീ കീ കഹാനിയാം(ഹിന്ദി)

പുരസ്കാരങ്ങൾ[തിരുത്തുക]

  • വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജയശങ്കർപ്രസാദ് മിശ്രയുടെ കാമയാനി എന്നകൃതിയുടെ തർജ്ജമക്ക് ലഭിച്ചു[3][4]

അവലംബം[തിരുത്തുക]

  1. https://sites.google.com/site/vrpnayar/home
  2. http://connemara.tnopac.gov.in/cgi-bin/koha/opac-MARCdetail.pl?biblionumber=146753
  3. http://tesla.websitewelcome.com/~sahit/old_version/awa511.htm
  4. "മികച്ച വിവർത്തകനുള്ള കേന്ദ്രസാഹിത്യഅക്കാദമി പുരസ്കാരം (1998)". കേന്ദ്ര സാഹിത്യ അക്കാദമി. ശേഖരിച്ചത് 23-ഏപ്രിൽ-2013. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വി.കെ._ഹരിഹരനുണ്ണിത്താൻ&oldid=1800960" എന്ന താളിൽനിന്ന് ശേഖരിച്ചത്