വി.കെ. സജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


വി.കെ. സജീവൻ ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും[1] വടകര ലോകസഭാ മണ്ഡലത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിൻറെ സ്ഥാനാർത്ഥിയുമാണ്.[2][3] ഇക്കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയാകുന്നതിനുമുമ്പ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പദവും വഹിച്ചിരുന്നു.


ജീവിതരേഖ[തിരുത്തുക]

1976 ജനുവരി 14 ന് പരേതരായ കുഞ്ഞപ്പ തങ്ങളുടേയു ജാനകിയമ്മയുടേയും രണ്ടാമത്തെ മകനായി വടകരയ്ക്കടുത്തുള്ള വള്ളിക്കാടാണ് സജീവൻ ജനിച്ചത്. കോഴിക്കോട് ബാറിലെ അഭിഭാഷകനായ അദ്ദേഹം വടകര വള്ളിക്കാട് സ്വദേശിയാണ്. പത്നി  സരിത തലശേരിയിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസറായി ജോലി ചെയ്യുന്നു. മിത്രാലക്ഷ്മി മകളാണ്.

ആർ.എസ്.എസിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച അദ്ദേഹം എബിവിപിയുടെ യൂണിറ്റ് സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ ചുമതലകൾ വിദ്യാഭ്യാസകാലത്തു വഹിച്ചിരുന്നു. 1997 മുതൽ 1999 വരെയുള്ള കാലഘട്ടത്തിൽ എളമക്കര ആർഎസ്എസ് സംസ്ഥാന കാര്യാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ബിജെപി സംസ്ഥാനസമിതിയംഗം, പാർട്ടി ഔദ്യോഗിക വക്താവ് എന്നീ ചുമതലകൾ വഹിച്ചതിനുശേഷം 2015 മുതൽ ബിജെപി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു. 2010ൽ കോഴിക്കോട് ജില്ലാപഞ്ചായത്തിലേക്കും (എടച്ചേരി ഡിവിഷനിൽ) 2011ൽ കുറ്റ്യാടി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും ബിജെപി. സ്ഥാനാർത്ഥിയായി മത്സരിച്ച സജീവൻ 2014 ൽ പാർട്ടി  വക്താവായിരിക്കെ വടകര മണ്ഡലത്തിൽ നിന്നു ലോകസഭയിലേയ്ക്കു മത്സരിച്ച് 76,313 വോട്ട് നേടിയിരുന്നു. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽനിന്നു ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മികച്ച പ്രകടനമാണു കാഴ്ച വച്ചത്.

ശബരിമല വിഷയത്തിൽ സെക്രട്ടേറിയേറ്റ് നടയിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ 49 ദിവസ സമരത്തിന്റെ കൺവീർ വി.കെ. സജീവനായിരുന്നു.

അവലംബം[തിരുത്തുക]

  1. "New BJP State office-bearers".
  2. "പ്രാദേശിക ബന്ധങ്ങൾ വോട്ടാക്കി എൻഡിഎ സ്ഥാനാർത്ഥി വി കെ സജീവൻ".
  3. "ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു ; പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല".
"https://ml.wikipedia.org/w/index.php?title=വി.കെ._സജീവൻ&oldid=3118633" എന്ന താളിൽനിന്ന് ശേഖരിച്ചത്