വി.കെ. സനോജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.കെ സനോജ്
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി
പദവിയിൽ
ഓഫീസിൽ
8 ഡിസംബർ 2021
മുൻഗാമിഎ.എ റഹിം
ഡി.വൈ.എഫ്.ഐ|ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന സെക്രട്ടറി
വ്യക്തിഗത വിവരങ്ങൾ
ജനനംഫലകം:37 years
കൂത്തുപറമ്പ്
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിജസ്‌ന ജയരാജ്
കുട്ടികൾഏഥൻസ് ആഞ്ചസ്
മാതാപിതാക്കൾ
  • എം.പത്മനാഭൻ (അച്ഛൻ)
  • വി.കെ സുലോചന (അമ്മ)
വസതികൂത്തുപറമ്പ്
ഉറവിടം: [www.dyfikerala.com]

ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറിയും [1] അഖിലേന്ത്യാ ഉപാധ്യക്ഷനും, കേന്ദ്ര കമ്മറ്റി അംഗവുമാണ് വി.കെ സനോജ്. കേരളത്തിലെ ഒരു ഇടതു പക്ഷ യുവനേതാവായ ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമാണ്.[2]

വ്യക്തി ജീവിതം[തിരുത്തുക]

എം.പത്മനാഭൻ വി.കെ സുലോചന ദമ്പതികളുടെ മകനായി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ജനിച്ചു.ദേശാഭിമാനി സബ് എഡിറ്റർ ജസ്‌ന ജയരാജാണ്[3] ഭാര്യ. മകൻ ഏഥൻ സാഞ്ചസ്

വിദ്യാഭ്യാസം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ മാലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ, എടയന്നൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്ന് കണ്ണൂർ മട്ടന്നൂരിലെ പഴശ്ശി രാജ എൻ.എസ്.എസ് കോളേജ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ബാലസംഘം എന്ന കുട്ടികളുടെ സംഘടനയിലൂടെ വളരെ ചെറുപ്പത്തിൽ തന്നെ സംഘടനാ പ്രവർത്തനം തുടങ്ങിയ വി.കെ സനോജ് ബാലസംഘം യൂണിറ്റ് സെക്രട്ടറി മുതൽ കണ്ണൂർ ജില്ലാ സെക്രട്ടറി വരെയുള്ള സ്ഥാനങ്ങൾ വഹിച്ചു.തുടർന്ന് എസ്.എഫ്.ഐ എന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായി. ക്യാമ്പസ് കാലത്ത് എസ്.എഫ്.ഐ യുടെ കോളേജ് യൂണിയൻ മാഗസീൻ എഡിറ്റർ,കോളേജ് യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. എസ്.എഫ്.ഐ യുടെ യൂണിറ്റ് പ്രസിഡന്റ്,സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ തുടങ്ങി കണ്ണൂർ ജില്ലാ സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവിയിലേക്കെത്തി.[4] അനേകം വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏറ്റെടുത്തു നയിച്ചു ജയിൽ വാസമനുഷ്ഠിച്ചു. വിപ്ലവ യുവജന സംഘടനയായ ഡി.വൈ.എഫ്ഐ യിൽ യൂണിറ്റ് സെക്രട്ടറി,ബ്ലോക്ക് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച വി.കെ സനോജ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ സെക്രട്ടറി സ്ഥാനം വഹിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അദ്ദേഹത്തെ സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ റഹിം ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കേരള സംസ്ഥാന കമ്മറ്റി വി.കെ സനോജിനെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി 2021 ഡിസംബറിൽ തിരഞ്ഞെടുത്തു.2022-ൽ നടന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം വീണ്ടും വി.കെ സനോജിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗവും,ദേശീയ കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.[5] സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മറ്റി അംഗമാണ്.


സംഘടനാ സ്ഥാനങ്ങൾ[തിരുത്തുക]

ബാലസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി,എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി - സംസ്ഥാന വൈഡ് പ്രസിഡന്റ്, കോളേജ് യൂണിയൻ ചെയർമാൻ,മാഗസീൻ എഡിറ്റർ,ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി- സംസ്ഥാന ജോയിന്റ് സെക്രട്ടറി, കേന്ദ്ര കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച ഇദ്ദേഹം നിലവിൽ ഡി.വൈ.എഫ്.ഐ കേരള സംസ്ഥാന കമ്മറ്റിയുടെ സെക്രട്ടറിയും[6] സി.പി.ഐ.(എം) കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമാണ്.

മറ്റു സ്ഥാനങ്ങൾ[തിരുത്തുക]

കണ്ണൂർ ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ്[7], സഹകരണ മേഖലയിൽ കൂത്ത് പറമ്പിൽ ആരംഭിക്കാൻ പോകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച കൂത്തുപറമ്പ് എജ്യുക്കേഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേരള സംസ്ഥാന സ്പോർഴ്സ് കൗൺസിൽ അംഗം, കേരള സംസ്ഥാന യുവജ ക്ഷേമ ബോർഡ് അംഗം[8] എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. {cite web |title=എം.പത്മനാഭൻ സ്റ്റേറ്റ് സെക്രട്ടറി |url=എം.പത്മനാഭൻ സ്റ്റേറ്റ് സെക്രട്ടറി |website=New India Express |accessdate=08-12-2021}
  2. { cite web |last1=CPIM |title=News8Plus |url=https://www.google.com/search?q=vk+sanoj+as+sfi+leader&rlz=1C1OKWM_enIN851IN851&tbm=isch&source=lnms&sa=X&ved=2ahUKEwjEy5_9m4v1AhURrpQKHXsfAT0Q_AUoA3oECAEQBQ&biw=1366&bih=657&dpr=1#imgrc=YaYquV8sJAsxOM |accessdate=19-12-2021 }
  3. { cite web |last1=Jayaraj |first1=Jasana |url=https://www.deshabhimani.com/authors/%E0%B4%9C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A8+%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E2%80%8C |website=Deshabhimani |accessdate=30-12-2021 }
  4. { cite web |title=FaceBook |url=https://www.google.com/search?q=vk+sanoj+as+sfi+leader&rlz=1C1OKWM_enIN851IN851&tbm=isch&source=lnms&sa=X&ved=2ahUKEwjEy5_9m4v1AhURrpQKHXsfAT0Q_AUoA3oECAEQBQ&biw=1366&bih=657&dpr=1#imgrc=YaYquV8sJAsxOM |accessdate=30-12-2021 }
  5. { cite web |first1=DYFI |title=Central commuitee |url=https://www.dyfi.in/organization/central-executive-committee/present-committee-members Archived 2021-12-28 at the Wayback Machine. |accessdate=30-12-2021 }
  6. { cite web |title=State Secretary |url=https://www.facebook.com/kvsumeshofficial/photos/a.111095701044327/270964938390735 |website=Facebook |accessdate=30-12-2021 }
  7. { cite web |first1=Volleyball |title=Volleyyball assosciation |url=https://english.mathrubhumi.com/movies-music/movie-news/mohanlal-turns-volleyball-player-for-territorial-army-in-kannur-mohanlal-movie-sports-1.2567852 Archived 2021-12-30 at the Wayback Machine. |accessdate=30-12-2021 }
  8. { cite web |title=Youth Commission |url=https://www.facebook.com/dyfikeralastatecommittee/photos/a.656853137783243/2367604543374752/ |accessdate=05-11-2021 }
"https://ml.wikipedia.org/w/index.php?title=വി.കെ._സനോജ്&oldid=3931690" എന്ന താളിൽനിന്ന് ശേഖരിച്ചത്